ബിൽ അടക്കാൻ ഉണ്ടോ ? വേഗമായിക്കോളൂ നാളെ മുതൽ ഈ ദിവസം വരെ ബെസ്കോമിന്റെ ഓൺലൈൻ സേവനം തടസപ്പെടും

ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9 മുതൽ ഒക്ടോബർ 7ന് രാവിലെ 6 വരെ ലഭ്യമാകില്ല. ഒക്ടോബർ 4 ന് രാത്രി 9 മുതൽ 5ന് രാവിലെ 11 വരെ ഓൺലൈൻ ബിൽ പേയ്‌മെൻ്റ് സേവനങ്ങൾ ലഭ്യമാകില്ല. ഐപിഡിഎസ് ഐടി ഫേസ്-2 പദ്ധതിയുടെ ഭാഗമായി ആർഎപിഡിആർപി (റിസ്ട്രക്ചർഡ് ആക്സിലറേറ്റഡ് പവർ ഡെവലപ്‌മെൻ്റ് ആൻഡ് റിഫോംസ് പ്രോഗ്രാം) ഐടി ആപ്ലിക്കേഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും 699 രൂപയ്ക്ക് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യു! ഇ-ടാക്‌സി സർവീസ് ഉദ്ഘാടനം ചെയ്ത് ഡി കെ ശിവകുമാർ

ബംഗളൂരു, ഒക്‌ടോബർ 3: സ്വകാര്യ കമ്പനിയായ ‘റിഫക്‌സ് ഇവീൽസ്’ നടത്തുന്ന പുതിയ ഇലക്‌ട്രിക് എയർപോർട്ട് ടാക്സി സർവീസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഓപ്പറേറ്ററുമായി സഹകരിച്ചാണ്, ‘റെഫക്സ് ഇവീൽസ്’ എന്ന കമ്പനി ‘എയർപോർട്ട് ടാക്സി’ സേവനം നൽകുന്നത്, ഇതിനകം 200 ഇലക്ട്രിക് കാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ 170 ഇലക്ട്രിക് കാറുകൾ കൂടി സർവീസിലേക്ക് ചേർത്തിട്ടുണ്ട്. ഡിസിഎം ഡികെ ശിവകുമാർ ഇ-ടാക്‌സി സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ എക്‌സ് അക്കൗണ്ടിലൂടെ ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചു. യാത്രക്കാർക്ക് വിവിധ തരത്തിലുള്ള ഇലക്ട്രിക് ടാക്സികൾ…

Read More

നഗരത്തിൽ പലയിടത്തും പേമാരി; റോഡുകൾ വെള്ളത്തിനടിയിൽ

ബെംഗളൂരു: കനത്ത മഴയിൽ മഹാനഗരത്തിൻ്റെ പല ഭാഗങ്ങളിലും മുങ്ങി തുടങ്ങി, വിധാന സൗധ, ശാന്തിനഗർ, കെആർ വൃത്ത എന്നിവിടങ്ങളിൽ മഴ ശക്തമായി. വീട്ടിലേക്ക് പോവുകയായിരുന്ന ഇരുചക്രവാഹന യാത്രികരിൽ ചില യാത്രക്കാർ മഹാറാണി കോളേജ് ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം തമ്പടിച്ചിരുന്നു . അരമണിക്കൂറോളം പെയ്ത മഴയിൽ മലയ ആശുപത്രിക്ക് സമീപത്തെ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. ബംഗളൂരു റൂറൽ ജില്ലയിലെ പീനിയ, ദാസറഹള്ളി, ബാഗൽഗുണ്ടെ, ഷെട്ടിഹള്ളി, ഹെർസഘട്ട, നെലമംഗല എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസ്ത്രങ്ങൾക്ക് തീപിടിച്ചു

ബംഗളൂരു: കിത്തൂർ ഉത്സവത്തിൻ്റെ വിളക്ക് കൊളുത്തുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസ്ത്രത്തിന് തീപിടിച്ചു ഇത് കണ്ട സെകുരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തീ അണച്ചു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. വിധാന സൗധയ്ക്ക് മുന്നിൽ നടന്ന കിട്ടൂർ ഉത്സവ് പരിപാടിയിലാണ് സംഭവം. മുഖ്യമന്ത്രി സിദ്ധരാമയ്യ കിറ്റൂർ ഉത്സവം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പിന്നീട് കിട്ടൂർ ഉത്സവത്തിന് പച്ചക്കൊടി കാണിക്കുന്നതിനിടെ സമീപത്തെ വിളക്കിൽ നിന്നും തീപിടിച്ചാണ് സിദ്ധരാമയ്യക്ക് പരിക്കേറ്റത്. അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൈക്കും വിരലിനും പരിക്കേറ്റിരുന്നു. കാവേരിയിലെ വസതിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും നിവേദനം…

Read More

നഗരത്തിൽ സിഗരറ്റിനും ബീഡി കുറ്റികളും ഇടാൻ പ്രത്യേകം ഡസ്റ്റ് ബിന്നുകൾ ഏർപ്പെടുത്തും; ബിബിഎംപി

ബെംഗളൂരു: സിഗരറ്റും ബീഡി കുറ്റികളും വലിച്ചെറിൽ നിർത്തി അവ കളയാൻ നഗരത്തിലാകെ വെവ്വേറെ കൊട്ടകൾ (ബിന്നുകൾ) സ്ഥാപിക്കാൻ പദ്ധതിയിട്ട് ബി ബി എം പി. 2022 നവംബറോടെ സിഗരറ്റും ബീഡി കുറ്റികളും ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രൂപീകരിച്ചു. എന്നാൽ, ബംഗളൂരു നഗരത്തിൽ ഇതുവരെ മാർഗനിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലന്നാണ് ആരോപണം. ഇപ്പോൾ ബിബിഎംപി ഒരു സുപ്രധാന നടപടി സ്വീകരിച്ചട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സിഗരറ്റും ബീഡി കുറ്റികളും വലിച്ചെറിയാൻ നഗരത്തിലാകെ വെവ്വേറെ കൊട്ടകൾ (ബിന്നുകൾ) സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ദിവസവും ആയിരക്കണക്കിന് സിഗരറ്റുകളാണ്…

Read More
Click Here to Follow Us