ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നിരവധി വീടുകളില്‍ നിന്ന് 21 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പ്രത്യേക സംഘം അറസ്റ്റുചെയ്തു.
കാസർകോട് മഞ്ചേശ്വരം ഹൊസങ്കടി മൂടമ്ബൈലു നാവിലുഗിരിയില്‍ താമസിക്കുന്ന ഉപ്പള ഗുഡ്ഡെമനെ സ്വദേശി കെ. സൂരജാണ് (36) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 20ന് പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഭക്തകോടിയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാത്ത സമയത്ത് അലമാരയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയിരുന്നു.
ദക്ഷിണ കന്നടയിലെ പല സ്ഥലങ്ങളിലും സമാനമായ പകല്‍ കവർച്ച നടന്നു.
മോഷണത്തിന് ഉപയോഗിച്ച കാർ സഹിതമാണ് പ്രതി പോലീസ് പിടിയിലായത്.
ചോദ്യം ചെയ്തപ്പോള്‍ ആലങ്കാരു വില്ലേജിലെ ഭക്തകോടി, കല്ലേരി, ഇര, കുണ്ടു കുഡേലു, മാങ്കുഡെ, കോള്‍നാട് വില്ലേജിലെ കടുമത, ഇട്കിടു വില്ലേജിലെ അളകേമജലു എന്നിവിടങ്ങളില്‍ സൂരജ് പകല്‍ കവർച്ച നടത്തിയതായി പോലീസ് കണ്ടെത്തി.
ഏകദേശം 21 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച വസ്തുക്കളില്‍ 18 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപ വിലവരുന്ന മാരുതി ആള്‍ട്ടോ കാറും ഉള്‍പ്പെടുന്നു.
പോലീസ് സംഘത്തിന് ജില്ല പോലീസ് സൂപ്രണ്ട് ഋതീഷ് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.