ബെംഗളൂരു : അഞ്ച് വർഷം മുമ്പ് കാണാതായ അമ്മയെ മംഗളൂരുവിൽ കണ്ടെത്തി. അസ്മ എന്ന യുവതിയെയാണ് കണ്ടെത്തിയത് . മുംബൈ താനെയിലെ മാംബ്രിലിൽ താമസക്കാരിയായ അസ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പം വിദേശത്തായിരുന്നു.
പിന്നീട് ദമ്പതികൾ മുംബൈ താനെയിലെ മാംബ്രിലിൽ താമസിച്ചു. കുറച്ച് നാളുകൾക്ക് ശേഷം മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അസ്മയെ 2019 മെയ് മാസത്തിൽ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് മുംബൈയിലെ ബൈകലയിലുള്ള സ്വന്തം നാടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവെയാണ് അസ്മയെ കാണാതായത്.
പിന്നീട് വഴിതെറ്റി അസ്മ മംഗലാപുരത്തെത്തുകയായിരുന്നു. മംഗലാപുരത്ത് പനമ്പൂർ ദേശീയപാതയിലൂടെ അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന അസ്മയെ വൈറ്റ് ഡൗസ് ഷെൽട്ടറിൻ്റെ സ്ഥാപക കണ്ടെത്തിയത്.
അസ്മയെ രക്ഷപ്പെടുത്തി അവരുടെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു. പിന്നീട് അസ്മയുടെ കുടുംബാംഗങ്ങളെ കണ്ടെത്താൻ കൊറിൻ റസ്കിന ഏറെ ശ്രമിച്ചു.
എന്നാൽ, കുടുംബത്തിൽ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. അടുത്തിടെ മുംബൈയിലെ ബൈക്കലയിലുള്ള തൻ്റെ വീട്ടുവിലാസമാണ് അസ്മ നൽകിയത്. വിലാസത്തിൻ്റെ അടിസ്ഥാനത്തിൽ കോറിൻ റസ്കിന ബൈക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
ഇക്കാര്യം പൊലീസ് അസ്മയുടെ വീട്ടുകാരെ അറിയിച്ചു. ഉടൻ തന്നെ അസ്മയുടെ കുടുംബാംഗങ്ങൾ വൈറ്റ് ഡൗസ് സംഘടനയുമായി ബന്ധപ്പെട്ട് വിമാനത്തിൽ മംഗലാപുരത്തെത്തി. അഞ്ച് വർഷം മുമ്പ് നഷ്ടപ്പെട്ട അമ്മയെ വീണ്ടും കണ്ട് മക്കൾ കണ്ണീർ പൊഴിച്ചു. കുടുംബാംഗങ്ങൾ അസ്മയെ കൂടെ കൂട്ടികൊണ്ടുപോയി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.