ഉപതിരഞ്ഞെടുപ്പ്; ചന്നപട്ടണയിൽ ആരു ജയിക്കുമെന്നതിനെപ്പറ്റി ലക്ഷങ്ങൾ മുടക്കിയുള്ള വാതുവെപ്പ് തകൃതി

ബെംഗളൂരു : ഉപതിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചന്നപട്ടണയിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആരു ജയിക്കുമെന്നതിനെപ്പറ്റി വാതുവെപ്പ് തകൃതി. ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏറെ ആകാംക്ഷയോടെയാണ് കർണാടകം കാത്തിരിക്കുന്നത്. ലോക്‌സഭാംഗമായതോടെ കുമാരസ്വാമി രാജിവെച്ച മണ്ഡലത്തിൽ മകൻ നിഖിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ ശക്തനായ മുൻ മന്ത്രി സി.പി.യോഗേശ്വറിനെയാണിറക്കിയത്. അഞ്ച് തവണ ചന്നപട്ടണയിൽ എം.എൽ.എ.യായായ നേതാവാണ്. യോഗേശ്വറിനൊപ്പംനിന്ന് പ്രചാരണം നയിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നിഖിലിന്റെ പ്രചാരണം ഏറ്റെടുത്ത് കുമാരസ്വാമിയും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്…

Read More

നടൻ മേഘനാഥൻ അന്തരിച്ചു 

കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Read More

മലയാളികള്‍ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരിക്ക് 

ബെംഗളൂരു: കുന്ദാപുരയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക്. മൂകാംബികയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം. പയ്യന്നൂർ തായ്നേരി കൈലാസില്‍ നാരായണൻ,ഭാര്യ വത്സല, അയല്‍വാസി കൗസ്തുപത്തില്‍ മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അദ്ധ്യാപകൻ ഭാർഗവൻ,ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. നാരായണൻ, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് സ്ത്രീകളും ഐ സി യു വിലാണ്. നാരായണൻ അപകട…

Read More

വ്യാജ ഇഎസ്ഐസി കാർഡുകൾ ഉണ്ടാക്കിയ കേസിൽ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതിനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) കാർഡുകൾ സൃഷ്ടിച്ചതിനും നാലുപേരെ പിടികൂടി. ബെംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ശ്രീധർ (42), രമേഷ് (54), ചന്ദ്രകുമാർ (37), ശിവഗംഗ (38) എന്നിവരെയാണ് ബം​ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികൾ സർക്കാർ വെബ്‌സൈറ്റിൽ ഇല്ലാത്ത കമ്പനികൾ വ്യാജ പേരുകളിൽ രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർ കാർഡുകൾക്കായി 500 രൂപ രോഗികളിൽ നിന്ന് വാങ്ങുകയും 280 രൂപ മാത്രം ഇഎസ്ഐസി അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ…

Read More

മദ്യലഹരിയിൽ പാമ്പിനെ പിടിച്ചു; കടിയേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു: മദ്യലഹരിയില്‍ പിടിച്ച പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. വിടള മമേശ്വരയിലെ പെരുവായ് സുരേഷ് നായ്കാണ് (40) മരിച്ചത്. അയല്‍ക്കാരൻ സഹായം തേടി വിളിച്ചത് കേട്ടാണ് സുരേഷ് പാമ്പിനെ പിടിച്ചുമാറ്റിയത്. കടിച്ച കാര്യം മദ്യലഹരിയില്‍ ഗൗനിക്കാതിരുന്നതാണ് മരണത്തിനിടയാക്കിയത്.

Read More

കവർച്ച കേസ്; പരാതിക്കാരനും കൂട്ടാളികളും അറസ്റ്റിൽ 

ബെംഗളൂരു: കവർച്ചാ കേസില്‍ പരാതിക്കാരനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്ത് പോലീസ്. സ്വർണ വ്യാപാരി സൂരജ് വന്മയാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും പണം തട്ടിയെടുക്കാൻ കവർച്ചാ കഥ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയും ചെയ്തു. നവംബർ 15 ന് മഹാരാഷ്ട്രയിലെ കോലാപൂരില്‍നിന്ന് ബിസിനസ് ഇടപാടിനുശേഷം കേരളത്തിലേക്ക് മടങ്ങുമ്പോള്‍ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു സൂരജ് വന്മനെ സങ്കേശ്വർ പോലീസില്‍ പരാതി നല്‍കിയത്. കാറിനെ പിന്തുടർന്ന് എത്തിയ കവർച്ചാ സംഘം പൂനെ-ബെംഗളൂരു ദേശീയ പാതയില്‍വച്ച്‌ വാഹനം തടഞ്ഞുനിർത്തി…

Read More

നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ ഹർജി 

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അപ്പീല്‍ ഹര്‍ജി ഉടന്‍ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ഒക്ടോബര്‍ 30-നാണ് ദര്‍ശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യംനല്‍കിയത്. ജാമ്യംലഭിച്ച്‌ മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല. ഇടക്കാലജാമ്യം ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു. 131 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ദര്‍ശന്‍ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും…

Read More

ഡിസംബർ ഒൻപതു മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും

vidhana sudha

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ ഒൻപതിന് തുടങ്ങും. ബെലഗാവിയിലെ സുവർണ വിധാൻസൗധയിലാണ് സമ്മേളനം. ഇതുസംബന്ധിച്ച് ഗവർണർ താവർചന്ദ് ഗഹ്‌ലോത് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്മേളനം ഡിസംബർ 20 വരെ നീളും. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും. പ്രധാനപ്പെട്ട ഏതാനും ബില്ലുകൾ…

Read More

മലേഷ്യയിൽ നിന്ന് 40 ജീവികളെ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : മലേഷ്യയിലെ ക്വലാലംപൂരിൽനിന്ന് 40 ജീവികളെ വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ആമകൾ, പല്ലികൾ, അരണകൾ, ഉടുമ്പുകൾ, വവ്വാൽ തുടങ്ങിയവയെയാണ് കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിന് കൈമാറി. പിടിച്ചെടുത്ത ജീവികളെ അവയുടെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടാനായി ക്വലാലംപൂരിലേക്ക് തിരികെയയച്ചതായി പോലീസ് അറിയിച്ചു. അവിടത്തെ വനംവകുപ്പിനാണ് എത്തിച്ചുകൊടുത്തത്. ബെംഗളൂരു സ്വദേശികളാണ് ഇവയെ കടത്തിക്കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Read More

ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക്‌ പുറപ്പെട്ട വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു

ബെംഗളൂരു: എൻജിൻ തകരാറിലായതിനെ തുടർന്ന് ഇൻഡിഗോ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക്‌ പുറപ്പെട്ട വിമാനമാണ് ചൊവ്വാഴ്ച കൊച്ചിയിലിറക്കിയത്. വിമാനം അടിയന്തരമായി ഇറക്കാൻ അനുമതി തേടിക്കൊണ്ടുള്ള പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടൻ എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി വിമാനത്താവളത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി. ഉച്ചയ്ക്കുശേഷം 2.05-ന് വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2.20-ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു

Read More
Click Here to Follow Us