ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് എങ്ങനെ തോറ്റു എന്നത് വിലയിരുത്താൻ ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന ചര്‍ച്ചയായേക്കും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ഉന്നയിച്ചേക്കും. പാലക്കാട്ടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണു സൂചന. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു.…

Read More

എയ്മ വോയിസ് 2024 കർണാടകയുടെ അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ 8ന്; ഫൈനൽ മത്സര തിയതിയും പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” എയ്മ വോയിസ് 2024 കർണാടകയുടെ ഒഡീഷന് ശേഷമുള്ള അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ എട്ടാം തീയതി ഞായറാഴ്ച നടക്കുമെന്ന് പ്രോഗ്രാം കൺവീനർമാർ അറിയിച്ചു. തുടർന്ന് എയ്മ വോയിസ് 2024 കർണാടകയുടെ അഞ്ചാം സീസൺ ഫൈനൽ മത്സരം ഡിസംബർ പതിനാലാം തീയതി നടക്കും. നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ്‌ റോഡിൽ ഉള്ള ഇ.സി.എ യിലാണ് ആദ്യ ഓഡിഷൻ…

Read More

ചിന്നസ്വാമി സ്റ്റേഡിയം സുവർണ ജൂബിലി നിറവിൽ

ബംഗളുരു : നഗരവാസികളുടെ ക്രിക്കറ്റ്‌ ആവേശത്തിന് തുടക്കം കുറിച്ച ചിന്നസ്വാമി സ്റ്റേഡിയം സുവർണ ജൂബിലി നിറവിൽ. 1947-ൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുളള ടെസ്റ്റ് മല്‍സരത്തേടെയാണ് സ്റ്റേഡിയം കാണികള്‍ക്ക് തുറന്ന് നല്‍കുന്നത്. 25 രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളും 31 ഏകദിന മത്സരങ്ങളും 10 ട്വന്റി 20 മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. മൈസൂരു ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം 1987ലാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് കൈമാറുന്നത്.

Read More

രാവിലെ പത്തര മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബെസ്‌കോമും കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. ആർപിസി ലേഔട്ട്, ഓഫീസ് റോഡ്, വിജയ മാൻഷൻ, ഹൊസഹള്ളി, വിജയനഗർ, താടികവാഗിലു, കുറുബഹള്ളി, ജലമംഗല, രാമരായണ പാളയ, ബിടിഎസ് മിൽ, കണ്ണമംഗല, കണ്ണമംഗല ഗേറ്റ്, നാഗേനഹള്ളി, കെഞ്ചിഗനഹള്ളി, കമ്മസാന്ദ്ര, എല്ലദഹള്ളി, തിമ്മസാന്ദ്ര, വോഡിഗെരെ, അലേനഹള്ളി, ബിലാങ്കോട്ട് ഏരിയ, ഹൊസഹള്ളി, ഹനുമന്തപുര, കുള്ളുവനഹള്ളി, ലക്കേനഹള്ളി, ല്ലേക്കനഹള്ളി, എസ്. കെ.…

Read More

നിലക്കടല മേള ഇന്ന് സമാപിക്കും

ബംഗളുരു : കടല പ്പാടങ്ങളുടെ നാട്ടിൽ ഒരിക്കൽ കൂടി കടലക്കായ് പരിഷെയെത്തി. ബസനഗുഡിയിലെ ദൊഡഡ് ഗണേശ ക്ഷേത്രത്തില്‍ നടന്ന് ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബസനഗുഡി രാമക്യഷ്ണ ആശ്രമം മുതല്‍ ബുഗിള്‍ റോക്ക് ജംഗ്ഷന്‍ വരെ 2000 തെരുവ് കച്ചവടക്കാരാണ് വിവിധതരം കടലവിഭവങ്ങളുമായി മേളയ്ക്ക് എത്തിയത്. കിലോയ്ക്ക് 80-150 രൂപ വരെയാണ് ഇത്തവണ നിലക്കടലയുടെ വില.  

Read More

മജസ്റ്റിക് കെംപെഗൗഡ റോഡ് ടാറിങ് ആരംഭിച്ചു; നിര്‍മാണം രാത്രിയില്‍; രണ്ട് മാസത്തിനകം പൂർത്തിയാകും

ബംഗളുരു : കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനേലിലെക്കുള്ള റോഡുകൾ മുഖം മിനുക്കുന്നു. റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബി ബി എം പി. ധർമഭൂതി ടാങ്ക് റോഡ്, ധന്വന്തരി , ഗുബി റോഡ് എന്നിവയുടെ വൈറ്റ് ടോപ്പിങ് പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്‌. ബസ് ടെർമിനലിലെ ഗതാഗതകുരുക്ക് കണക്കിലെടുത്ത് രാത്രിയിലാണ് പ്രവർത്തി. പ്രതിദിനം 7-10 ലക്ഷം പേർ ആശ്രയിക്കുന്ന മജസ്റ്റിക് ടെർമിനലിൽ ടാറിങ് പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് പൊളിയുന്നതാണ് പതിവ്. ബസുകൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡ്…

Read More

താടിയുമായി എത്തിയ ലോറി ഉറങ്ങിക്കിടക്കുകയായിരുന്ന 4 വയസുകാരൻ ഉൾപ്പെടെയുള്ളർക്കിടയിലേയ്ക്ക് പാഞ്ഞു കയറി; അഞ്ച് മരണം, 7 പേര്‍ക്ക് പരിക്ക്

തൃശൂര്‍: നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോവുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. തടി കയറ്റി കണ്ണൂരില്‍ നിന്ന് വന്ന ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. കാളിയപ്പന്‍…

Read More

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈ ഡെക്ക് പദ്ധതി സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ നിർമിക്കാനിരിക്കുന്ന 250 മീറ്റർ ഉയരമുള്ള സ്കൈ ഡെക്കിന്റെ സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നൈസ് റോഡിന് സമീപം ഹെമ്മിഗെപുരയിൽ 20 ഏക്കർ സ്ഥലം പദ്ധതിക്കായി ബൃഹദ്‌ ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം തെക്കൻ ബെംഗളൂരുവിൽ നിർമിക്കണമെന്ന നിർദേശമുള്ളതിനാൽ ഇവിടെ സ്കൈ ഡെക്ക് നിർമിക്കാനുള്ള സാധ്യത കുറവാണ്. നിലവിൽ കർണാടക ഇൻഡസ്ട്രീസ് ഏരിയ ഡിവലപ്‌മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി.) കീഴിലാണ് ഈ സ്ഥലം. ഹെമ്മിഗെപുരയ്ക്കു പുറമേ പടിഞ്ഞാറൻ ബെംഗളൂരുവിലുള്ള കൊമ്മഘട്ടയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഈ…

Read More

സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശുപാർശ

ബെംഗളൂരു : കർണാടകത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ പദ്ധതിയുമായി സർക്കാർ. ഇതിനുള്ള ശുപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് അഞ്ജനാദ്രി എന്നാക്കാനാണ് ശുപാർശ. സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്ന് കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല. കൊപ്പാളിലെതന്നെ മൂനീറാബാദ് സ്റ്റേഷന്റെ പേര് ഹുളിഗമ്മാ ദേവി റെയിൽവേ സ്റ്റേഷൻ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് മഹാത്മാഗാന്ധി റെയിൽവേ സ്റ്റേഷൻ എന്നാക്കാനും…

Read More
Click Here to Follow Us