ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടും. ലക്ഷ്മി ലേഔട്ട്, സൗത്ത് സിറ്റി അപ്പാർട്ട്മെൻ്റ്, കമ്മനഹള്ളി, ശാന്തിനികേതൻ, എയർപോർട്ട് റോഡ്, കോടിഹള്ളി, എച്ച്എഎൽ, വെങ്കിടേശ്വര കോളനി, ഭൂമി റെഡ്ഡി കോളനി, ഡോംലൂർ, ഡിഫൻസ് കോളനി, തിപ്പസാന്ദ്ര, എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, സെൻ്റ് മാർക്ക്സ് റോഡ്, ലാവൽ റോഡ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ്, റിച്ച്മണ്ട് റോഡ്, കസ്തൂർബ റോഡ്, ഡിക്കൻസൺ റോഡ്, അശോക് നഗർ, പ്രിംറോസ് റോഡ്, റസിഡൻസി റോഡ്, ട്രിനിറ്റി…
Read MoreDay: 28 November 2024
സുരക്ഷ ഉറപ്പാക്കാൻ വെബ് ടാക്സികളിൽ ഇനി വനിതാ സാനിധ്യം: സൗജന്യ ഡ്രൈവിങ് പരിശീലനം നേടിയ വനിത ഡ്രൈവർമാർക്ക് ലൈസൻസ് വിതരണം ഇന്ന്
ബംഗളുരു : വെബ് ടാക്സികളിലെ വനിത ഡ്രൈവർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി എൺപതിലതികം വനിതകൾക്ക് സൗജന്യ പരിശീലനം നൽകി. പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനയായ അവേക്ക് ആണ് പരിശീലനം നൽകിയത്. ഇന്നലെ വൈകിട്ട് 3ന് വിജയനഗറിലെ കസ്സിയ ഓഡിറ്ററിയത്തിലാണ് ലൈസൻസ് വിതരണം. 60 സ്ത്രീകൾക്ക് മുൻപ് ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു. ഇവർ വനിതാ ഡ്രൈവർമാർ മാത്രമുള്ള ഗോ പിങ്ക് വെബ് ടാക്സി സർവീസിൽ പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ സഹായിക്കുക എന്ന ഉദ്ദേശം കൂടി പദ്ധതിക്ക് പിന്നലുണ്ട്.
Read Moreഐ.ടി ഹബ്ബാകാന്‍ ഒരുങ്ങി സര്‍ജാപുര; ടെക്ക് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍
ബംഗളുരു : ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ് ഫീൽഡിനും സമാനമായി സ്ർജാപുരയും ഐ ടി ഹബ്ബ് ആക്കാൻ സർക്കാർ തീരുമാനം. സർജാപുരയിലെ ബിക്കേനഹളളി, ഹന്തേനഹളളി, എസ്‌മേദഹളളി, അഡിഗാര കല്ലഹളളി,സോല്ലേപുര എന്നിവിടങ്ങില്‍ എന്നിവിടങ്ങളിൽ ഉൾപ്പെടെ ടെക് പാർക്കുകൾ സ്ഥാപിക്കാൻ 1050 എക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 647 ഏക്കർ ഭൂമി സംസ്ഥാനം വ്യവസായ മേഖല വികസന ബോർഡ് ഇതിനകം ഏറ്റെടുത്തട്ടുണ്ട്.
Read Moreവയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹി: വയനാട് ലോക്‌സഭാ എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന് ചുമതലയേല്‍ക്കും. എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്…
Read Moreനഗരത്തിലെ സൈക്കിൾ യാത്ര: പരിപാലനമില്ലാതെ നശിച്ച് ട്രാക്കുകളും ഡോക്കിങ് സ്റ്റേഷനിനും: തൂണുകൾ ആണെങ്കിൽ കള്ളനും കൊണ്ടോയി
നഗരത്തിലെ സൈക്കിൾ ട്രാക്കുകളും ഡോക്കിങ് സ്റ്റേഷനും പരിപാലനമില്ലാതെ ആശിക്കുന്നു. പലയിടത്തും സൂചന ബോർഡ് ഇല്ലാത്തതും കൃത്യമായി ബോധവൽക്കരണം നൽകാത്തതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. കബ്ബ്ൺ റോഡിൽ 2019 ജനുവരിയിൽ നിർമിച്ച സൈക്കിൾ ട്രാക്കിൽ ഇതുവരെ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. മണിപ്പാൽ സെന്റർ മുതൽ മിന്സക് സ്‌ക്വായർ വരെയാണ് നടപ്പാതയോട് ചേർന്ന് ട്രാക്ക് ഉള്ളത്. പ്രഭാത സവാരിക്കും സൈക്കിൾ സവാരിക്കും ഒട്ടേറെ പേർ എത്തുന്നിടമാണ് കബ്ബ്ൺ പാർക്ക് അതിനാലാണ് പാർക്കിന് സമീപത്തെ റോഡിൽ നഗരഗതാഗത ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം സൈക്കിൾ ട്രാക്ക് സ്ഥാപിച്ചത്.
Read Moreഅപ്പാർട്‌മെന്റിൽ അസം യുവതിയുടെ കൊലപാതകം: ആരവിനെ തേടി കണ്ണൂർ എത്തിയെങ്കിലും കണ്ടെത്താനായില്ല
ബെംഗളൂരു : അസം സ്വദേശിയായ യുവതി ബെംഗളൂരുവിലെ സർവീസ് അപ്പാർട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി. കണ്ണൂർ തോട്ടട കക്കാരക്കൽ ആരവ് ഹനോയി (21)യെയാണ് പോലീസ് തിരയുന്നത്. കണ്ണൂരിൽ ആരവിന്റെ വീട്ടിലെത്തിയ ബെംഗളൂരു പോലീസ് ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും രണ്ട് പോലീസുകാരും ഉൾപ്പെടെയുള്ള സംഘം ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് കിഴുന്നയിൽ എത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ചക്കരക്കല്ലിലെ ആരവിന്റെ ബന്ധുവീട്ടിൽ ചെന്ന് അവിടന്നും വിവരങ്ങൾ ശേഖരിച്ചു. ഇതര സംസ്ഥാനങ്ങളിലേക്കും…
Read More