പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവിനെ പിടികൂടി. ചാവക്കാട് സ്വദേശി ഷമീറിനെയാണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇയാൾ ലഹരി കടത്തിയിരുന്നത്. 211 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
Read MoreMonth: September 2025
വെല്ലൂരില്‍ എത്തിയശേഷം ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്; കുറിപ്പുമായി സുഹൃത്ത്
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പുറത്ത് വിട്ട് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സ് പോലും രാജേഷിന്റെ ചികിത്സാരീതികളില്‍ വളരെ പ്രധാനമാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്. ഞങ്ങള്‍ എല്ലാം അറിയിക്കുന്നുമുണ്ട്. വെല്ലുര്‍ സിഎംസി ആശുപത്രിയിലാണ് രാജേഷ് കേശവ് ചികിത്സയില്‍ കഴിയുന്നത്. വെല്ലൂര്‍ വന്നതിന് ശേഷമുള്ള വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് പ്രതാപ് ജയലക്ഷ്മി പറയുന്നത്. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം. ന്യൂറോ, കാര്‍ഡിയോ, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി…
Read Moreഈ ദിവസം ബെംഗളൂരുവിൽ മാംസം വില്പനയ്ക്ക് നിരോധനം
ബെംഗളൂരു : ബെംഗളൂരുവിൽ മാംസം വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചുകൊണ്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉത്തരവിട്ടു. 02-10-2025 (വ്യാഴാഴ്ച) “ഗാന്ധി ജയന്തി” ദിനത്തിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാരപരിധിയിൽ അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും വിൽപ്പന കേന്ദ്രങ്ങളിൽ മാംസം വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യവും വിദ്യാഭ്യാസവും) അറിയിച്ചു.
Read Moreകരൂർ ദുരന്തം: തിരക്കിൽ കുട്ടികളുടെ കഴുത്തിലെ അസ്ഥികൾ വരെ ഒടിഞ്ഞു; പലരും മരിച്ചത് ശ്വാസം കിട്ടാതെ
41പേരുടെ ജീവനെടുത്ത തമിഴ്‌നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പേര്‍ ശ്വാസം കിട്ടാതെയാണ് മരിച്ചത്. 10ലധികം പേരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. പലരും ആശുപത്രിയിലെത്തും മുന്‍പ് പലരും മരിച്ചിരുന്നു.തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ് വരെ സമയം ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെ മേൽ പലരും ചവിട്ടി കയറി വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരിക പരിക്കുകൾ സംഭവിച്ചും ജീവൻ നഷ്ടപ്പെട്ടു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. കൂടാതെ, അപകടത്തിൽ മരിച്ച പത്ത് കുട്ടികളുടെയും…
Read Moreബോക്സിങ് താരം മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം; 3 പേർ അറസ്റ്റിൽ
പ്രശസ്ത ബോക്സിങ് താരം മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് മൂന്ന് ടിവികൾ, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാൻ ഗ്ലാസുകൾ, നിരവധി ജോഡി ബ്രാൻഡഡ് ഷൂകൾ എന്നിവയാണ് ഇവർ മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ച അയൽവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പഠനം…
Read Moreകേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞു; നിയമസഭയിൽ മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി എം ബി രാജേഷ്. 2024-25 ൽ 228.60 ലക്ഷം കേയ്‌സ് മദ്യം ആണ് ഉപയോഗിച്ചത്. കഴിഞ്ഞ 3 വർഷത്തെ കണക്ക് നോക്കിയാൽ മദ്യ ഉപഭോഗം കുറഞ്ഞതായി കാണാം എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികലാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ആയിരം സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചു. 500 സ്കൂളുകളിൽ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ജനുവരി മുതൽ ഓഗസ്റ്റ്…
Read Moreബോക്സിങ് താരം മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം; 3 പേർ അറസ്റ്റിൽ
പ്രശസ്ത ബോക്സിങ് താരം മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് മൂന്ന് ടിവികൾ, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാൻ ഗ്ലാസുകൾ, നിരവധി ജോഡി ബ്രാൻഡഡ് ഷൂകൾ എന്നിവയാണ് ഇവർ മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ച അയൽവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പഠനം…
Read Moreവീണ്ടും ജീവനെടുത്ത് അപകടകൂഴി; റോഡിലെ കുഴി ഒഴുവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനി ടിപ്പർ ഇടിച്ച് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകത്തിൽ വിദ്യാർത്ഥിനി മരിച്ചു. ബെംഗളൂരുവിലെ ബുഡിഗെരെ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ധനുശ്രീ (22) ആണ് അപകടത്തിൽ മരിച്ചത്. ധനുശ്രീ ഇരുചക്ര വാഹനം ഓടിച്ചു പോകുമ്പോൾ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പർ ഇടിച്ച് മറിയുകയായിരുന്നു. കെ.ആർ. പുരം ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ബെംഗളൂരു നഗരത്തിലെ കുഴികളെക്കുറിച്ച് ഒരു പര്യടനം നടത്തുകയും ഒരു മാസത്തിനുള്ളിൽ കുഴികൾ അടയ്ക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകുകയും…
Read Moreലോറി ഇടിച്ച് ദേശീയ പാതയിലെ സ്കൈവാക്ക് തകർന്നു
ബെംഗളൂരു : ദേശീയ പാതയിൽ അരി കയറ്റി വന്ന ലോറി സ്കൈവാക്കിൽ ഇടിച്ചുകയറി ഒരു കാറിന് കേടുപാടുകൾ സംഭവിച്ചു. ലോറി സ്കൈവാക്ക് തൂണിൽ ഇടിച്ചാണ് അപകടം. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ല. കോലാർ റൂറൽ പോലീസ് സ്റ്റേഷനും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്കൈവാക്ക് ക്ലിയറൻസ് പ്രവർത്തനം നടത്തി. നാലോ അഞ്ചോ മണിക്കൂർ തുടർച്ചയായ പ്രവർത്തനത്തിന് ശേഷമാണ് തകർന്നുവീണ സ്കൈവാക്ക് ശരിയാക്കിയത്. സംഭവത്തെത്തുടർന്ന് കോലാർ-തിരുപ്പതി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി, വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കോലാർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
Read Moreവീട്ടിലിരുന്നുള്ള ജോലികൾ അവസാനിച്ചു; നാളെ മുതൽ ബെംഗളൂരുവിൽ ഗതാഗതം ഇരട്ടിയാകും
ബെംഗളൂരു : ഒക്ടോബർ 1 മുതൽ മിക്ക സ്വകാര്യ കമ്പനികൾക്കും വീട്ടിലിരുന്നുള്ള ജോലി അവസാനിക്കുന്നതോടെ തലസ്ഥാനമായ ബെംഗളൂരുവിൽ ഗതാഗതം ഇരട്ടിയാകാൻ സാധ്യത. ജീവനക്കാർക്ക് ജോലിക്ക് ഓഫീസിലേക്ക് പോകേണ്ടിവരുന്നതിനാൽ, വാഹനങ്ങളുടെ എണ്ണം സ്വാഭാവികമായും വർദ്ധിക്കും. കണക്കുകൾ പ്രകാരം, ഔട്ടർ റിംഗ് റോഡിൽ മാത്രം പ്രതിദിനം 10 ലക്ഷം ജീവനക്കാർ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിലെ മിക്ക സ്വകാര്യ കമ്പനികളും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന സൗകര്യം പിൻവലിക്കാൻ തീരുമാനിച്ചതായും 80 ശതമാനം ഐടി കമ്പനികളും ഈ തീരുമാനം എടുത്തതായും പറയപ്പെടുന്നു. ഔട്ടർ റിംഗ് റോഡിൽ രണ്ടായിരം…
Read More