ബെംഗളൂരു: നഗരത്തിൽ പുതിയ വർഷം ആരംഭിച്ചതു മുതല്‍ തണുപ്പാണ്.
സമീപ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ജനുവരി മാസം കൂടിയാണിത്.
ഇപ്പോഴിതാ, വരും ദിവസങ്ങളില്‍ ഈ വർഷത്തെ ആദ്യ മഴയെ സ്വീകരിക്കുവാൻ തയ്യാറെടുക്കുകയാണ് നഗരം.
കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായി നഗരത്തില്‍ മഴ ലഭിക്കുകയെന്ന് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മൂടല്‍ മഞ്ഞും അനുഭവപ്പെടും.
ജനുവരി 13, 14 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവിൽ ആദ്യ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
അതേസമയം, ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന കുറഞ്ഞ താപനിലയില്‍ വർധനവുൻണ്ടായതായി ബെംഗളൂരു മെറ്റ് സെൻ്റർ മേധാവി എൻ പുവിയരശൻ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വീശിയടിക്കുന്ന കിഴക്കൻ കാറ്റാണ് കുറഞ്ഞ താപനിലയില്‍ വർധനയുണ്ടാകുന്നതിന് കാരണമായിട്ടുള്ളത്.
ജനുവരിയിൽ ആദ്യ ആഴ്ചയിലെ ദിവസങ്ങളേക്കാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവില്‍ കുറഞ്ഞ താപനില ഉയർന്നിട്ടുണ്ട്.
നേരത്തെ ചില ദിവസങ്ങളില്‍ കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി, ബെംഗളൂരുവില്‍ ഉയർന്ന കുറഞ്ഞ താപനില 16.3 ഡിഗ്രി സെല്‍ഷ്യസിനും 17.3 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
ഇന്നലെ വെള്ളിയാഴ്ച , ജനുവരിയിലെ ശരാശരി കുറഞ്ഞ താപനിലയേക്കാള്‍ കൂടിയ താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ എച്ച്‌എഎല്‍ വിമാനത്താവളത്തില്‍ 16.3 ഡിഗ്രി സെല്‍ഷ്യസും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 17 ഡിഗ്രി സെല്‍ഷ്യസും അനുഭവപ്പെട്ടു.
അതേസമയം, ജനുവരിയില്‍ പ്രതീക്ഷിക്കുന്ന മഴയ്ക്കു ശേശം നഗരത്തില്‍ താപനില കുറയുവാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു.
ഇത് ദിവസേനയുള്ള കുറഞ്ഞ താപനില സാധാരണയേക്കാള്‍ കൂടുതലാകാനും സാധ്യതയുണ്ട്.
എന്നാല്‍ താപനില കൂടുന്നത് മൂടല്‍ മഞ്ഞിന്‍റെ രൂപീകരണത്തെ ബാധിക്കില്ലെന്നും പറയുന്നു.
താഴ്ന്ന ഉപരിതല താപനില, താഴ്ന്ന കാറ്റ്, തെളിഞ്ഞ ആകാശം എന്നീ മൂന്നു കാരണങ്ങളാണ് മഞ്ഞിന്‍റെ രൂപീകരണത്തിന് കാരണമാകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.