കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര്യ, ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പീഡന ആരോപണത്തിൽ പ്രതികരിക്കാൻ താരം തയ്യാറായില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം നമ്മൾ എന്തായാലും കാണും. ജയസൂര്യ പറഞ്ഞു. വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന്…
Read MoreMonth: September 2024
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreദീപാവലിത്തിരക്ക് പ്രത്യേകവണ്ടികൾ; വിശദാംശങ്ങൾ
ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക തീവണ്ടികൾ നവംബർവരെ നീട്ടിയത് ദീപാവലിക്ക് നാട്ടിൽ പോകാനിരിക്കുന്ന ഒട്ടേറെ മലയാളികൾക്ക് ആശ്വാസമാകും. കൊച്ചുവേളി-എസ്.എം.വി.ടി. – കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06083|06084), എറണാകുളം – യെലഹങ്ക – എറണാകുളം (06101\06102) എന്നീ തീവണ്ടികളാണ് നവംബർവരെ നീട്ടിയത്. ദീപാവലിയോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള യാത്രത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ-പശ്ചിമ റെയിൽവേ പ്രത്യേക സർവീസുകൾ നീട്ടിയത്. ഒക്ടോബർ 31-നാണ് ദീപാവലി. ചൊവ്വാഴ്ചകളിൽ വൈകീട്ട് 4.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06083) നേരത്തേ പ്രഖ്യാപിച്ചതുകൂടാതെ ഒക്ടോബർ 1, 8, 15, 22, 29, നവംബർ…
Read Moreഎച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ വാഹന ഉപഭോക്താക്കൾക്ക് കൂടുതൽ സമയം അനുവദിച്ചേക്കും
ബെംഗളൂരു: 2019 ഏപ്രിൽ ഒന്നിന് മുമ്പ് കർണാടകയിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) ഘടിപ്പിക്കാൻ രണ്ട് മാസം കൂടി വേണ്ടി വരും. സമയപരിധി രണ്ട് മാസത്തേക്ക് നീട്ടുന്ന കാര്യം ഗതാഗത വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . എച്ച്എസ്ആർപി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് കർണാടക…
Read Moreരാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ് ഐ ആർ
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. കർണാടക കോണ്‍ഗ്രസ് സമർപ്പിച്ച പരാതിയിന്മേലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരുന്നു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരെ രൂക്ഷഭാഷയില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പർ വണ്‍ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. പഞ്ചാബിലെ കോണ്‍ഗ്രസ്…
Read Moreഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.
ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,…
Read Moreബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീ പിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ ഐ.സി.യുവില്‍ ചികിത്സയിലിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മത്തിക്കരയിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Read Moreമുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ പരാമർശം വിവാദത്തിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ മുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. കർണാടക ഹൈക്കോടതിയിലെ ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദ ബംഗളൂരുവിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഒരു ജഡ്ജി തൻ്റെ രാജ്യത്തെ പൗരന്മാരെ പാകിസ്താനി എന്ന് വിളിക്കുന്നു, ഇതിലും നാണംകെട്ട മറ്റെന്തെങ്കിലും ഉണ്ടോ? സുപ്രിം കോടതി സ്വമേധയാ കേസെടുക്കുമോയെന്ന് ഒരു ഉപയോക്താവ് ചോദിച്ചു. 2020 മേയ് മുതല്‍ കർണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയാകുന്നത്. ഗോരി…
Read Moreടിപ്പര്‍ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കാസർക്കോട്: കുമ്പള മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മുഹമ്മദ് റാഷിദ്. അവധിക്ക് നാട്ടിൽ വന്ന് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്. ബൈക്ക് റോഡരികില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു തിരിച്ചു. ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച…
Read Moreബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു. വിളക്കോട് ദേവപുരത്തെ കരിയില്‍ എൻ വിനോദ് – എം റീജ ദമ്പതികളുടെ മകൻ അർജുൻ (20) ആണ് മരണപ്പെട്ടത്. ബെംഗളൂരു യെലഹങ്കയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അർജുൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ പ്പെടുകയായിരുന്നു.
Read More