നിർത്തിയിട്ടിരുന്ന കാറിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കൊഡിഗെഹള്ളി ഫ്ലൈഓവറിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് അടുത്തായി നിർത്തിയിട്ടിരുന്ന കാറില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഞായറാഴ്ച പുലർച്ചെ ആണ് മൃതദേഹം കണ്ടെത്തിയത്.

ത്യാലനഗറിലെ അശ്വിനി കുമാർ (42) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് നിഗമനം.

അശ്വിനി കുമാർ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

തുടർന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയും മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ ഉപയോഗിച്ച്‌ കാർ കണ്ടെത്തുകയും ചെയ്തു.

പോലീസ് കാറിന്റെ ചില്ല് പൊട്ടിച്ച്‌ അകത്ത് കടന്നപ്പോഴാണ് അശ്വിനി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു.

ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊഡിഗെഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts