റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് നൂറ.  

Read More

നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചവർ പിടിയിൽ; ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 181 കേസുകൾ

DRINK AND DRIVE

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 181 കേസുകൾ രജിസ്റ്റർചെയ്തു. ശനിയാഴ്ച നഗരത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്തതെന്ന് പോലീസ് അറിയിച്ചു. 50 ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽനിന്നായി 78 പോലീസ് ഓഫീസർമാരുൾപ്പെടെ 241 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. 14,360 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നതിനെതിരേ നടപടി ശക്തമാക്കിയതിന്റെ ഭാഗമായായിരുന്നു പരിശോധന. കഴിഞ്ഞമാസം 2030 ഡ്രൈവർമാരെ നഗരത്തിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടികൂടി നിയമനടപടി സ്വീകരിച്ചിരുന്നു. രാത്രികാലപരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരുൾപ്പെടെ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു.

Read More

അധ്യാപകൻ്റെ മൊബൈൽ ഫോണിൽ നിന്ന് അയ്യായിരം നഗ്‌ന വീഡിയോകളും വിദ്യാർത്ഥിനികളുടെ ഫോട്ടോകളും കണ്ടെത്തി

ബെംഗളൂരു: മൊറാർജി ദേശായി സ്‌കൂളിലെ അധ്യാപികയുടെ മൊബൈൽ ഫോണിൽ നിന്ന് 5000ലധികം നഗ്നവീഡിയോകൾ കണ്ടെത്തി. റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതിൽ കർണാടക ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്ക് എതിരെയാണ് പോക്‌സോ കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾ ടോയ്‌ലറ്റ് വൃത്തിയാക്കിയെന്ന ആരോപണത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ അന്വേഷണത്തിൽ അധ്യാപകൻ മുനിയപ്പയുടെ 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് നഗ്നവീഡിയോയും ഫോട്ടോയും കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ…

Read More

ബീവറേജിൻ്റെ ഔട്ട്ലറ്റിൽ ഭിത്തി തുരന്ന് മോഷണം: പണം കൊണ്ടു പോയില്ല, പോയത് കുപ്പി മാത്രം

കോഴിക്കോട് തിരുവമ്പാടി ബിവറേജ് ഔട്ട്‌ലറ്റിൽ മോഷണം. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാവ് കെട്ടിടത്തിന് അകത്ത് കടന്നത്.ബിവറേജ് ഔട്ട്‌ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈലാക്കിയില്ല. റാക്കിലുണ്ടായിരുന്ന മദ്യകുപ്പികളിൽ ചിലത് മാത്രമാണ് നഷ്ടമായത്. മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്ന് ജീവനക്കാ‍ർ വ്യക്തമാക്കി. കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ. രണ്ട് വർഷം മുമ്പും ഇതേ ഔട്ട്ലൈറ്റിൽ മോഷണം നടന്നിരുന്നു.സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Read More

പത്താംതരം പാസായ മരുമകളെയും കടത്തി വെട്ടി എഴുപത്തിനാലാം വയസിൽ കോളേജ് ക്യൂ നായി തങ്കമ്മ മുമ്പോട്ട്

ഇലഞ്ഞി: പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം ചരിത്രം കുറിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും. 1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ…

Read More

നഗരത്തിൽ ലിഫ്റ്റ് കൊടുക്കുമ്പോൾ സൂക്ഷിക്കുക; ലിഫ്റ്റ് ചോദിച്ച് കയറിയയാൾ ബൈക്ക് ഓടിച്ചയാളെ കുത്തിപരിക്കേൽപിച്ചു

bike

ബെംഗളൂരു : ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ ബൈക്ക് ഓടിച്ചയാളെ കത്തികൊണ്ട് കുത്തി. ദസനപുര സ്വദേശി ഈശ്വർ ഗൗഡയ്ക്കാണ് (38) കുത്തേറ്റത്. ആക്രമണം നടത്തിയ ഹനുമന്തെഗൗഡനപാളയ സ്വദേശി രോഹിത് ഗൗഡയെ (24) പോലീസ് അറസ്റ്റുചെയ്തു. ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് അപമാനിച്ചതിന് പ്രതികാരമായി കുത്തിക്കൊല്ലാനായിരുന്നു രോഹിത്തിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഈശ്വർ ഗൗഡ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ കാത്തു നിൽക്കുകയായിരുന്ന രോഹിത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു. ബൈക്ക് വിജനമായ സ്ഥലത്തെത്തിയപ്പോൾ രോഹിത് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

Read More

ശൗചാലയം വിദ്യാർഥികൾ വൃത്തിയാക്കുന്നതിൽ തെറ്റില്ല; ബി.ജെ.പി. എം.പി.യുടെ പരാമർശം വിവാദത്തിൽ

ബെംഗളൂരു : സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിക്കുന്നത് തെറ്റായ കാര്യമല്ലെന്ന് മുതിർന്ന ബി.ജെ.പി. എം.പി. ഗോവിന്ദ് കർജോൾ. ചിത്രദുർഗയിൽനിന്നുള്ള ലോക്‌സഭാംഗമായ അദ്ദേഹം ദേശീയ അധ്യാപക ദിനാഘോഷച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചർച്ചയായി. വിദ്യാർഥികൾ ശൗചാലയം വൃത്തിയാക്കുന്നതിൽ എന്താണ് തെറ്റെന്നും ജപ്പാനിലെ വിദ്യാർഥികൾ അങ്ങനെ ചെയ്യുന്നുണ്ടെന്നും കർജോൾ പറഞ്ഞു. പഠന കാലത്ത് താൻ ഹോസ്റ്റൽ അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ കൈയിൽ ചൂൽ കൊടുക്കുന്നത് കുറ്റകൃത്യമായാണ് ഇപ്പോൾ കാണുന്നത്. ശുചീകരണം ഒരു മോശം പ്രവൃത്തിയാണെന്ന് കുട്ടികൾക്ക് തോന്നാൻ ഇതിടയാക്കും. ഇതിന് പകരം ശുചീകരണത്തിന്റെ ആവശ്യകതയെപ്പറ്റി…

Read More

‘മുഡ’ ഭൂമിയിടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യുന്ന കാര്യം; സിദ്ധരാമയ്യയെ മാറ്റിയാൽ പകരമാര് ആരെന്നതിൽ ചർച്ച

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യുന്ന കാര്യത്തിൽ ഹൈക്കോടതി തീർപ്പുകല്പിക്കാനിരിക്കെ പകരക്കാരനെക്കുറിച്ച് കർണാടക കോൺഗ്രസിൽ ചർച്ച സജീവം. സിദ്ധരാമയ്യയ്ക്കുശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നാണ് ഹൈക്കമാൻഡ് നേരത്തെയെടുത്ത തീരുമാനം. സിദ്ധരാമയ്യ രണ്ടരവർഷംകഴിഞ്ഞ് മാറണമെന്നായിരുന്നു ധാരണ. പക്ഷേ, സർക്കാർ അധികാരമേറ്റിട്ട് ഒരുവർഷവും മൂന്നുമാസവുമേ ആയിട്ടുള്ളൂ. അതിനിടെയാണ് ‘മുഡ’ ആരോപണത്തിൽ സിദ്ധരാമയ്യയെ മാറ്റിയേക്കുമോയെന്ന സംശയം പാർട്ടിനേതാക്കളിലുണ്ടായത്. ഡി.കെ. ശിവകുമാറല്ലാതെയൊരാളെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന രീതിയിലും ചർച്ചനടക്കുന്നുണ്ട്. മുതിർന്ന മന്ത്രി എം.ബി. പാട്ടീലിനുവേണ്ടി ചില നേതാക്കൾ ചരടുവലി നടത്തിയിരുന്നു. ഇതിനു തടയിട്ട് പാട്ടീലിനെക്കാൾ മുതിർന്ന നേതാക്കൾ പാർട്ടിയിലുണ്ടെന്ന് മറ്റൊരു…

Read More

പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി 

ബെംഗളൂരു: യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി. കൊപ്പാള കുകനൂർ താലൂക്കിലെ അറകേരി ഗ്രാമത്തിലാണ് സംഭവം. ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്. ഭർത്താവ് ദേവരെഡ്ഡപ്പ ഭാവിക്കട്ടിയെയും(32) പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. ചാരിത്ര്യത്തില്‍ സംശയിച്ച്‌ ശനിയാഴ്ച അർധരാത്രിയാണ് കൊല നടത്തിയതെന്ന് കുകനൂർ പോലീസ് പറഞ്ഞു. രാത്രി തന്നെ പിതാവ് മല്ലറഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരൻ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Read More

യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; 15 കാരൻ മരിച്ചു

പട്‌ന: ബിഹാറിലെ സരണിൽ വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് 15കാരൻ മരിച്ചു. വീട്ടുക്കാരുടെ സമ്മതമില്ലാതെയാണ് കുട്ടിക്ക് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ സ്ഥിതി വഷളായപ്പോൾ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണപ്പടുകയായിരുന്നു. ‘ഡോക്ടറും’ കൂടെയുള്ള മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഛർദ്ദി നിലച്ചിട്ടും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുകയായിരുന്നു. യൂട്യൂബിൽ വിഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് മകൻ മരണപ്പെട്ടതായും…

Read More
Click Here to Follow Us