മംഗളൂരുവിൽ മലയാളി യുവാവിന് നേരെ വധശ്രമം; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു:കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന മലയാളി യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.

അർജുൻ മഡൂരിനെ (32) ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇഡിയ ഈശ്വർ നഗറിലെ ഹനുമന്തിന്റെ മകൻ അന്നപ്പ സ്വാമി എന്ന മനു(24), പഡില്‍ ഭഗവതി നിലയത്തില്‍ മഞ്ചുനാഥിന്റെ മകൻ കെ. സചിൻ(24),പജിർ കുംബ്രപ്പദവ് പഡല്‍കോടിയില്‍ ചന്ദ്രശേഖറിന്റെ മകൻ കുഷിത്(18), പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

നവംബർ എട്ടിന് ദേശീയപാത 66ലൂടെ കേരളത്തിലേക്ക് വരുകയായിരുന്ന കാസർകോട് ബഡാജെ ഫാത്തിമ മൻസിലില്‍ മുഹമ്മദ് ആസിഫിന്റെ (33) കാർ കെ.സി റോഡിനും ഉച്ചിലക്കും ഇടയില്‍ തടഞ്ഞ് വധിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts