റെസ്റ്റ് ഇന്‍ പീസ്; നഗരത്തിൽ ജോലി തെണ്ടി മടുത്ത യുവാവിൻ്റെ ലിങ്ക്ഡ്ഇനിലെ ചരമ അറിയിപ്പ് വൈറൽ

ബെംഗളൂരു: നഗരത്തിൽ മൂന്ന് വർഷത്തോളം ജോലിക്ക് അപേക്ഷിച്ചിട്ട് മടുത്ത യുവാവ് തന്റെ നിരാശ പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്ത വഴിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

താന്‍ ജോലി അന്വേഷിച്ചെത്തിയ റിക്രൂട്ടർമാർ തന്നെ വിട്ടുകളഞ്ഞുവെന്നും അവഗണിച്ചുവെന്നും പ്രശാന്ത് ഹരിദാസ് എന്ന യുവാവ് പോസ്റ്റില്‍ പറയുന്നു.

ലിങ്കിഡ്ഇന്നിലാണ് യുവാവ് പോസ്റ്റ് പങ്കുവെച്ചത്. ഇതിനായി സ്വന്തം ചരമക്കുറിപ്പാണ് പ്രശാന്ത് പോസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തോളമായി താന്‍ ജോലിക്കായി അന്വേഷിച്ച് നടക്കുകയാണെന്നും ഒറ്റപ്പെട്ടുപോയ അവസ്ഥയാണെന്നും പ്രശാന്ത് പറഞ്ഞു.

സ്വയം മെച്ചപ്പെടുന്നതിന് വേണ്ടി താന്‍ ഇതിനോടകം തന്നെ ധാരാളം പണം ചെലവഴിച്ചുവെന്ന് പറഞ്ഞ പ്രശാന്ത് തൊഴിലുടമകള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

എഐയില്‍ താത്പര്യം, ലോക്കലൈസേഷന്‍ പ്രോജക്ട് മാനേജര്‍ എന്നിങ്ങനെയാണ് പ്രശാന്ത് ലിങ്കിഡ്ഇന്നിൽ തനിക്ക് താത്പര്യമുള്ള മേഖലകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് പങ്കുവെച്ചതിന് ശേഷം തന്നെ ആരും ജോലിക്കെടുക്കില്ലെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞ ഇയാള്‍ തന്റെ ഒപ്പം നേരത്തെ ജോലി ചെയ്ത ചില സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

റെസ്റ്റ് ഇന്‍ പീസ് (Rest in Peace)എന്ന് എഴുതിയ ബാനറില്‍ സ്വന്തം ചിത്രംവെച്ചുകൊണ്ടുള്ള ഒരു ചരമക്കുറിപ്പാണ് പോസ്റ്റിൽ ഏറ്റവും ശ്രദ്ധ നേടിയത്. ‘എല്ലാവരാലും വെറുക്കപ്പെട്ടവന്‍, വേദനയാലും കഷ്ടപ്പാടാലും സ്‌നേഹിക്കപ്പെട്ടവന്‍’ എന്നും അതില്‍ എഴുതിയിരുന്നു.

സ്വയം ഉപദ്രവിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ പ്രശാന്ത് തൊഴില്‍ വിപണിയില്‍ തന്റെ പരാജയപ്പെട്ട മനോഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു.

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രശാന്തിന് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. രണ്ടുതവണ പ്രശാന്തുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അദ്ദേഹം കോള്‍ എടുത്തില്ലെന്നും ഒരാള്‍ പറഞ്ഞു.

എന്റെ കമന്റിനോട് നിങ്ങള്‍ വിയോജിക്കുന്നുണ്ടോ അതേ ആ ഹൃദയഭേദകമായ പോസ്റ്റിന് പിന്നില്‍ കടുത്ത മാനസികസമ്മര്‍ദമാണോ എന്ന് എനിക്ക് ഉറപ്പില്ല, വരൂ നമുക്ക് സംസാരിക്കാം. പുതിയ സാധ്യതകള്‍ നോക്കാം, അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പ്രശാന്ത് മറുപടി നല്‍കി. ഇപ്പോള്‍ ഒരു ബിസിനസും തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വര്‍ഷം മുമ്പാണ് താങ്കളുമായി ഈ സംഭാഷണം നടത്തിയതെന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു, പ്രശാന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us