ദീപാവലിയുടെ ഭാഗമായി എല്ലാവരും വീട് അടിച്ചുവാരി വൃത്തിയാക്കാറുണ്ട്.
എന്നാല്‍ വീട് വൃത്തിയാക്കുന്നതിനിടെ രാജസ്ഥാനിലെ ഭില്‍വാരയില്‍ അസാധരണമായ ഒരു സംഭവം ഉണ്ടായി.
ഭില്‍വാര നഗരത്തിലെ ഒരു വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങള്‍ അബദ്ധത്തില്‍ മാലിന്യ ട്രക്കിലേക്ക് ഇട്ടു.
പിന്നീടാണ് സ്വർണമാണ് മാലിന്യത്തിനൊപ്പം ഇട്ടതെന്ന് മനസ്സിലായിത്. വീട്ടുകാർ ഞെട്ടിപ്പോയി.
സമയം കളയാതെ മുൻസിപ്പല്‍ കോർപ്പറേഷൻ മേയർ രാകേഷ് പഥക്കിനെയും പരിചയക്കാരെയും വിവരം അറിയിച്ചു.
തൊട്ടുപിന്നാലെ മേയർ രാകേഷ് പ്രത്യേക സംഘത്തിന് രൂപം നല്‍കി.
ഏറെ പരിശ്രമത്തിനൊടുവില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്തു.
നഷ്ടപ്പെട്ട സ്വർണം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.
ദീപാവലിക്ക് വൃത്തിയാക്കുന്നതിനെ സ്വർണം ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റിവെച്ചതായ ചിരാഗ് ശർമ പറയുന്നു.
എന്നാല്‍ മാലിന്യമെടുക്കാൻ വാഹനം വന്നപ്പോള്‍ സ്വർണം അബദ്ധിത്തില്‍ മാലിന്യത്തിനൊപ്പം തള്ളുകയായിരുന്നു.
പിഴവ് മനസ്സിലാക്കിയ ഉടൻ തന്നെ മേയർ രാകേഷിനെ വിവരം അറിയിച്ചു.
ഉടൻ അദ്ദേഹത്തിന്റെ സംഘം വിലപിടിപ്പുള്ള സ്വർണം കണ്ടെത്തി തിരികെ നല്‍കി.
തങ്ങളുടെ സ്വർണം തിരികെ ലഭിച്ചതിനുള്ള നന്ദി കുടുംബം പ്രകടിപ്പിച്ചു.
വാർഡ് നമ്പർ 27 ലെ ഒരു കുടുംബത്തില്‍ നിന്ന് നാലര ലക്ഷം രൂപയോളം വില വരുന്ന സ്വർണം അബദ്ധത്തില്‍ മാലിന്യ ലോറിയില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതായി മേയർ രാകേഷ് പഥക് വ്യക്തമാക്കി.
സ്വർണം കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് നിരന്തര പരിശ്രമത്തിനൊടുവില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് സ്വർണം വീണ്ടെടുക്കാൻ സാധിച്ചു.
വാർഡിലെ സൂപ്പർവൈസർമാരും ശുചീകരണ ജീവനക്കാരും ശ്രദ്ധേയമായ സത്യസന്ധത കാണിച്ചു.
കാരണം അത്തരം വിലപിടിപ്പുള്ള സ്വർണം കണ്ടാല്‍ ആർക്കും പ്രലോഭിക്കപ്പെടാമയിരുന്നു. പക്ഷേ അവർ സത്യസന്ധത കാണിച്ചു.
മേയർ അറിയിച്ചതിനെ തുടർന്ന് മാലിന്യം തള്ളുന്ന ട്രക്ക് ഡ്രൈവറെ ബന്ധപ്പെടുകയും ട്രക്ക് പോയ വഴി പിന്തുടരുകയും ചെയ്തതായി വാർഡ് നമ്ബർ 27 സൂപ്പർവൈസർ ഹേമന്ത് കുമാർ പറഞ്ഞു.
കുറച്ച് നേരം പരിശോധിച്ചതിന് ശേഷമാണ് മാലിന്യം കുമ്പാരം ഇറക്കിയതായി കണ്ടെത്തിയത്.
തുടർന്ന് അവർ സ്ഥലത്ത് എത്തി വലിയ മാലിന്യക്കൂമ്പാ രത്തിനിടയില്‍ നിന്ന് നഷ്ടപ്പെട്ട ആ സ്വർണം കണ്ടെത്തി, അത് കുടുംബത്തിന് തിരികെ നല്‍കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.