ചെന്നൈ: നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴ കുറഞ്ഞു. കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമർദ്ദ സഞ്ചാരപാത വഴിമാറിയതിനാലാണ് മഴ കുറഞ്ഞത്.
നഗരത്തിലെ മിക്ക സ്ഥലങ്ങളിലെയും വെള്ളക്കെട്ട് പൂർണ്ണമായും നീങ്ങി. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രദേശങ്ങളില്‍ മഴ കാര്യമായി പെയ്യില്ലെന്നാണ് കരുതുന്നത്.
കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമർദ മേഖലയുടെ സഞ്ചാരപാതയില്‍ വ്യത്യാസമുണ്ടായതോടെയാണു മഴ ഒഴിവായത്.
തീവ്രന്യൂനമർദം ഇന്നു പുലർച്ചെ ആന്ധ്രയിലെ നെല്ലൂരിനും പുതുച്ചേരിക്കും ഇടയില്‍ കരതൊടും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ഇന്നു വീണ്ടും സജീവമാകും. മഴക്കെടുതിയില്‍ വലയുന്ന നഗരവാസികള്‍ക്ക് ‘അമ്മ ഉണവകങ്ങള്‍’ ഭക്ഷണമൊരുക്കി.
ഇന്നലെ ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം ഇന്നു കൂടി തുടരും. സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകള്‍ അടക്കമുള്ളവ അടച്ചതോടെ ഭക്ഷണമില്ലാതെ പലരും വലഞ്ഞു.
ഇതേത്തുടർന്നാണു സൗജന്യമായി ഭക്ഷണം നല്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചത്.
മഴ കനത്ത ചൊവ്വാഴ്ച നഗരത്തില്‍ ആവിൻ വിറ്റഴിച്ചത് സാധാരണയിലും 1.5 ലക്ഷം ലീറ്റർ കൂടുതല്‍ പാല്.
പ്രതിദിനം 14.50 ലക്ഷം ലീറ്റർ പാലാണ് ആവിൻ നഗരത്തില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ചൊവ്വാഴ്ച 16 ലക്ഷം ലീറ്റർ പാല് വില്പന നടത്തിയതായാണ് കണക്ക്.
കനത്ത മഴയിലും തടസ്സമില്ലാതെ പാല് വിതരണം നടത്താൻ കഴിഞ്ഞതായി ആവിൻ അധികൃതർ പറഞ്ഞു.
കനത്ത മഴയില്‍ പാല് വിതരണം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകളെടുത്തിരുന്നു.
പാല് വിതരണത്തിന് 200ലധികം വാഹനങ്ങളും പാലുല്‍പ്പന്നങ്ങള്‍ക്ക് 31 വാഹനങ്ങളും ഏർപ്പെടുത്തിയിരുന്നു.
പാലും പാല്‍പ്പൊടിയും മറ്റു ജില്ലകളില്‍ നിന്നെത്തിക്കാനും സംവിധാനം ഏർപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.