ബംഗളൂരു: കാപ്പിയും ചായയും ഇല്ലങ്കിൽ പലരുടെയും ദിവസം ആരംഭിക്കുന്നില്ല എന്നാണ്. ജോലിയുടെ ഇടവേളയിൽ ഒരു കപ്പ് കടുപ്പമുള്ള കാപ്പിയോ ചായയോ പലർക്കും നിർബന്ധമാണ്.
എന്നാൽ ഇവർക്കൊരു ഞെട്ടലായി സമീപഭാവിയിൽ കാപ്പിയുടെയും ചായയുടെയും വില കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ
ചായക്ക് പിന്നാലെ കാപ്പിയുടെ വിലയും ഉടൻ കൂടും. കാപ്പിപ്പൊടിയുടെ വില വർധിപ്പിച്ചതിന് പിന്നാലെ കാപ്പിയുടെ വിലയും കൂട്ടാനൊരുങ്ങുകയാണ് ഹോട്ടൽ ഉടമകൾ.
കാപ്പിപ്പൊടിയുടെ വില വർഷം തോറും വർധിക്കുന്നതിനാൽ അനിവാര്യമായും കാപ്പിയുടെ വില വർധിപ്പിക്കേണ്ടി വന്നെന്നാണ് ഹോട്ടലുടമകളുടെ വാദം. നിലവിൽ 3.5 ലക്ഷം ടൺ കാപ്പിപ്പൊടിയാണ് നിർമ്മിക്കുന്നത്.
ഒരു ലക്ഷം ടൺ കാപ്പിപ്പൊടി ഹോട്ടൽ ഗാർഹിക ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നു.
റോബസ്റ്റയും അറബിക്ക കാപ്പിപ്പൊടിയും രണ്ട് തരം കാപ്പിപ്പൊടികളുടെയും വില, കഴിഞ്ഞ ജനുവരി മുതൽ ശരാശരി വില 3 മടങ്ങ് വർദ്ധിച്ചു. ജനുവരിയിൽ ഒരു കിലോ കാപ്പിപ്പൊടി 200 രൂപയായിരുന്നു.
ഇപ്പോൾ 420 രൂപയായി ഉയരുകയാണ്. ഒക്‌ടോബർ 16 മുതൽ കാപ്പിപ്പൊടി കിലോയ്‌ക്ക് 100 രൂപ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാലാണ് കാപ്പിയുടെ വില കൂട്ടാൻ ഹോട്ടൽ ഉടമ തീരുമാനിച്ചട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.