നവവധു ജീവനൊടുക്കിയ നിലയിൽ 

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ തരികെരെ താലൂക്കിലെ ഗുല്ലദാമനെ ഗ്രാമത്തില്‍ നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൊസദുർഗ താലൂക്കിലെ മന്തേനഹള്ളി സ്വദേശി പ്രസന്നകുമാറിന്റെ ഭാര്യ ബിന്ദുവാണ് (21) മരിച്ചത്. കഴിഞ്ഞ മാസം 24നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് ദിവസം മുമ്പ് ബിന്ദു ഭർത്താവിനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വർഷമായി വിട്ടുമാറാത്ത വയറുവേദന ശനിയാഴ്ച അസഹനീയമായതിനെത്തുടർന്ന് തൂങ്ങിമരിച്ചു എന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ലിംഗദഹള്ളി പോലീസ് കേസ് രജിസ്റ്റർചെയ്തു.

Read More

നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ 

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം…

Read More

ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു: ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു. പെരിയപട്ടണ താലൂക്കിലെ ജെരാസി കോളനിയിലെ അണ്ണപ്പ (60) നെയാണ് മകൻ പാണ്ഡു കൊലപ്പെടുത്തിയത്. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പുറകില്‍ നിന്ന് തലയ്ക്കേറ്റ…

Read More

പുതുവത്സരാഘോഷം; നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധനം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31ന് വൈകുന്നേരം നാലു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ മൂന്നു മണിവരെ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. അനിൽ കുബ്ലെ സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ, എംജി റോഡ്, ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് ജംഗ്ഷൻ മുതൽ ഓപ്പേറ ജംഗ്ഷൻ വരെയുള്ള ബ്രിഗേഡ് റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ സെൻ്റ് മാർക്ക്സ് റോഡ് ജങ്ഷൻ വരെയുള്ള ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ മ്യൂസിയം റോഡ് ജംഗ്ഷൻ വരെയുള്ള റസ്റ്റ് ഹൗസ് റോഡ്, എംജി റോഡ്…

Read More

സാമ്പത്തിക തർക്കത്തെ തുടർന്ന് വയോധികനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: ദൊഡ്ഡബല്ലാപൂരിലെ റൂറൽ ഏരിയയിൽ സാമ്പത്തിക തർക്കത്തിൻ്റെ പേരിൽ വയോധികനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയെന്ന് ആരോപണം. മൂന്ന് മാസം പഴക്കമുള്ള ഒരു കൊലപാതക കേസാണ് ഇപ്പോൾ പുറംലോകം അറിയുന്നത്. പ്രതികൾ ആദ്യം ഇരയെ കുഴിച്ചിട്ടെങ്കിലും പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം പുറത്തെടുത്ത് കത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ടോബർ 17-ന് ജോലി കഴിഞ്ഞ് മടങ്ങാത്തതിനെ തുടർന്ന് ദേവരാജ് (62) എന്നയാളെ കാണാതായതായി വീട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇവരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണത്തിന് ഒടുവിലാണ് കുറ്റകൃത്യം പുറത്ത് വന്നത്. ദൊഡ്ഡബൽപുര സ്വദേശികളായ രാജകുമാർ, അനിൽ എന്നീ പ്രതികൾ സാമ്പത്തിക തർക്കത്തിൻ്റെ പേരിൽ…

Read More

13 അടി ഉയരത്തിൽ ഉണ്ടായ രാക്ഷസ തിരമാലമൂലം ഒരു മരണം: തുറമുഖം അടച്ചു:തീരപ്രദേശത്തുള്ളവർ ജാ​ഗ്രത നിർദേശം

ആഞ്ഞടിച്ച് ഭീമൻ തിരമാല. പെറുവിന്റെ വടക്കൻ – മധ്യ തീരപ്രദേശങ്ങളിൽ ശനിയാഴ്ചയാണ് തിരമാല ആക്രമണമുണ്ടായത്. 13 അടി ഉയരത്തിലാണ് തിരമാല ആഞ്ഞടിച്ചത്. ഇക്വഡോറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇക്വഡോറിലെ തീരദേശ നഗരമായ മാന്‍ഡ സ്വദേശിയാണ് തിരമാലകളില്‍പ്പെട്ട് മരിച്ചത്. പുലര്‍ച്ചെ ആറു മണിയോടെയാണ് ഇയാളുടെ മൃതദേഹം കരയ്ക്കടി‍ഞ്ഞതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പെറു തലസ്ഥാനമായ ലിമയ്ക്കടുത്തുള്ള കലോ നഗരത്തിലെ പ്രധാന തുറമുഖങ്ങളും ബീച്ചുകളും അടച്ചു. തീരപ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെറുവില്‍ നിന്നും ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കകലെ യുഎസ് തീരത്ത് നിന്നുമാണ് രാക്ഷസത്തിരമാലകളെത്തിയതെന്നാണ് നാവികസേനയുടെ…

Read More

2017ൽ ആരംഭിച്ച സംസ്ഥാനത്തെ മൊബൈൽ പ്ലാനറ്റേറിയം പദ്ധതി നിർത്തിവെച്ചു

ബെംഗളൂരു : സംസ്ഥാനത്ത് ഏഴുവർഷം മുൻപ് ആരംഭിച്ച മൊബൈൽ പ്ലാനറ്റേറിയം പദ്ധതി നിർത്തിവെച്ചു. 2017 ഓഗസ്റ്റ് 23-നാണ് മൊബൈൽ പ്ലാനറ്റേറിയം ആരംഭിച്ചത്. ആദ്യം മൈസൂരു, ബെലഗാവി, കലബുറഗി തുടങ്ങി അഞ്ചു ജില്ലകളിലായിരുന്നു പ്ലാനറ്റേറിയം ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. വിദ്യാർഥികളെ ശാസ്ത്രകാഴ്ചകൾ നേരിട്ട് കാണിക്കാനും ഇവരെ ബോധവത്കരിക്കാനുമാണ് മൊബൈൽ പ്ലാനറ്റേറിയം ആരംഭിച്ചത്. വിദ്യാർഥികൾക്ക് സ്കൂൾ മുറ്റത്ത് തന്നെ ശാസ്ത്ര കൗതുകകാഴ്ചകളൊരുക്കുന്നതായിരുന്നു മൊബൈൽ പ്ലാനറ്റേറിയം. ഒപ്‌റ്റോ മെക്കാനിക്കൽ പ്രൊജക്‌ഷൻ സംവിധാനത്തിലുള്ള വാനാണ് മൊബൈൽ പ്ലാനറ്റേറിയത്തിനായി ഉപയോഗിച്ചിരുന്നത്.

Read More

കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ചൊവ്വാഴ്ച മുതൽ സമരത്തിൽ

ബെംഗളൂരു : ശമ്പളക്കുടിശ്ശിക വിതരണംചെയ്യുക, ശമ്പള വർധനവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ 31 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കഴിഞ്ഞ 38 മാസത്തെ കുടിശ്ശിക അനുവദിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു വരികയാണ്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിലേക്കുള്ള 1,600 കോടി രൂപ, ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള 2,800 കോടി രൂപ, വിരമിച്ച ജീവനക്കാർക്കുള്ള 400 കോടിരൂപ എന്നിവയും സർക്കാർ നൽകാനുണ്ട്. സമരം കേരളത്തിലേക്കുൾപ്പെടെയുള്ള ബസ് സർവീസുകളെ ബാധിക്കും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…

Read More

മോക്ഷം പ്രാപിക്കാൻ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ച നിലയിൽ 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഉള്‍പ്പടെ നാലു പേർ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് തിരുവണ്ണാമലയിലാണ് നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ മോക്ഷം പ്രാപിക്കാൻ സ്വയം വിഷം കഴിച്ചതാണെന്നാണ് വിവരം. മഹാകാല വ്യാസർ (40), സുഹൃത്ത് രുക്മിണി പ്രിയ (45), രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ് (12), ജലന്ധരി (17) എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്. ഇവരുടെ ഫോണില്‍ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍…

Read More

മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതമെന്ന് യു പ്രതിഭ 

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാർത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താൻ. ഇല്ലാത്ത വാർത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും അവർ പറഞ്ഞു. യു പ്രതിഭയുടെ മകൻ കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തില്‍ വിട്ടയച്ചു. അഭിഷേക്…

Read More
Click Here to Follow Us