ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത പാർക്കിംഗ് പ്രശ്നങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടോവിംഗ് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.
റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിനും തെറ്റായ പാർക്കിംഗ് ഗതാഗതത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായാണ് നടപടി.
നഗരത്തിൽ ഇതിന് മുമ്പും ടോവിംഗ് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ടോവിംഗ് ജീവനക്കാരുടെ ഉപദ്രവത്തിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് 2022 ഫെബ്രുവരിയിൽ ബെംഗളൂരുവിൽ വാഹന ടോവിംഗ് നയം സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.
പുതുക്കിയ നയം വീണ്ടും കൊണ്ടുവരുന്നത് വരെ ടോവിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ടോവിംഗ് പുനരാരംഭിക്കുന്നതിനൊപ്പം അനധികൃത പാർക്കിംഗിന് പിഴ ചുമത്താനും സർക്കാർ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.