ബെംഗളൂരു : മൈസൂരുവിലെ ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളും സ്മാർട്ടാകുന്നു. ജില്ലയിലെ പിന്നാക്കമേഖലയിലെ 49 സർക്കാർ ഹൈസ്കൂളുകളിൽക്കൂടിയാണ് സ്മാർട്ട് ക്ലാസുകൾ ഒരുക്കുക.
കംപ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, പ്രൊജക്ടറുകൾ, ഡിജിറ്റൽ ലൈബ്രറികൾ തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് ക്ലാസുകളിലൂടെ വിദ്യാർഥികൾക്കായി ഒരുക്കും.
ഇതിനായി 1.58 കോടിരൂപ അനുവദിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവായി.
2025 ജനുവരി അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി.
സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനും സ്വകാര്യസ്ഥാപനങ്ങൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി മൈസൂരു ജില്ലയിൽ സ്മാർട്ട് ക്ലാസ് പദ്ധതി മൂന്നുവർഷംമുൻപാണ് ആരംഭിച്ചത്.
2022-2023-ൽ 37 സ്കൂളുകളിലും 2023-2024-ൽ 48 സ്കൂളുകളിലും സ്മാർട്ട് ക്ലാസ് സൗകര്യങ്ങൾ ഒരുക്കി.
പുതിയ പദ്ധതിയിൽ 2 ഡി, 3 ഡി പ്രൊജക്‌ഷനുകൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ കാണാനും കേൾക്കാനും കഴിയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.