ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല്‍ ‘രവി’ അല്ലെങ്കില്‍ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന.
ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്.
നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരില്‍ അറിയപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ…
“ഈ ദിവസം മുതല്‍ ഞാൻ രവി/രവി മോഹൻ എന്ന പേരില്‍ അറിയപ്പെടും. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ അഭിലാഷങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള പേരാണിത്. പുതിയൊരു അദ്ധ്യായത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ വേളയില്‍ എന്റെ മൂല്യങ്ങളും ദർശനങ്ങളും എന്റെ വ്യക്തിത്വവുമായി ചേരുന്നതാകണമെന്ന് ആഗ്രഹിക്കുന്നു. ഇനി മുതല്‍ ജയം രവി എന്ന പേരില്ല, അതിനാല്‍ എല്ലാവരും ദയവായി പുതിയ പേര് അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വ്യക്തിപരമായ കുറിപ്പാണിത്. താഴ്മയായി അപേക്ഷിക്കുകയാണ്.” – താരം കുറിച്ചു.
പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പ്രഖ്യാപനവും പ്രസ്താവനയിലൂടെ അറിയിച്ചു. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.