മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ​ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സു​ര്‍​ബ​ല (35) ആണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍. ഇ​വ​രെ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​റി​ഞ്ഞു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം. സംഘർഷത്തിൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ 12 വ​യ​സു​കാ​രി​യാ​യ മ​കള്‍​ ഉൾപ്പെ​ടെ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പൊ​ലീ​സു​കാ​രും ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടു​ന്നു. കു​ക്കി വി​മ​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പൊ​ലീ​സ് അറിയിച്ചു. ഞായറാഴ്ച ഇം​ഫാ​ലി​ലെ പ​ടി​ഞ്ഞാ​റൻ മേ​ഖ​ല​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ​ഗ്രാമത്തിലെ നിരവധി വീടുകൾ അ​ഗ്നിക്കിരയായിട്ടുണ്ട്.

Read More

യെദ്യൂരപ്പയ്ക്കെതിരെ പീഡനപരാതി;സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ

ബെം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ തന്റെ മകളെ യെദ്യൂരപ്പ പീഡിപ്പിച്ചെന്ന പരാതി നൽകിയ സ്ത്രീയുടെ മരണത്തിലും സംസ്‌കാരത്തിലും ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ ബെംഗളൂരു പോലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. സംഭവത്തിൽ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തണമെന്നാണ് കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബെംഗളൂരു പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ് സിഐഡിയാണ് നിലവിൽ അന്വേഷിക്കുന്നത്. മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

jewellery

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ അവസാന ദിനമായ ശനിയാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ വില ഞായറാഴ്ചയും തുടർന്നു. 53,640 രൂപയായിരുന്നു വെള്ളിയാഴ്ച പവന്‍റെ വില. ആഗസ്റ്റ് മാസത്തിൽ രണ്ടു തവണ ഏറ്റവും കൂടിയ വിലയിലേക്കും രണ്ടു തവണ ഏറ്റവും കുറഞ്ഞ വിലയിലേക്കും സ്വർണവില എത്തിയിരുന്നു. ആഗസ്റ്റ് ഏഴിനും എട്ടിനുമാണ് പവന് ഏറ്റവും കുറഞ്ഞ വിലയായ…

Read More

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ ആകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. തുടർന്ന്, വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും…

Read More

കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി

കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ജിതേന്ദ്ര ബെര്‍വ എന്നയാള്‍ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപാതകം നടത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. ബെര്‍വയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബദുണ്ട സ്വദേശിയാണ് ബെര്‍വ. ഇയാള്‍ ഒരു വര്‍ഷത്തോളമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന്…

Read More

കോവിഡ് കാലത്തെ 7000 കോടിയുടെ ക്രമക്കേട്; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് 1722 പേജുള്ള റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണക്കമ്മിഷൻ

ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് നിയന്ത്രണത്തിനായുള്ള പ്രവർത്തനങ്ങളിൽ 7,000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ, അന്വേഷണംനടത്തിയ ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞ കമ്മിഷൻ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് 1722 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ക്രമക്കേട് നടത്തിയവരുടെ പേരിൽ ക്രിമിനൽ കേസെടുക്കാൻ റിപ്പോർട്ടിൽ നിർദേശമുണ്ടെന്ന് പറയുന്നു. റിപ്പോർട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്‌തേക്കും. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധികൂടി കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്. മരുന്നുകളും ചികിത്സാഉപകരണങ്ങളും…

Read More

ബെംഗളൂരു പി.ജി.യിലെ യുവതിയുടെ കൊല; പ്രതിയുടെപേരിൽ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ പേരിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോറമംഗലയിലെ ഭാർഗവി സ്‌റ്റെയിങ് ഹോമിൽ താമസിച്ചുവന്ന ബിഹാർ സ്വദേശിനി കൃതികുമാരി (24) കൊല്ലപ്പെട്ട കേസിലാണ് കുറ്റപത്രം. മധ്യപ്രദേശ് സ്വദേശി അഭിഷേക് ഘോസി (23) ആണ് പ്രതി. കഴിഞ്ഞമാസം 23-നാണ് കൊലപാതകം നടന്നത്. തുടർന്ന് അഭിഷേക് ഘോസി മധ്യപ്രദേശിലേക്ക് കടക്കുകയായിരുന്നു. 26-ന് ഇയാളെ പോലീസ് മധ്യപ്രദേശിലെത്തി പിടികൂടി. ഇയാളുടെ പെൺ സുഹൃത്തുമായുള്ള ബന്ധത്തിൽ കൃതി ഇടപെട്ടതിന്റെ വൈരാഗ്യത്തിൽ കൊല നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Read More

വ്യാജ കറൻസി കടത്തിയ കേസ്: എൻ.ഐ.എ. കോടതി ഒരു പ്രതിയെക്കൂടി ശിക്ഷിച്ചു

ബെംഗളൂരു : ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് വ്യാജ കറൻസി കടത്തിക്കൊണ്ടുവന്ന കേസിൽ ഒരാളെക്കൂടി എൻ.ഐ.എ.യുടെ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചു. പശ്ചിമബംഗാൾ സ്വദേശി സരിഫുൽ ഇസ്‌ലാം എന്ന ഷരിഫുദ്ദീനെയാണ് ആറുവർഷം തടവിനും അയ്യായിരംരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2018-ലെ കേസിൽ മറ്റ് ആറുപേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഏഴുപേരുംചേർന്ന് ആയിരം രൂപയുടെ 41 വ്യാജ കറൻസികൾ കടത്തിക്കൊണ്ടുവരുകയും വിതരണംചെയ്തുവെന്നുമാണ് എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാജരേഖകൾ ഉപയോഗിച്ച് നേടിയ സിംകാർഡ് സരിഫുൽ ഇസ്‌ലാം ഉപയോഗിച്ചതായും കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ ഡലിം മിയക്ക് പശ്ചിമബംഗാളിൽ ഇയാൾ 10.30 ലക്ഷം രൂപയുടെ…

Read More

ബെംഗളൂരുവിൽ രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ പുറത്തിറക്കി

vandhe

ബെംഗളൂരു : തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർവണ്ടി ബെംഗളൂരുവിൽ പുറത്തിറക്കി. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.) ആണ് വണ്ടി രൂപകല്പനചെയ്ത് നിർമിച്ചത്. ഒൻപതുമാസം കൊണ്ടായിരുന്നു നിർമാണം. ബെംഗളൂരുവിലെ ‘ബെമലി’ന്റെ നിർമാണകേന്ദ്രത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവാണ് വണ്ടി പുറത്തിറക്കിയത്. യാത്രയെ സുഖകരമാക്കുന്ന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീലുകൊണ്ടാണ് കന്പാർട്ട്‌മെന്റുകൾ നിർമിച്ചിരിക്കുന്നത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. 11 എ.സി. ത്രീ ടയർ കോച്ചുകളും (611 ബെർത്തുകൾ), നാല് എ.സി.…

Read More

റസ്റ്ററന്റുകൾ, റോഡരികിലെ ഭക്ഷണശാലളിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ആദ്യദിനം പിഴയീടാക്കിയത് 1 . 68 ലക്ഷം രൂപ

ബെംഗളൂരു : സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച 1.68 ലക്ഷം രൂപ പിഴയീടാക്കി. റസ്റ്ററന്റുകൾ, റോഡരികിലെ ഭക്ഷണശാലകൾ എന്നിവിടങ്ങളിലായി 753 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ പകുതി കടകളും ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാകമ്മിഷണർ കെ. ശ്രീനിവാസ് പറഞ്ഞു. വൃത്തിയില്ലാതെയാണ് പല കടകളും പ്രവർത്തിച്ചിരുന്നത്. ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More
Click Here to Follow Us