മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, 15കാരന്‍ പിടിയില്‍

ഗുവാഹത്തി: അസമില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കരിംഗഞ്ച് ജില്ലയിലാണ് സംഭവം. കളിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്. പതിനഞ്ച് മിനിറ്റ് പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു. തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നത് അമ്മ കണ്ടുവെന്നാണ് പരാതിയിലുള്ളത്. പെണ്‍കുട്ടിയുടെ അമ്മയെ കണ്ട സമയത്ത് പെട്ടെന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 15 കാരനായ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും.

Read More

മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ…

Read More

നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്

DRINK AND DRIVE

ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഓഗസ്റ്റിൽ നഗരത്തിൽനിന്ന്‌ പിടികൂടിയത് 2030 ഡ്രൈവർമാരെ. ഇതിൽ 1707 കേസുകൾ ഓഗസ്റ്റ് അവസാനവാരത്തിലെ പ്രത്യേകപരിശോധനയിലാണ്. മദ്യലഹരിയിൽ വാഹനമോടിച്ച് റോഡിൽ അപകടമുണ്ടാകുന്നത് തടയുകയാണ് പോലീസിന്റെ ലക്ഷ്യം. രാത്രികാലങ്ങളിലും പരിശോധന സജീവമാക്കാൻ ട്രാഫിക് സ്റ്റേഷനുകളിൽ നിർദേശംനൽകിയിട്ടുണ്ട്. രാത്രികാല പരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരും രംഗത്തിറങ്ങണമെന്ന് നിർദേശമുണ്ട്. വനിതകളെയും പരിശോധനയ്ക്കുവിധേയരാക്കാനാണിത്.

Read More

ബെംഗളൂരുവിൽ ഹബ് ആരംഭിച്ചു; ഈ മാസം പത്താം തിയതി മുതൽ ഫ്ലിക്‌സ് ബസ് സർവീസ് ദക്ഷിണേന്ത്യയിലേക്കും

ബെംഗളൂരു : ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ് ദക്ഷിണേന്ത്യയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നു. ഈ മാസം പത്തുമുതൽ ബെംഗളൂരുവിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. പിന്നീട് ബെലഗാവി, കോയമ്പത്തൂർ, മധുര, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും ഭാവിയിൽ കേരളത്തിലേതുൾപ്പെടെ 33 നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്നും ഫ്ലിക്‌സ് ബസ് ഇന്ത്യ അധികൃതർ അറിയിച്ചു. ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് പുതുതായി ആരംഭിച്ച റൂട്ടിൽ സെപ്റ്റംബർ 15 വരെ 99 രൂപമാത്രമാകും ടിക്കറ്റിന്. പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി…

Read More

ലക്ഷ്യം ഒന്നരക്കോടി അംഗങ്ങൾ; നഗരത്തിൽ ബി.ജെ.പി. അംഗത്വ പ്രചാരണത്തിന് തുടക്കം

ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി. യുടെ വാർഷിക അംഗത്വ പ്രചാരണത്തിന് തുടക്കം. സംസ്ഥാനത്തെ പാർട്ടി അംഗങ്ങളെ ഒന്നരക്കോടിയിലെത്തിക്കാനാണ് ഇത്തവണത്തെ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ അംഗത്വ പ്രചാരണത്തിൽ 1.04 ലക്ഷം അംഗങ്ങളായിരുന്നു ചേർന്നത്. ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 300 അംഗങ്ങളെയെങ്കിലും ഇത്തവണ ചേർക്കാണ് ശ്രമം. താഴെത്തട്ടിലെ പാർട്ടി ഭാരവാഹികൾക്ക് ഇതിനുവണ്ടി പരിശീലനം നൽകിയിരുന്നു. 45 ദിവസത്തെ പ്രചാരണത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ബുധനാഴ്ച തുടക്കം കുറിച്ചു. എം.പി. മാരും എം.എൽ.എ. മാരും എം.എൽ.സി. മാരും പ്രചാരണത്തിൽ സജീവമാകുമെന്നും പാർട്ടിയിലെ അംഗസംഖ്യ കഴിഞ്ഞ…

Read More

ബെംഗളൂരു – മൈസൂരു പാതയിലെ നിയന്ത്രണങ്ങൾ ഫലം കണ്ടു; മരണനിരക്കിൽ കുറവ്

ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ അപകടമരണങ്ങൾ കുറഞ്ഞത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായതായി സൂചിപ്പിക്കുന്നു. 2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ അപകടങ്ങളിൽ 147 പേർ മരിച്ചപ്പോൾ ഈവർഷം ഇതേ കാലയളവിൽ 50 മരണമാണ് സംഭവിച്ചത്. ഈവർഷം ജനുവരിയിൽ 12 മരണമുണ്ടായി. ഇതിനു ശേഷം ഓരോ മാസവും മരണസംഖ്യ കുറഞ്ഞു വരുകയാണ്. ഓഗസ്റ്റിൽ രണ്ടു മരണമാണുണ്ടായത്. പാതയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കാരണമാണ് അപകടങ്ങൾ കുറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി വാഹനങ്ങളുടെ വേഗം കണ്ടെത്തി പിഴയീടാക്കാനും കേസെടുക്കാനും…

Read More

നടൻ ദർശൻ ഉൾപ്പെട്ട കേസിൽ 17 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിജയനഗർ സബ് ഡിവിഷൻ എ.സി.പി. ചന്ദൻകുമാർ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമർപ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേർ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറൻസിക് റിപ്പോർട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും…

Read More

ഓണത്തിന് നാട്ടിൽ എത്താൻ ചെന്നൈ നിന്നും സ്പെഷ്യൽ ട്രെയിൻ 

ചെന്നൈ: ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്. തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് ട്രെയിനുകളില്‍ ടിക്കറ്റ്…

Read More

വീടിന് തീ പിടിച്ച് മൂന്നുപേർ മരിച്ചു; ആത്മഹത്യയെന്ന് സംശയം 

മലപ്പുറം: പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടില്‍ മണികണ്ഠൻ, ഭാര്യ റീന, മാതാവ് സരസ്വതി എന്നിവരാണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ പറയുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. മണികണ്ഠന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും ആത്മഹത്യയാണോ എന്ന…

Read More

കനത്ത മഴയിൽ റായ്ച്ചൂരിൽ നൂറിലധികം വീടുകൾ തകർന്നു

ബെംഗളൂരു : കനത്ത മഴയെ തുടർന്ന് റായ്ച്ചൂരിൽ 108 ഓളം വീടുകൾ തകർന്നു. ദേവദുർഗ താലൂക്കിൽ 9 വീടുകൾ തകർന്നപ്പോൾ ലിംഗസൂഗൂരിൽ 32 വീടുകൾ തകർന്നു. റായ്ച്ചൂർ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലായി 19 വീടുകൾ തകർന്നു. ആന്ധ്ര-തെലങ്കാന അതിർത്തിയിലുള്ള സിന്ധനൂർ താലൂക്കിൽ 33 വീടുകളും മസ്‌കി താലൂക്കിൽ 9ഉം സിർവാർ താലൂക്കിൽ 4ഉം വീടുകൾ തകർന്നു. റായ്ച്ചൂർ താലൂക്കിലെ ബി.യദ്‌ലാപുര വില്ലേജിലെ ദിവാകറിൻ്റെ വീട് തകർന്നു, പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആറ് പേർ താമസിച്ചിരുന്ന വീട് പൂർണമായും തകർന്നു. 40 വർഷം പഴക്കമുള്ള മൺ വീടാണ്…

Read More
Click Here to Follow Us