അമ്മായി അമ്മ വേഗം മരിക്കാൻ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകൾ 

ബെംഗളൂരു: അമ്മായിമ്മ അമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കര്‍ണാടകത്തിലെ കലബുര്‍ഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ഈ ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്. ” അമ്മേ, എന്റെ അമ്മായി അമ്മയെ വേഗം മരിപ്പിക്കണമേ” എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളൂയെന്നും അതിനാല്‍ ആരാണ് നോട്ട് ഇട്ടതെന്നു അറിയില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാമായി. മരുമകളെ തേടി സോഷ്യല്‍…

Read More

വർധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ്: നഗരത്തിലെ വായു മലിനീകരണമളക്കാൻ കമ്മിറ്റി രൂപവത്കരിച്ച് ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു :  നഗരത്തിലെ വായു മലിനീകരണമളക്കാൻ ജോയൻ്റ് കമ്മിറ്റി രൂപീകരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലാണ് കമ്മിറ്റി രൂപീകരിച്ചത്. അന്തരീക്ഷത്തിലെ നൈട്രജൻ ഡ യോക്സൈഡിൻ്റെ അളവിനെയാണ് കമ്മിറ്റി പഠന വിധേയമാക്കുന്നത്. മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹരിത ട്രൈ ബ്യൂണൽ കമ്മിറ്റി രൂപവത്കരിച്ചത്. ബംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വർധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവും അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് വാർത്തകൾ വന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ ജോയന്റ് കമ്മിറ്റിക്ക് രണ്ട് മാസമാണ് ഹരിത ട്രൈബ്യൂണൽ സമയം നൽകിയി രിക്കുന്നത്. നഗരത്തിൽ ബി.ടി.എം ലേഔട്ട്, സിൽ ക്ക്…

Read More

കൊടവ സമുദായക്കാരെ ക്ഷേത്രത്തിൽ വിലക്കി: ഇരുസമുദായങ്ങൾ തമ്മിൽ തർക്കം

ബംഗളുരു : പരമ്പരാഗതവസ്ത്രം ധരിച്ചെത്തിയ കൊടവ സമുദായത്തിൽപ്പെട്ടവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ കട്ടേമാട് ശ്രീ മഹാമൃത്യുഞ്ജയക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ക്ഷേത്രോത്സവത്തിനെത്തിയ ഇരുസമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വാക്കേറ്റമാണ് സംഭവത്തിനുതുടക്കം. കൊടവ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനെ ഗൗഡ സമുദായത്തിൽപ്പെട്ടവർ എതിർത്തു. ക്ഷേത്രാചാരപ്രകാരമുള്ള വസ്ത്രമല്ല ധരിച്ചതെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നാലെ ക്ഷേത്രഭാരവാഹികളും കൊടവ വിശ്വാസികളെ തടഞ്ഞു. സംഭവം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പരമ്പരാഗതവസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചുള്ള ‘ഞങ്ങട കുപ്പിയ നങ്കട ഗട്ട്’ (ഞങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ഞങ്ങളുടെ അഭിമാനമാണ്) എന്ന ഹാഷ്‌ടാഗോടെയുള്ള പോസ്റ്റുകൾ…

Read More

പ്രണയനിരാശയെ തുടർന്ന് 21 കാരൻ പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം നടത്തിയ ആത്മഹത്യ ചെയ്തു

death

ബെംഗളൂരു: പ്രണയപരാജയം താങ്ങാൻ ആകാതെ ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് സ്ഫോടനം നടത്തി 21 വയസ്സുകാരൻ ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണു മരിച്ചത്.പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർന്ന് കലേനഹള്ളിയിലെ ഇവരുടെ വീടിനു മുന്നിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സംഭവസ്ഥലത്തു തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. നാഗമംഗല പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.…

Read More

ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളും ഇനി കൂടുതൽ സ്മാർട്ട് ആകും;

ബെംഗളൂരു : മൈസൂരുവിലെ ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളും സ്മാർട്ടാകുന്നു. ജില്ലയിലെ പിന്നാക്കമേഖലയിലെ 49 സർക്കാർ ഹൈസ്കൂളുകളിൽക്കൂടിയാണ് സ്മാർട്ട് ക്ലാസുകൾ ഒരുക്കുക. കംപ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, പ്രൊജക്ടറുകൾ, ഡിജിറ്റൽ ലൈബ്രറികൾ തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് ക്ലാസുകളിലൂടെ വിദ്യാർഥികൾക്കായി ഒരുക്കും. ഇതിനായി 1.58 കോടിരൂപ അനുവദിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. 2025 ജനുവരി അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി. സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനും സ്വകാര്യസ്ഥാപനങ്ങൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി മൈസൂരു ജില്ലയിൽ സ്മാർട്ട് ക്ലാസ് പദ്ധതി മൂന്നുവർഷംമുൻപാണ് ആരംഭിച്ചത്. 2022-2023-ൽ 37 സ്കൂളുകളിലും 2023-2024-ൽ 48 സ്കൂളുകളിലും…

Read More

ഉമാ തോമസിനെ ഐസിയു വിലേക്ക് മാറ്റി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്‌തെന്ന് പറയാനാവില്ലെന്നും എന്നാൽ അതീവ ഗുരുതരവസ്ഥയിലല്ലെന്നും മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളകുളത്ത് പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ചികിത്സ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നൃത്ത പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിൽ എത്തിയ എംഎൽഎ ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

Read More

ജനുവരി ഒന്നു മുതൽ ട്രെയിൻ സമയത്തിൽ മാറ്റം; ചിലത് ഇനി നേരത്തെ, ചിലത് വൈകും ; അറിയാം വിശദാംശങ്ങൾ 

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ട്രെയിൻ സമയത്തില്‍ മാറ്റം. പുതിയ പട്ടികപ്രകാരം തിരുവനന്തപുരം-ഷൊർണൂർ വേണാട്, ജാംനഗർ-തിരുനെല്‍വേലി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുണ്ടെന്നാണ് സൂചന. പുതിയ സമയപ്പട്ടികപ്രകാരം രാവിലെ 5.25ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്രയാരംഭിക്കുമെന്നാണ് വിവരം. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303) അഞ്ച് മിനിറ്റ് വൈകി 5.10നാകും ഇനിമുതല്‍ യാത്ര ആരംഭിക്കുക. പുലർച്ചെ 3.35നുള്ള തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസിന്‍റെ (16606) പുറപ്പെടല്‍ സമയം 3.40 ആയി മാറും. എറണാകുളം-ബിലാസ്പൂർ…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു 

ബെംഗളൂരു: ഹുബ്ബള്ളിയില്‍ എല്‍പിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ടു ശബരിമല തീർത്ഥാടകർ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉങ്കലിലെ അച്ചവ്വ കോളനിയില്‍ താമസിക്കുന്ന ശങ്കർ കഴിഞ്ഞ ഏഴ് ദിവസമായി ഹുബ്ബള്ളിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ലിംഗരാജ് ബീരനുര എന്ന 19 കാരനായ യുവാവാണ് ശനിയാഴ്ച മരിച്ചത്. വിനിത (56), അനൂപ് (29), ബസവരാജ് (40) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഹുബ്ബള്ളി സായിനഗറിലെ അച്ചവ്വ കോളനിയില്‍ ഗ്യാസ് സിലിണ്ടർ…

Read More

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് കേരളം വീഴ്ത്തിയത്. ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ. 73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകൾ. നസീബ് റഹ്മാൻ (22ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ഷുൻജാതൻ രഗോയ് (30ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി. കളിയുടെ…

Read More

യാത്രക്കാരന് 1.07 ലക്ഷം രൂപ റെയിൽവേയുടെ പിഴ 

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – ജോധ്പുർ എക്സ്പ്രസില്‍ ടി.ടി.ഇ യാത്രക്കാരന് നല്‍കിയ എക്സസ് ഫെയർ ടിക്കറ്റ് രസീതാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണർത്തിയിരിക്കുന്നത്. 1,07,210 രൂപയാണ് ഡിസംബർ 26ന് ബെംഗളൂരുവിൽ നിന്ന് വഡോദരയിലേക്കുള്ള യാത്രക്കായി പിഴയായി രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്ര സംഘത്തിലെ 35 പേർക്കുമായാണ് ഇത്രയും തുക ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് മറ്റൊരാളുടെ പേരിലായിരുന്നുവെന്നാണ് റിപ്പോർട്ടുകളെങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാണ് രസീതില്‍ കാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഹതഭാഗ്യൻ ആരാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.

Read More
Click Here to Follow Us