പിജി ഹോസ്റ്റലില്‍ സംഘര്‍ഷം; മലയാളി വിദ്യാർത്ഥികളെ ഇറക്കി വിട്ടതായി പരാതി

ബെംഗളൂരു: മടിവാളയിൽ പിജി ഹോസ്റ്റലില്‍ സംഘര്‍ഷം. മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി പരാതി. സംഭവത്തില്‍ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് മടിവാള പോലീസ് കേസെടുത്തിട്ടുണ്ട്. പിജി ഹോസ്റ്റല്‍ നടത്തിപ്പുകാരും ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉടമയെത്തി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളോട് ഉടന്‍തന്നെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉടമയും പുറത്തുനിന്നുള്ളയാളും എത്തിയത്. മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്നാണ് പരാതി. ഹോള്‍ ടിക്കറ്റും പുസ്തകങ്ങളും ഉള്‍പ്പെടെ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.  

Read More

ടെക്കിയുടെ ആത്മഹത്യ; മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാവാൻ ഭാര്യയ്ക്ക് സമൻസ് 

ബെംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ നിഖിതക്ക് പോലീസ് സമന്‍സ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മരിച്ച അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ നിഖിത ഉള്‍പ്പടെയുള്ളവര്‍ ഒളിവില്‍ പോയതായി ബെംഗളൂരു പൊലീസ് അറിയിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ഉപദ്രവിച്ചെന്നായിരുന്നു അതുലിന്റെ…

Read More

കാർ തകർത്ത് കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ കങ്കനാടി പൂ മാർക്കറ്റിന് സമീപം നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് ലാപ്ടോപ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചയാളെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഡയാർ സ്വദേശി അബ്ദുല്‍ എന്ന അക്രമാണ് (33) അറസ്റ്റിലായത്. ഈ മാസം എട്ടിന് രാത്രി മംഗളൂരു വിമാനത്താവളത്തില്‍ ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടതായിരുന്നു കൊടൈല്‍ബെയിലില്‍ താമസിക്കുന്ന കോളജ് അധ്യാപിക പ്രിയങ്ക. മുംബൈയില്‍ നിന്ന് രാത്രി 9.30ന് ഭർത്താവ് എത്തേണ്ടതായിരുന്നു. വിമാനം വൈകിയതിനാല്‍ രാത്രി 8.15ന് കങ്കനാടി പൂ മാർക്കറ്റിന് സമീപം കാർ പാർക്ക് ചെയ്‌ത് സഹോദരൻ മയൂർ…

Read More

കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും എത്തിയത് പ്രൈവറ്റ് ജെറ്റിൽ; ഗോസിപ്പ് കോളങ്ങളിൽ വീണ്ടും നിറഞ്ഞ് താരങ്ങൾ 

സിനിമയില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. ഇനി അഭിനയം ഇല്ലെന്നും താന്‍ പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അടുത്തിടെയാണ് നടന്‍ പരസ്യമായി പ്രഖ്യാപിച്ചത്. സിനിമയും രാഷ്ട്രീയവും ഒക്കെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നിയന്ത്രിക്കുന്ന വിജയ് ഇതിനിടെ ദാമ്പത്യ ജീവിതവും വേണ്ടെന്ന് വെച്ചതായി പ്രചരണമുണ്ട്. ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ കുറേക്കാലമായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടനോ അദ്ദേഹത്തിന്റെ കുടുംബമോ ഭാര്യ സംഗീതയോ ശ്രമിച്ചിട്ടില്ല. എന്നാല്‍ സംഗീതയുമായി പിരിയാന്‍ കാരണം പ്രമുഖ നടിയാണെന്ന് ആരോപണം വന്നിരുന്നു. അത് നടി കീര്‍ത്തി സുരേഷ്…

Read More

ഭർത്താവിന് തന്നെക്കാൾ ഇഷ്ടം പൂച്ചയെ; യുവാവിനെതിരെ പരാതിയുമായിഭാര്യ 

ബെംഗളൂരു: കോടതിയില്‍ ദിവസേന എത്തുന്നത് പല വിധത്തിലുള്ള കേസുകളാണ്. പലതിലും തീർപ്പാവുകയും ചിലത് കേസ് മാറ്റി വക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ വളരെ അസാധാരണമായ ഒരു കേസാണ് കർണാടക ഹൈക്കോടതിയില്‍ കുറച്ച്‌ ദിവസം മുമ്പ് എത്തിയത്. ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവിനെതിരെ ഭാര്യ നല്‍കിയ പരാതിയാണ് ഒടുവില്‍ കോടതിക്ക് മുന്നിലെത്തിയത്. ഭർത്താവ് തന്നേക്കാള്‍ പ്രാധാന്യം നല്‍കുന്നത് തങ്ങളുടെ വീട്ടിലെ പൂച്ചയ്ക്കാണ് എന്നതായിരുന്നു യുവതിയുടെ പരാതി. കേസില്‍ തുടരന്വേഷണം കോടതിയിടപെടലില്‍ നിർത്തി വച്ചിരിക്കയാണ്. വീട്ടില്‍ നടക്കുന്ന സാധാരണ തർക്കങ്ങളാണ് ഒടുവില്‍ കോടതി വരെ എത്തിയിരിക്കുന്നത്. ഭർത്താവിന്…

Read More

ഭാര്യയുടെ പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി 

ബെംഗളൂരു: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ് മരിച്ചതിന് പിന്നാലെ നഗരത്തില്‍ വീണ്ടും സമാനമായ മരണം. 34-കാരനായ പോലീസ് കോണ്‍സ്റ്റബിളാണ് ബെംഗളൂരുവില്‍ ജീവനൊടുക്കിയത്. ഭാര്യയുടേയും ഭാര്യാപിതാവിന്റെയും പീഡനം സഹിക്കാൻ കഴിയാതെയാണ് മരിക്കാൻ തീരുമാനിച്ചതെന്ന് കോണ്‍സ്റ്റബിളായ എച്ച്‌.സി തിപ്പണ്ണ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ട്രെയിനിന് മുൻപില്‍ ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഹീലാലിജെ സ്റ്റേഷനും കാർമെലാരം ഹുസഗുരു റെയില്‍വേ ഗേറ്റിനും ഇടയിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി കേസെടുത്തു. ഭാര്യ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് 34-കാരനായ അതുല്‍ സുഭാഷ്…

Read More

അല്ലു അർജുന് അപകടത്തിൽ ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ ഭർത്താവ് 

ഹൈദരാബാദ്: : ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അർജുവിന് ബന്ധമില്ലെന്നും അറസ്റ്റിനെ കുറിച്ച്‌ അറിയില്ലെന്നും ഭർത്താവ് ഭാസ്‌ക്കർ പ്രതികരിച്ചു. ഡിസംബര്‍ നാലിനാണ് പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിന് സന്ധ്യ തിയേറ്ററില്‍ അല്ലു അർജുൻ എത്തുന്നതറിഞ്ഞ് വലിയ തിക്കും തിരക്കുമാണ് തിയേറ്ററില്‍ അന്ന് ഉണ്ടായത്. ഇതേത്തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടാണ് യുവതി മരിച്ചത്. അപകടത്തില്‍ യുവതിയുടെ മകന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭാസ്‌ക്കർ പ്രതികരിച്ചത്.

Read More

‘ഡിജിറ്റൽ അറസ്റ്റ്’; സൈബർതട്ടിപ്പിൽ സംസ്ഥാനത്ത് ഈ വർഷം നഷ്ടപ്പെട്ടത് 109 കോടി രൂപ

ബെംഗളൂരു : കർണാടകത്തിൽ സൈബർത്തട്ടിപ്പിന്റെ പുതിയരൂപമായ ‘ഡിജിറ്റൽ അറസ്റ്റ്’ വഴി നടപ്പുസാമ്പത്തികവർഷം വിവിധ ആളുകളിൽനിന്ന് നഷ്ടപ്പെട്ടത് 109.01 കോടി രൂപ. ഇതിൽ അന്വേഷണസംഘത്തിന് വീണ്ടെടുക്കാനായത് വെറും 9.45 കോടി രൂപ മാത്രം. നിയമനിർവഹണ ഏജസികളിലെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെയോ ഉദ്യോഗസ്ഥർചമഞ്ഞ് ആളുകളിൽ ഭയമുളവാക്കി പണംതട്ടുന്നതാണ് രീതി. വ്യാജ കൂറിയർ കമ്പനിയുടെ പേരിലും ഇത്തരം തട്ടിപ്പുനടക്കാറുണ്ട്. സംസ്ഥാനത്ത് ആകെ 641 ഡിജിറ്റൽ അറസ്റ്റ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. ഇതിൽ 480 കേസുകളും ബെംഗളൂരുവിലാണ്. മൈസൂരുവിൽ 28…

Read More

സംസ്ഥാനത്ത് 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും; സ്റ്റേഷനുകൾ ഉള്ള സ്ഥലങ്ങൾ അടങ്ങിയ വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു : കർണാടകത്തിൽ 2030-ഓടെ 1414 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം. നഗരത്തിലെ വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30 വരെ കർണാടകത്തിൽ 412 സി.എൻ.ജി. സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബെംഗളൂരു അർബൻ (77), ബെംഗളൂരു റൂറൽ (41) ദക്ഷിണ കന്നഡ (35), ബല്ലാരി (21), രാമനഗര (17), ബീദർ (16), മൈസൂരു…

Read More

ഇനി മഴയിലും കുഴിയടയ്ക്കൽ മുടങ്ങില്ല; ഇക്കോഫിക്സ് സാങ്കേതിക വിദ്യയിൽ കുഴികൾ അടയ്ക്കാൻ പുതുവഴിയുമായി ബിബിഎംപി; എന്താണ് ഇക്കോഫിക്സ് എന്നറിയാൻ വായിക്കാം

ബെംഗളൂരു∙ നഗരറോഡുകളിലെ തീരാദുരിതമായ കുഴികൾ നികത്താൻ ഇക്കോ ഫിക്സ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ബിബിഎംപി. വ്യാപാര കേന്ദ്രമായ അവന്യൂ റോഡിലാണ് പുതിയ കുഴിയടപ്പ് പരീക്ഷിച്ചത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ബിബിഎംപി പദ്ധതി നടപ്പാക്കിയത്. കാലംതെറ്റിയെത്തുന്ന മഴ കാരണം റോഡുകളിലെ കുഴിയടപ്പ് ഫലപ്രദമാകാത്തത് ബിബിഎംപിക്ക് ഏറെ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ബ്രാൻഡ് ബെംഗളൂരു പ്രതിഛായയ്ക്ക് റോഡിലെ കുഴികൾ തടസ്സം നിൽക്കുന്നത് സർക്കാരിനും തലവേദനയാണ്. ഇതോടെയാണ് കുഴിയടപ്പിന് പലവിധ മാർഗങ്ങൾ ബിബിഎംപി തേടുന്നത്. ഇക്കോഫിക്സ് സാങ്കേതിക വിദ്യ സ്റ്റീൽ പ്ലാന്റുകളിൽ ഇരുമ്പയിര്…

Read More
Click Here to Follow Us