ബെംഗളൂരു: മൈസൂരു- ബെംഗളൂരു പാതയില്‍ കൂടുതല്‍ വികസനപ്രവൃത്തികള്‍ നടക്കുന്നു. കൂടുതല്‍ സർവീസ് റോഡുകള്‍ നിർമിക്കാനാണ് പദ്ധതി. വിവിധഭാഗങ്ങളില്‍ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കഴിയുന്നതിനാണിത്. പാതയിലൂടെ വരുന്നവർക്ക് മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള വിവിധ പട്ടണങ്ങളിലേക്ക് കടന്നുവരാൻ ഇത് വഴിയൊരുക്കും. ഇതിനായി സർവീസ് റോഡുകള്‍ നിർമിക്കണമെന്ന് നാട്ടുകാർ കുറേക്കാലമായി ആവശ്യമുയർത്തി വരുന്നതായിരുന്നു. പ്രവൃത്തിയുടെ ടെൻഡർ നടപടികള്‍ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഏഴുമീറ്റർ വീതിയിലുള്ള റോഡുകളാണ് നിർമിക്കുക. റോഡുമായി ബന്ധിപ്പിച്ച് ടോള്‍ ബൂത്തുകളുമുണ്ടാകും. മൈസൂരുവില്‍ പാതയാരംഭിക്കുന്ന മണിപ്പാല്‍ ആശുപത്രി ജങ്ഷനില്‍ മേല്‍പ്പാത നിർമിക്കാനും പദ്ധതിയുണ്ട്.
Read MoreDay: 9 December 2024
വണ്‍പ്ലസിന് പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി
ബെംഗളൂരു: വണ്‍പ്ലസിന് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. ഫോണിനൊപ്പം യൂസർ മാനുവലും വാറണ്ടി സംബന്ധിച്ച വിവരങ്ങളും നല്‍കാതിരുന്നതിനാണ് പിഴയിട്ടത്. ബെംഗളൂരുവിലെ സഞ്ജയ് നഗർ സ്വദേശിയായ എസ്‌എം രമേഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ പാനലിന്റെ നടപടി. 2022 ഡിസംബറിലാണ് രമേഷ് 24,598 രൂപ മുടക്കി വണ്‍പ്ലസ് നോർഡ് CE 3 വാങ്ങുന്നത്. ഈ വർഷം ജൂണിലാണ് ഉപഭോക്താവ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈല്‍ ഫോണിന്റെ വാറണ്ടി വിവരങ്ങളോ കമ്പനിയുടെ വിലാസമോ മറ്റോ ഇല്ലാതെയാണ് ഫോണ്‍ ലഭിച്ചതെന്നായിരുന്നു പരാതി. ഫോണ്‍ വാങ്ങിച്ച് നാല് മാസത്തിന്…
Read Moreസഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണറാകും. നിലവിലെ ഗവർണർ ശക്തികാന്ത് ദാസിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ആർ.ബി.ഐയുടെ 26ാമത് ഗവർണറാകുന്ന മൽഹോത്ര രാജസ്ഥാൻ കാഡർ 1990 ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മൂന്നുവർഷമാണ് പ്രവർത്തന കാലാവധി. അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു.
Read Moreകാമുകിയെ മകളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കാമുകൻ അറസ്റ്റിൽ
ബെംഗളൂരു: ബന്ധം തുടരാനാകില്ലെന്ന് വിശദമാക്കിയ വിവാഹിതയായ കാമുകിയെ രണ്ടര വയസുകാരിയായ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിഷ ശനിയാഴ്ചയാണ് അക്രമം നടന്നത്. 28കാരനായ കർണാടക സ്വദേശിയെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു സ്വദേശിയായ 26കാരിയായ തൃപ്തിയാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് മക്കളാണ് യുവതിക്കുള്ളത്. പെട്ടന്നുള്ള പ്രകോപനത്തേ തുടർന്നാണ് അക്രമം നടന്നതെന്നാണ് പോലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. മാസങ്ങള്‍ക്ക് മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് തൃപ്തിയും ചിരഞ്ജീവിയും പരിചയപ്പെടുന്നത്. ഇവർ തമ്മിലുള്ള സൌഹൃദം വളരെ പെട്ടന്നാണ് വിവാഹേതര ബന്ധത്തിലേക്ക് എത്തിയത്. മൂന്ന് മാസം മുൻപ് ഭർത്താവിനേയും കുട്ടികളേയും…
Read Moreപ്രസവവാർഡില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 5 അമ്മമാർ
ബെംഗളൂരു: ബെല്ലാരിയിലെ സർക്കാരാശുപത്രിയില്‍ പ്രസവവാർഡില്‍ മൂന്നുദിവസത്തിനിടെ മരിച്ചത് അഞ്ച് അമ്മമാർ. സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നല്‍കിയ ഐ.വി.ഫ്ലൂയിഡ് ശരീരത്തിലെത്തിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് സൂചന. ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിമബംഗാള്‍ ഫാർമസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഏതാണ്ട് 34 സ്ത്രീകളാണ് ബെല്ലാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ഈ സമയത്ത് പ്രസവത്തിനായി എത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില വിശദമായി പരിശോധിച്ചുവരികയാണ്. സിസേറിയനുപിന്നാലെ ആരോഗ്യം വഷളായ നാലുസ്ത്രീകള്‍കൂടി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ബെലഗാവിയില്‍ തിങ്കളാഴ്ച തുടങ്ങിയ കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിലും വിഷയം…
Read Moreമംഗളൂരുവിൽ മലയാളി യുവാവിന് നേരെ വധശ്രമം; ഒരാൾ കൂടി അറസ്റ്റിൽ
ബെംഗളൂരു:കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന മലയാളി യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. അർജുൻ മഡൂരിനെ (32) ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇഡിയ ഈശ്വർ നഗറിലെ ഹനുമന്തിന്റെ മകൻ അന്നപ്പ സ്വാമി എന്ന മനു(24), പഡില്‍ ഭഗവതി നിലയത്തില്‍ മഞ്ചുനാഥിന്റെ മകൻ കെ. സചിൻ(24),പജിർ കുംബ്രപ്പദവ് പഡല്‍കോടിയില്‍ ചന്ദ്രശേഖറിന്റെ മകൻ കുഷിത്(18), പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നവംബർ എട്ടിന് ദേശീയപാത 66ലൂടെ കേരളത്തിലേക്ക് വരുകയായിരുന്ന കാസർകോട് ബഡാജെ ഫാത്തിമ മൻസിലില്‍ മുഹമ്മദ് ആസിഫിന്റെ (33) കാർ കെ.സി…
Read Moreവാടകക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം: അപ്പാർട്‌മെൻ്റ് ഉടമയുടെ മകനെതിരെ കേസ്
ബെംഗളൂരു: സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള സ്വകാര്യ അപ്പാർട്ട്‌മെൻ്റിൽ മദ്യപിച്ചെത്തിയ യുവാവ് യുവതിയെ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോപണം. പശ്ചിമ ബംഗാൾ സ്വദേശിനിയായ 26 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അപ്പാർട്ട്‌മെൻ്റ് ഉടമയുടെ മകൻ മഞ്ജുനാഥ് ഗൗഡയ്‌ക്കെതിരെ കേസെടുത്തു. പ്രതിയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെൻ്റിൻ്റെ മൂന്നാം നിലയിലാണ് പരാതിക്കാരി താമസിച്ചിരുന്നത്. ഡിസംബർ മൂന്നിന് രാത്രി 10.30ഓടെ ഗേറ്റിലുണ്ടായിരുന്ന പ്രതി മഞ്ജുനാഥ് ഗൗഡ പാഴ്‌സൽ എടുക്കാൻ ഗേറ്റിലെത്തിയപ്പോൾ യുവതിയെ അസഭ്യം പറയുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നതിനാൽ ഇയാൾക്കായി പാഴ്‌സൽ ലഭിച്ച യുവതി മടങ്ങാൻ ശ്രമിച്ചു. ഈ…
Read Moreസുവർണസൗധയിൽ 45 ലക്ഷം രൂപ ചെലവിൽ സ്പീക്കറുടെ കസേര സ്ഥാപിച്ചു
ബെംഗളൂരു: സുവർണസൗധയിലെ നിയമസഭാ ഹാളിൽ പുതിയ സ്പീക്കറുടെ കസേര സ്ഥാപിച്ചു. 45 ലക്ഷം രൂപയിൽ നിർമിതമായ പീഠമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരു മെത്തഡിസ്റ്റ് പള്ളിയിലെ സ്പീക്കറുടെ കസേരയുടെ മാതൃകയിലാണ് സുവർണസൗധയിൽ സ്പീക്കറുടെ കസേര ഒരുക്കിയിരിക്കുന്നത്. റോസ് വുഡ് കൊണ്ടാണ് പീഠം നിർമ്മിച്ചിരിക്കുന്നത്. ഈ ആഡംബര കസേരയ്ക്ക് 45 ലക്ഷം രൂപയാണ് ചെലവ്. നേരത്തെ, സാധാരണ മരം കൊണ്ടാണ് പീഠം തയ്യാറാക്കിയിരുന്നത്.
Read Moreതിരക്ക് കുറക്കാൻ പുതിയ വഴികൾ; ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി
ബെംഗളൂരു: ബനശങ്കരിയെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് എക്സ്പ്രസ് വേ പദ്ധതിയുമായി ബിബിഎംപി. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കനകപുരയിലേക്കും റോഡ് കണക്റ്റിവിറ്റി നൽകുന്നതാണ് പുതിയ പദ്ധതി. നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് കനകപുര റോഡെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെട്രോ റെയിൽ ഇതുവഴി കടന്നുപോകുന്നതിനാൽ ഗ്രേഡ് സെപ്പറേറ്റർ നിർമിക്കാൻ പ്രയാസമാണ്. ഇക്കാരണത്താൽ, ബദൽ ക്രമീകരണം നടത്തേണ്ടത്…
Read Moreവിനോദയാത്ര പോയ സ്കൂൾ ബസ് മറിഞ്ഞ് 40ലധികം വിദ്യാർത്ഥികൾക്ക് പരിക്ക്
ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ സോയിഡ താലൂക്കിലെ ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂൾ ബസ് മറിഞ്ഞ് 40 ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞാതെന്നാണ് റിപ്പോർട്ടുകൾ 50 ലതികം വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. മൗലാങ്കിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. രാവിലെ വാട്ടർ സ്‌പോർട്‌സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഉടൻ നാട്ടുകാർ ചേർന്ന് ബസിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുത്തു. പിന്നീട് രണ്ട് ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ദണ്ഡേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ…
Read More