മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട് നടിയെ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി.
Read MoreMonth: September 2024
ലെബനന്‍ വാക്കിടോക്കി സ്‌ഫോടന പരമ്പരയില്‍ 20 മരണം; കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി
ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്. ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും…
Read Moreഡി.കെ. ശിവകുമാറിന് സുപ്രീം കോടതി നോട്ടീസ്; നടപടി ബി.ജെ.പി. എം.എൽ.എ. നൽകിയ ഹർജിയിൽ
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പേരിൽ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാനുള്ള സർക്കാർ അനുമതി റദ്ദാക്കിയതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ഡി.കെ. ശിവകുമാറിനും സംസ്ഥന സർക്കാരിനുമാണ് പ്രതികരണമാരാഞ്ഞ് നോട്ടീസയച്ചത്. ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സൂര്യ കാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഡി.കെ. ശിവകുമാറിന്റെ പേരിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാൻ 2019-ലെ ബി.ജെ.പി. സർക്കാർ സി.ബി.ഐ.ക്ക് നൽകിയ അനുമതിയാണ് നിലവിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയത്. അതോടെ ശിവകുമാറിന്റെ പേരിലുള്ള…
Read Moreഅര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തി. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവാലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. തിരച്ചിലിനായി നാവികസേനാ സംഘം പ്രധാനമായി പുഴയിലെ ഒഴുക്ക് പരിശോധിക്കും. ലോറി ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്ജിംഗ് രീതി തീരുമാനിക്കുക.
Read Moreറിക്കി പോണ്ടിങ് പഞ്ചാബ് കിങ്‌സ് പരിശീലകന്‍
ഡല്‍ഹി: ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. നാലു വര്‍ഷത്തേക്കാണ് നിയമനം. ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത് കഴിഞ്ഞ ഏഴു സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്നു 49 കാരനായ പോണ്ടിങ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. പുതിയ വെല്ലുവിളിയെ ആവേശത്തോടെ സ്വീകരിക്കുന്നതായി പോണ്ടിങ് പറഞ്ഞു. പഞ്ചാബ് ഫ്രാഞ്ചൈസിക്കായി പുതിയ ടീമിനെ വാർത്തെടുക്കുകയെന്നതാണ് പോണ്ടിങ്ങിന്റെ ആദ്യത്തെ ചുമതല. പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ്…
Read Moreവിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി മലയാളി യാത്രക്കാരൻ അറസ്റ്റിൽ
വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ലാജി മോശമായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreപ്രകൃതിക്ക് കരുതലായി നഗരം; ബിഎംടിസിക്ക് നിലവിലുള്ളത് 1,027 ഇ-ബസുകൾ; 760 ഇ-ബസുകൾ കൂടി ഇറക്കാൻ ശ്രമം
ബെംഗളൂരു : ഉദ്യാനനഗരിയായ ബെംഗളൂരുവിന്റെ അന്തരീക്ഷത്തെ മലിനമാക്കാതെ നഗരപാതയിലൂടെ സർവീസുനടത്തുന്നത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആയിരത്തിലധികം ബസുകൾ. ഡീസൽ എൻജിനിൽനിന്നുള്ള പുകപടലം തള്ളാതെ ബസുകൾ നിരത്തുകളിലൂടെ സർവീസ് നടത്താനുള്ള ബി.എം.ടി.സി.യുടെ ഉദ്യമം മുന്നേറുകയാണ്. ബി.എം.ടി.സി.യുടെ വൈദ്യുതബസുകളുടെ എണ്ണം 1027-ലെത്തി. പുകകൊണ്ടുള്ള മലിനീകരണം ഇല്ലാതാക്കുന്നതിനൊപ്പം ശബ്ദമലിനീകരണവും ഒഴിവാക്കിയാണ് ഈ ബസുകൾ സർവീസുനടത്തുന്നത്. 760 വൈദ്യുതബസുകൾകൂടി നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി.എം.ടി.സി.യെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 320 എ.സി. ബസുകളും 148 നോൺ എ.സി. 12 മീറ്റർ ബസുകളും ഉൾപ്പെടെയാണിത്. നിലവിൽ ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിക്കുകീഴിൽ 90…
Read Moreബെംഗളൂരു വിമാനത്താവളത്തിലെ അറിയിപ്പുകൾ കന്നഡയിൽ വേണമെന്ന് ആവശ്യം
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും കന്നഡയിൽ അനൗൺസ്‌മെന്റ് നടത്തണമെന്ന ആവശ്യവുമായി കന്നഡ സാഹിത്യപരിഷത്ത്. വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ആദ്യത്തെ അനൗൺസ്‌മെന്റ് കന്നഡയിൽ നൽകണമെന്നാണ് ആവശ്യം. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അനൗൺസ്‌മെന്റ്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി. ഹരി മാരാരോട് ഇക്കാര്യം പറഞ്ഞതായി സാഹിത്യപരിഷത്ത് അധ്യക്ഷൻ മഹേഷ് ജോഷി അറിയിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതുമെന്നും കന്നഡഭാഷയെ പരിപോഷിപ്പിക്കാനാണിതെന്നും മഹേഷ് ജോഷി പറഞ്ഞു. കന്നഡ രാജ്യോത്സവ(കർണാടകപ്പിറവി)ദിനമായ നവംബർ ഒന്നിന് പരിഷ്‌കാരം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്നഡ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ…
Read Moreമെട്രോ ട്രെയിനിനുമുൻപിൽ ചാടിയ യുവാവിനെ സുരക്ഷാജീവനക്കാർ രക്ഷിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ മെട്രോ ട്രെയിനിനുമുൻപിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ബിഹാർ സ്വദേശിയായ 30-കാരനാണ് സുരക്ഷാജീവനക്കാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത്. പർപ്പിൾ ലൈനിലെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.13-നാണ് ഇയാൾ ട്രെയിനിനുമുൻപിലേക്ക് ചാടിയത്. ഉടൻ സുരക്ഷാജീവനക്കാർ പാളത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് വിച്ഛേദിക്കുന്നതിനുള്ള എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിക്കുകയായിരുന്നു. 750 വോൾട്‌സ് വൈദ്യുതിപ്രവഹിക്കുന്ന പാളമാണ് മെട്രോയുടേത്. വൈദ്യുതപ്രവാഹം നിലച്ചതോടെ ട്രെയിൻ നിശ്ചലമായി. ഉടൻ ഇയാളെ പാളത്തിൽനിന്ന് പുറത്തെടുത്തു. കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ (വൈറ്റ്…
Read Moreസംസ്ഥാന ബി.ജെ.പി.യിൽ ബി.വൈ. വിജയേന്ദ്രയോടുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയും പ്രതിഷേധവും വീണ്ടും പുറത്തേക്ക്
ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയോടുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയും പ്രതിഷേധവും വീണ്ടും പുറത്തേക്ക്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും പാർട്ടിയിൽ താരതമ്യേന ജൂനിയറുമായ വിജയേന്ദ്ര സംസ്ഥാന പ്രസിഡന്റായതിലുള്ള പ്രതിഷേധമാണ് മുതിർന്ന നേതാക്കളിൽ അണയാതെ നിൽക്കുന്നത്. വിജയേന്ദ്ര തങ്ങളുടെ നേതാവല്ലെന്നും അദ്ദേഹത്തെ അംഗീകരിക്കാനാവില്ലെന്നും മുൻ മന്ത്രി രമേഷ് ജാർക്കിഹോളി പരസ്യമായി നിലപാട് വ്യക്തമാക്കി. വിജയേന്ദ്ര അഴിമതി നടത്തുന്നയാളാണെന്നും രമേഷ് ജാർക്കിഹോളി തുറന്നടിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരഞ്ഞെടുക്കണമെന്നും ജാർക്കിഹോളി പറഞ്ഞു. മുതിർന്ന നേതാക്കളെ തഴഞ്ഞാണ് വിജയേന്ദ്രയെ…
Read More