ബെംഗളൂരു-തിരുവനന്തപുരം കെ എസ് ആർ ടി സി സ്ലീപ്പർ റൂട്ട് മാറുന്നു: വിശദാംശങ്ങൾ

bus

ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ റൂട്ടിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ സർവീസ് നടത്തിയിരുന്ന കേരളാ ആർടിസിയുടെ തിരുവനന്തപുരം – ബെംഗളൂരു സ്ലീപ്പർ ബസുകള്‍ റൂട്ട് മാറ്റുന്നു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ഗജരാജ മള്‍ട്ടി ആക്സില്‍ വോള്‍വോ സ്ലീപ്പർ ബസാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് റൂട്ട് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച്‌ മൂന്ന് തിങ്കളാഴ്ച മുതല്‍ ഈ സ്ലീപ്പർ ബസ് എറണാകുളം- ബെംഗളൂരു റൂട്ടില്‍ ഓടും. എറണാകുളത്ത് നിന്ന്…

Read More

ബസ് ആക്രമിച്ച് ഡ്രൈവറുടെ മുഖത്ത് കുങ്കുമം തേച്ചു 

ബെംഗളൂരു: ബെലഗാവിയിലെ പന്ത് ബാലേകുന്ദ്രിയില്‍ നോർത്ത് വെസ്റ്റേണ്‍ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഡ്രൈവറും കണ്ടക്ടറും മറാത്തി സംസാരിക്കുന്ന യാത്രക്കാരും തമ്മിലുള്ള ഭാഷാ തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. തിങ്കളാഴ്ച, ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) പാർട്ടി പ്രവർത്തകരെന്ന് കരുതുന്ന 15-20 പേരടങ്ങുന്ന ഒരു ജനക്കൂട്ടം സോലാപൂരിലെ സാത്ത് റോഡില്‍ ബസ് നിർത്തിപ്പിച്ച്‌ ബഹളം സൃഷ്ടിച്ചു. ബസ് ഡ്രൈവറെ നിർബന്ധിച്ച ശേഷം ആള്‍ക്കൂട്ടം അയാളുടെ മുഖത്ത് കുങ്കുമം തേച്ചു. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. വലിയ സമരത്തിനൊടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്…

Read More

നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളൂരു : മണ്ഡ്യയിലെ നാഗമംഗലയിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. കംബദഹള്ളിയിലെ ആഞ്ജനേയ ഹിൽ പരിസരത്ത് റോഡുശുചീകരണപ്രവൃത്തിയിൽ ഏർപ്പെട്ട സംഘത്തിലെ പത്താംക്ലാസ് വിദ്യാർഥികളായ ഹരിനാഥ് പാട്ടീൽ (15), പാർഥ (15) എന്നിവർക്കാണ് പരിക്കേറ്റത്. ബോഡിങ് സ്‌കൂളായ ‘പ്രഗതി’യിലെ വിദ്യാർഥികളാണിവർ. ഇവരെ ആദിചുഞ്ചനഗരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ വലതുകൈയ്ക്കും മറ്റെയാളുടെ മുഖത്തും വയറിലുമാണ് പരിക്കേറ്റത്. വിദ്യാർഥികൾ അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

Read More

മുൻ കാമുകിയുടെ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു 

ബെംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ വച്ച്‌ മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്. കര്‍ണാടകയിലെ സിര്‍സിയില്‍ ആണ് സംഭവം. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രീതം ഡിസൂസ എന്നയാളാണ് ഇയാളെ  കുത്തിക്കൊന്നത്. ഉത്തര കര്‍ണാടകയിലെ സിര്‍സിയില്‍ വച്ച്‌ നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം. ബെംഗളൂരുവിലേക്കുള്ള ബസില്‍ ഗംഗാധര്‍ കയറാന്‍ ഒരുങ്ങുമ്ബോഴാണ് പ്രീതം ഇയാളെ ആക്രമിച്ചത്. ഗംഗാധറിന്റെ ഭാര്യ പൂജ നോക്കി നില്‍ക്കെയായിരുന്നു കത്തിയാക്രമണം. പൂജ നേരത്തെ പത്ത് വര്‍ഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മാസം മുന്‍പാണ്…

Read More

ഭർത്താവിന് കുംഭമേളയ്ക്ക് എത്താനായില്ല; പകരം വീഡിയോ കോൾ ചെയ്ത് ഫോൺ ഗംഗയിൽ മുക്കി ഭാര്യ 

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്. കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കുംഭമേളയില്‍ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശ പങ്കുവയ്ക്കുന്നവർ നിരവധിയാണ്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ഭർത്താവിന് പുണ്യം ലഭിക്കുവാനായി വീഡിയോ കോള്‍ ചെയ്ത് സ്മാർട് ഫോണ്‍ ഗംഗയില്‍ മുക്കിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇൻസ്റ്റയില്‍ വൈറലാകുന്നത്. ഗംഗയില്‍ ഒറ്റയ്ക്കെത്തുന്ന പെണ്‍കുട്ടിയാണ് ഭർത്താവിനു വേണ്ടി സ്മാർട് ഫോണിനെ ഗംഗയില്‍ കുളിപ്പിച്ചെടുത്തത്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. മൊബൈല്‍ വെള്ളത്തില്‍ വീണു പോയിരുന്നെങ്കില്‍ ഭർത്താവിന് എന്നെന്നേക്കുമായി മോക്ഷം ലഭിച്ചേനെയെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.

Read More

ജർമ്മനിയിൽ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ 

ജർമനിയില്‍ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍ (25) ആണ് മരിച്ചത്. ജർമനിയിലെ ന്യൂറംബർഗിലായിരുന്നു യുവതി താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. മരണവിവരം ബർലിനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ.

Read More

നഗരത്തില്‍ മാരകായുധങ്ങളുമായി ബൈക്ക് വീലിങ്; അഞ്ച് യുവാക്കള്‍ പോലീസ് പിടിയില്‍

ബെംഗളൂരു: അര്‍ദ്ധരാത്രിയില്‍ രാമമൂര്‍ത്തി നഗറിലും കെആര്‍ പുരം ഫ്‌ലൈഓവറിനു സമീപവും വാക്കത്തികള്‍ വീശി വാഹനങ്ങള്‍ ഓടിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13 ന് രാത്രി, അര്‍ദ്ധരാത്രിയില്‍ കെ.ജി. ഹള്ളിയിലെ നൂര്‍ മസ്ജിദിന് സമീപം 25ലധികം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഈ സമയത്ത്, അറഫാത്തും സാഹിലും മറ്റുള്ളവരും തങ്ങളുടെ ഇരുചക്ര വാഹനങ്ങളില്‍ സ്റ്റണ്ട് അവതരിപ്പിക്കാനും സോഷ്യല്‍ മീഡിയ റീലുകള്‍ക്കായി ബൈക്ക് വീലിങ ചെയ്ത് വീഡിയോകള്‍ ചിത്രീകരിക്കാനും പദ്ധതിയിട്ടു. കെ.ജി. ഹള്ളിയിലെ പ്രധാന റോഡിലൂടെ യുവാക്കള്‍ ട്രിപ്പിള്‍സ് അടിച്ച് ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്നു. അവിടെ നിന്ന്…

Read More

നഗര നിവാസികൾക്ക് ചൂടിൽ നിന്നും ആശ്വാസമേകാൻ ഈ വർഷം വേനൽ മഴ നേരത്തേ എത്തും;

ബെംഗളൂരു:  ഇത്തവണത്തെ മഴക്കാലത്ത് പതിവിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്നാണ് മഴ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ചൂടിൽ ഉരുകുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇത് പകരുന്ന ആശ്വാസം ചെറുതല്ല. മൺസൂണിന് മുൻപുള്ള മഴ സാധാരണയേക്കാൾ, ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്. മഴ ഇത്തവണ നേരത്തെ എത്തുന്നതോടെ കനത്ത ചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ചെറിയൊരു മാറ്റം നഗരത്തിനു പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസമാണ് ഈ സമീപകാലതെ ഏറ്റവും കൂടിയ താപനില ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില ഫെബ്രുവരി 17 ന്…

Read More

വീട്ടിൽ കഞ്ചാവ് ചെടി; 4 മലയാളി വിദ്യാർത്ഥികളടക്കം അറസ്റ്റിൽ 

ചെന്നൈ: കോയമ്പത്തൂരിനടുത്ത കുനിയമുത്തൂരില്‍ വാടക വീട്ടില്‍ കഞ്ചാവ് വളർത്തിയത് കണ്ടെത്തി. മലയാളി വിദ്യാർഥികളായ വിഷ്ണു (19), ധനുഷ്(19), അഭിനവ് (19), അനിരുദ്ധ് (19), അരിയല്ലൂർ സ്വദേശി കലൈവാണൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തുനിന്ന് കഞ്ചാവ് വാങ്ങുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് താമസസ്ഥലത്ത് ചെടി വളർത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

Read More

പുരുഷൻമാർക്കും സീറ്റ് സംവരണം നടപ്പിലാക്കാൻ ഒരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബസുകളില്‍ പുരുഷന്മാർക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാൻ നിർദേശം. സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ മിക്കപ്പോഴും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്തതിനെതിരേ മൈസൂരു നിവാസിയായ വിഷ്ണുവർധനാണ് അധികൃതർക്ക് പരാതിനല്‍കിയത്. തുടർന്ന് കെ.എസ്.ആർ.ടിസി. മൈസൂരു സിറ്റി ഡിവിഷണല്‍ കണ്‍ട്രോളർ എച്ച്‌.ടി. വീരേഷ് അവർക്ക് അർഹമായ സീറ്റുകളില്‍ പുരുഷന്മാർ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ‘ശക്തി’പദ്ധതി നടപ്പിലാക്കിയതിനുശേഷം 50 ശതമാനം സീറ്റുകള്‍ പുരുഷന്മാർക്ക്…

Read More
Click Here to Follow Us