പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി മദ്യം സൗജന്യമായി നൽകണം; ജെഡിഎസ് എംഎൽഎ 

ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎല്‍എ. കർണാടക നിയമസഭയില്‍ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെ മുതിർന്ന എംഎല്‍എയായ എം.ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യവുമായി‌ രംഗത്തെത്തിയത്. ഒരു വർഷത്തിനുള്ളില്‍ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. ഇത് ദരിദ്രരെയാണ് ബാധിക്കുന്നത്. 2025- 26ല്‍ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്. വീണ്ടും നികുതി വർധിപ്പിക്കാതെ ഇതെങ്ങനെ നേടും?’- തുരുവേക്കരെയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമായ എം.ടി കൃഷ്ണപ്പ ചോദിച്ചു. ‘ആളുകള്‍ മദ്യപിക്കുന്നതില്‍ നിന്ന്, പ്രത്യേകിച്ച്‌ തൊഴിലാളി…

Read More

റീൽസിനായി നടുറോഡിൽ കൊലപാതക ചിത്രീകരണം; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗം ചിത്രീകരിക്കാൻ ശ്രമിച്ചത് ആളുകളെ പരിഭ്രാന്തിയിലാക്കി. കലബുറഗിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹംനാബാദ് റിംഗ് റോഡിലായിരുന്നു യുവാക്കളുടെ സാഹസികത. സൈബന്ന, സച്ചിൻ എന്നിവരാണ് കൊലപാതകം അഭിനയിച്ച്‌ അറസ്റ്റിലായത്. കൊലപാതക രംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഉപയോഗിച്ചു. സച്ചിൻ ‘രക്തത്തില്‍ കുളിച്ച’ നിലത്ത് കിടക്കുമ്പോള്‍, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതായി നടിച്ച്‌ സൈബന്ന സച്ചിന്റെ മേല്‍ ഇരുന്നു. ഇരുവരുടെയും മുഖം ‘രക്തത്തില്‍ കുളിച്ച’ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ഒരു…

Read More

ശ്രദ്ധച്ചോളു; മജസ്റ്റിക് ഏരിയയിലെ ഹോട്ടലുകളിൽ ഭക്ഷണം തയ്യാറാക്കുന്നത് ടോയ്‌ലറ്റുകളിലെ വെള്ളം ഉപയോഗിച്ച്

ബെംഗളൂരു: മജസ്റ്റിക് പ്രദേശത്തെ ഹോട്ടലുകൾ പാചകത്തിന് ടോയ്‌ലറ്റുകളിലെ വെള്ളം ഉപയോഗിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെയിൽവേ സ്റ്റേഷനും മെട്രോയ്ക്കും സമീപമുള്ള ഹോട്ടലുകൾ പാചകം ചെയ്യുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും പൊതു ടോയ്‌ലറ്റ് ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടത്തിയ റെയ്‌ഡിൽ ഹോട്ടലുകളുടെ വൃത്തിഹീനമായ ഭക്ഷണ തയ്യാറെടുപ്പുകൾ കണ്ടെത്തി. ഹോട്ടലുകളെ ടോയ്‌ലറ്റ് ടാങ്കുമായി പ്രത്യേക പൈപ്പ്‌ലൈൻ വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും, പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ഈ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ജ്യൂസുകളും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിനും…

Read More

ജനവാസകേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും പിടികൂടി

ബെംഗളൂരു : ബി ഹൊസൂർ ഗ്രാമത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഗ്രാമത്തിൽ പുലികളുടെ സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. മൂന്നുദിവസം മുൻപാണ് ഗ്രാമവാസികൾ പുള്ളിപ്പുലിയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ കൂടുസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രിയോടെ പുള്ളിപ്പുലിയും കുഞ്ഞുങ്ങളും കൂട്ടിൽക്കുടുങ്ങി. തുടർന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് പുലികളെ തുറന്നുവിട്ടു. മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽനിന്ന് നാലാമത്തെ പുള്ളിപ്പുലിയെയാണ് പിടികൂടുന്നത്.  

Read More

മാർച്ച്‌ 22ന് കർണാടക ബന്ദ്

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ ഗതാഗത വലുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബന്ദുമായി മുമ്പോട്ട് പോകുമെന്ന് സംഘടന അറിയിച്ചു. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട…

Read More

ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു.…

Read More

ആഴ്ചയിൽ രണ്ട് കുപ്പി മദ്യം പുരുഷന്മാർക്ക് സൗജന്യമായി നൽകണം; ജെഡിഎസ് എംഎൽഎ.

ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ആവശ്യവുമായി ജെഡിഎസ് എംഎൽഎ. നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോ​ഗമിക്കവെ മുതിർന്ന എംഎൽഎയായ എം.ടി കൃഷ്ണപ്പയാണ് ഇത്തരമൊരു ആവശ്യവുമായി‌ രംഗത്തെത്തിയത്. ഒരു വർഷത്തിനുള്ളിൽ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. 2025- 26ൽ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്. വീണ്ടും നികുതി വർധിപ്പിക്കാതെ ഇത് നേടാൻ അആദിക്കില്ലേക്ക് എം.ടി കൃഷ്ണപ്പ പറഞ്ഞു. ഇതിനൊരു പരിഹാരമായി പുരുഷൻമാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി വീതം സൗജന്യ മദ്യം നൽകണമെന്നായിരുന്നു എംഎൽഎയുടെ…

Read More

ഭൂമിയില്‍ പറന്നിറങ്ങി; സുനിതയും സംഘവും സുരക്ഷിതർ; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്;

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിതാ വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിൽ. ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്. ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചാണ് സുനിത വില്യംസ് പേടകത്തിൽ നിന്നിറങ്ങിയത്. ബുച്ച് വിൽമോർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഇവരുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. തുടർന്ന് സ്‌ട്രെക്‌ചറിൽ നാല് പേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി. ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിന്റെ (ഗൾഫ് ഒഫ് അമേരിക്ക) മടിത്തട്ടിലേക്കാണ് വന്നത്. ഇന്ത്യൻ സമയം ഇന്ന്…

Read More

വിവാഹ സത്‌കാരത്തിനിടെ കുടിവെള്ളം നൽകിയില്ല; വിവാഹം റദ്ദാക്കി

ബെംഗളൂരു: വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹം റദ്ദാക്കി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് റദ്ദാക്കിയത്. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള എൻ. മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്‌കാരം ശനിയാഴ്ച രാത്രി ബാലിജ ശ്രേയഭവനിൽ നടന്നു. കാറ്ററിങ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനാൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾക്കിടയിൽ തർക്കമുണ്ടായി. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻകഴിഞ്ഞില്ല. ഒടുവിൽ, ഈ വിഷയത്തിൽ വധൂവരന്മാർ തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന്…

Read More

എട്ട് വർഷത്തിനിടെ ചൂടേറിയ മാർച്ച്; വേനൽച്ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു

ബെംഗളൂരു : വേനൽച്ചൂടിൽ കർണാടക ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് പതിവിന് വിപരീതമായി ഈ വർഷം കുടക് ജില്ലയിലടക്കം ജലക്ഷാമം രൂക്ഷമാവുകയാണ്. പല ജില്ലകളിലും കുടിവെള്ള സ്രോതസ്സുകൾ ഇക്കുറി നേരത്തെ വറ്റി. ഈ ആഴ്ച വടക്കൻ കർണാടക, തെക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു. വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, ബീദർ, റായ്ച്ചൂരു, വിജയപുര എന്നിവിടങ്ങളിൽ ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മാർച്ച് 21 വരെ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പകുതി ജില്ലകളിലും കഴിഞ്ഞ ഒരാഴ്ച 40…

Read More
Click Here to Follow Us