ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) 14 സൈറ്റുകൾ അനുവദിച്ചതിൽ പല ക്രമക്കേടുകളും നടന്നതായി തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.).
ഇതുകൂടാതെ മുഡ അനധികൃതമായി 700 കോടിയിലേറെ രൂപ വിലമതിക്കുന്ന 1095 സൈറ്റുകൾ ബിനാമിപേരുകളിലും മറ്റ് നിയമവിരുദ്ധ ഇടപാടുകളിലും അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇ.ഡി. കണ്ടെത്തി.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് പാർവതിക്ക് ഭൂമികൈമാറിയത്.ഓഫീസ് നടപടിക്രമങ്ങളുടെ ലംഘനം, വ്യാജ ഒപ്പുകൾ, സ്വാധീനംചെലുത്തൽ തുടങ്ങിയവയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റന്റ് എസ്.ജി. ദിനേശ്കുമാർ ഭൂമികൈമാറ്റത്തിൽ അനാവശ്യ സ്വാധീനംചെലുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. കർണാടക ലോകായുക്ത പോലീസും കേസെടുത്തിട്ടുണ്ട്.
മൈസൂരുവിൽ വിലയേറിയഭാഗത്ത് 14 പാർപ്പിടസമുച്ചയങ്ങൾ അനുവദിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും ഇതിൽ സിദ്ധരാമയ്യയുടെ സ്വാധീനമുണ്ടെന്നുമായിരുന്നു ആദ്യപരാതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.