മാർച്ച്‌ മാസം വൈദ്യുതി ബിൽ വീണ്ടും കുറയും; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: മാർച്ച്‌ മാസം വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച്‌ മാസത്തിലെ ഇന്ധന സർചാർജ്. ദീര്‍ഘകാലമായി 19 പൈസയായിരുന്ന ഇന്ധന സര്‍ചാര്‍ജ്. ഫെബ്രുവരി മാസം 9 പൈസ കുറഞ്ഞ് 10 പൈസയില്‍ എത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. ഈ സര്‍ചാര്‍ജ് ആണ്…

Read More

നിർത്തിയിട്ടിരുന്ന കാറിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കൊഡിഗെഹള്ളി ഫ്ലൈഓവറിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് അടുത്തായി നിർത്തിയിട്ടിരുന്ന കാറില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ ആണ് മൃതദേഹം കണ്ടെത്തിയത്. ത്യാലനഗറിലെ അശ്വിനി കുമാർ (42) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് നിഗമനം. അശ്വിനി കുമാർ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയും മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ ഉപയോഗിച്ച്‌ കാർ കണ്ടെത്തുകയും ചെയ്തു. പോലീസ് കാറിന്റെ ചില്ല് പൊട്ടിച്ച്‌ അകത്ത് കടന്നപ്പോഴാണ് അശ്വിനി കുമാറിന്റെ…

Read More

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചൽ; മരണം ഏഴായി

ഡെറാഡുണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാന ഗ്രാമത്തിലെ ബിആര്‍ഒ ക്യാംപിലാണ് കനത്ത ഹിമപാതത്തെ തുടര്‍ന്ന് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച ഗ്രൗണ്ട്-പെനെട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ച് സ്നിഫര്‍ ഡോഗുകള്‍, തെര്‍മല്‍ ഇമേജിങ് കാമറകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെ സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. പട്രോളിങ്ങിനും തിരച്ചിലിനുമായി മൂന്ന് സൈനിക യൂണിറ്റുകളും സ്ഥലത്തുണ്ട്. വെള്ളിയാഴ്ച മാനയ്ക്കും മാന പാസിനും ഇടയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ…

Read More

അംബേദ്കറെയും ദളിതരെയും അപമാനിച്ച് സ്കിറ്റ്; കേസ് ഹൈക്കോടതി റദ്ദാക്കി 

ബെംഗളൂരു: ഡോ. ബി ആര്‍ അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിൻ സെൻ്റർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിലെ (ഡീംഡ് യൂണിവേഴ്‌സിറ്റി) വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും എതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് എന്ന വ്യക്തിയാണ് ആണ് അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്നാരോപിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവനും ഉറപ്പ് നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റ് 2023ലാണ് പരിപാടി…

Read More

നഗരത്തില്‍ പക്ഷിപ്പനി ; ഒരാഴ്ച്ച് കൊണ്ട് ചത്തത് 2100 കോഴികള്‍

ബെംഗളൂരു : കർണാടകത്തിലെ ബല്ലാരി സന്ദൂരിൽ പക്ഷിപ്പനി ബാധിച്ച് ഒരാഴ്‌ചയ്ക്കിടെ 2100 കോഴികൾ ചത്തു. ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നും കൊണ്ടുവന്ന കോഴികളാണിവ. ഇവിടെ ദിവസം 100 മുതൽ 200 വരെ കോഴികൾ ചാകുന്നുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു. ചത്ത കോഴികളുടെ സാംപിളുകൾ പരിശോധിച്ചപ്പോൾ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ബല്ലാരി, റായ്ച്ചുർ, ചിക്കബെല്ലാപുര ജില്ലകളിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ചിക്കബെല്ലാപുരയിൽ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട്…

Read More

അടുത്ത ആഴ്ച മുതൽ ദർശൻ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സാധ്യത

ബെംഗളൂരു: രേണുകാചാര്യ കൊലക്കേസിലെ രണ്ടാം പ്രതിയായ ദർശൻ നിലവിൽ ജാമ്യത്തിലാണ്. സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ ഒരുങ്ങുന്ന നടൻ അടുത്തയാഴ്ച ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ദർശൻ നിയമപോരാട്ടം തുടരുകയാണ്, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ പരിഗണിക്കപ്പെടുകയാണ്. ഇതിനിടെയിലാണ് ദർശൻ തന്റെ സിനിമാ ജീവിതം വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂണിൽ നിർത്തിവച്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തികഴിഞ്ഞതായാണ് റിപ്പോർട്ട്.

Read More

ത്യാവരെകൊപ്പ സിംഹ സങ്കേതത്തിലെ ഏക ആൺ കടുവ വിജയ് ചത്തു

ബെംഗളൂരു: ശിവമോഗയിലെ സാഗർ റോഡിലുള്ള ത്യാവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ഏക ആൺ കടുവയായ വിജയ് ചത്തു. ശിവമൊഗ്ഗയിലെ ത്യവരെക്കൊപ്പയിലുള്ള കടുവ-സിംഹ സംരക്ഷണ കേന്ദ്രം ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മൈസൂരിനും ബന്നാർഘട്ടയ്ക്കും ശേഷം ഇത് സംസ്ഥാനത്ത് പ്രശസ്തമാണ്. നി ശിവമോഗയിലെ സാഗർ റോഡിലുള്ള ത്യാവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ഏക ആൺ കടുവയായ വിജയ് (17) വാർദ്ധക്യത്തിന്റെ സ്വാഭാവിക കാരണങ്ങളാൽ ഒരു മാസമായി ക്ഷീണത്തിലായിരുന്നു. പേശിവലിവും അനുഭവപ്പെട്ട വിജയ് എന്ന കടുവ ചൊവ്വാഴ്ചയാണ് മരിച്ചത്. വിജയ് മരിച്ചതോടെ കടുവകളുടെ എണ്ണം നാലായി കുറഞ്ഞു. കഴിഞ്ഞ…

Read More

ഹൊസക്കേരെഹള്ളി തടാക ബഫർ സോണിലെ 63 വീടുകൾ ഒഴിപ്പിക്കാൻ ബിബിഎംപി

ബെംഗളൂരു: ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഹൊസകെരെഹള്ളി തടാകത്തിന് സമീപമുള്ള ബഫർ സോണിൽ നിർമ്മിച്ച 63 വീടുകൾ ഒഴിപ്പിക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തീരുമാനിച്ചു. ഹൊസകെരെഹള്ളി തടാക ഭൂമി കൈയേറി നിർമ്മിച്ചതാണെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ച് ബഫർ സോണിൽ വീടുകൾ നിർമ്മിച്ചതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് എൻജിടിയുടെ ഉത്തരവ്. ബ്രുഹത് ബെംഗളൂരു മഹാനഗര പാലിഗെ (ബിബിഎംപി) സ്ഥലം പരിശോധിക്കുകയും രാജീവ് ഗാന്ധി ഭവന പദ്ധതിക്കും ചേരി ബോർഡിനും കീഴിൽ നിർമ്മിച്ച വീടുകൾ പരിശോധിക്കുകയും ചെയ്യും. പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചാണ്…

Read More
Click Here to Follow Us