ബെംഗളൂരു: കാവേരി ജലനിരക്ക് കൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഉപമുഖ്യമന്ത്രിയും ബംഗളൂരു നഗരവികസന മന്ത്രിയുമായ ഡികെ ശിവകുമാറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നഗരത്തിൽ കാവേരി നദീജല വിതരണത്തിൻ്റെ അഞ്ചാം ഘട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, ഈ വിജയദശമി ദിനത്തിൽ നഗരവാസികളുടെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്നാൽ ജലനിരക്ക് വർധിപ്പിച്ചതിനാൽ സെൻട്രൽ ബെംഗളൂരു നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഡി കെ ശിവകുമാർ മലവള്ളി താലൂക്കിൽ മണ്ഡ്യ ജില്ലയിൽ ഹലഗുരുവിനടുത്ത് തൊറെകടനഹള്ളിയിൽ കാവേരി അഞ്ചാം ഘട്ടത്തിൽ നിർമിച്ച യന്ത്രശാല സന്ദർശിച്ച് പരിശോധന നടത്തി. കാവേരി നദീജല നിരക്ക് വർധിപ്പിക്കുമെന്ന് അദ്ദേഹം…
Read MoreMonth: September 2024
വയനാടിന് കൈത്താങ്ങായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷൻ
ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു നോർക്ക വഴി കൈമാറി. സെപ്തംബര് 22 ഞായറാഴ്ച ഹോസ്പറ്റ്ൽ വയനാട് ദുരന്തിത്തിൽപെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീ ദേവദാസ്, വൈസ് പ്രസിഡന്റ് ശ്രീ ജോയ്, പ്രസിഡന്റ് ശ്രീ എം കെ മത്തായി, സാമൂഹിക പ്രവർത്തകൻ ശ്രീ ദീപക് സിംഗ്, കവി ഡോ. മോഹൻ കുൻറ്റാർ , ജനറൽ സെക്രട്ടറി ശ്രീ പി സുന്ദരൻ, തോരണക്കൽ മലയാളി…
Read Moreനന്ദിനി നെയ്യിനായി തിരുപ്പതിയിലേക്ക് പോകുന്ന ടാങ്കറുകൾക്ക് ജി.പി.എസ് ഘടിപ്പിച്ചു
ബെംഗളൂരു: തിരുപ്പതി ലഡുവിൻ്റെ പവിത്രതയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതിയിൽ നിന്നുള്ള നന്ദിനി നെയ്യിന് ഡിമാൻഡ് വർധിച്ചു. തിരുപ്പതി ലഡ്ഡു വിവാദത്തിനിടയിൽ കൂടുതൽ നന്ദിനി നെയ്യ് വിതരണം ചെയ്യാൻ കെഎംഎഫിനോട് ടിടിഡി അഭ്യർത്ഥിച്ചു. ഈ പശ്ചാത്തലത്തിൽ തിരുപ്പതി ലഡ്ഡു വിവാദത്തിന് പിന്നാലെ നന്ദിനി നെയ്യുടെ സുരക്ഷാസംവിധാനങ്ങളിൽ കെഎംഎഫ് കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നന്ദിനി നെയ്യ് തിരുപ്പതിയിലേക്കുള്ള വഴിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തിരുമലയിലേക്ക് അയക്കുന്ന നെയ്യ് ടാങ്കറുകൾക്ക് ജിപിഎസും ഇലക്ട്രിക് ലോക്കിംഗും സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ആഴ്ചയിൽ മൂന്ന് ടാങ്കറുകളിലാണ് നെയ്യ് ഇറക്കുമതി ചെയ്തിരുന്നത്. ആകെ…
Read Moreത്രികോണ പ്രണയം; 24 കാരന്റെ ജീവനെടുത്ത് സുഹൃത്ത്
ബെംഗളൂരു: പെണ്‍കുട്ടിയുടെ ത്രികോണ പ്രണയം യുവാവിന്റെ ജീവനെടുത്തു. ഉഡുപ്പി സ്വദേശി വരുണ്‍ കൊടിയൻ എന്ന ഇരുപത്തിനാലുകാരനെയാണ് സുഹൃത്ത് കുത്തികൊലപ്പെടുത്തിയത്. ഉഡുപ്പി സ്വദേശിയായ ദിവേഷ് ആണ് വരുണിനെ കൊലപ്പെടുത്തിയത്. ഇരുപത്തഞ്ചുകാരനായ ദിവേഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കാമുകിയായ പെണ്‍കുട്ടിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബെംഗളൂരു സഞ്ജയ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ചയാണ് രാവിലെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വരുണും ദിവേഷും പെണ്‍കുട്ടിയും സ്കൂള്‍ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയില്‍ വാടക വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടി റിസപ്ഷനിസ്റ്റായി…
Read More‘വടക്കേ ഇന്ത്യക്കാർ ബെംഗളൂരു വിട്ട് പോയാല്‍ ക്ലബ്ബുകളും പിജികളും അനാഥമാകും’ ഇൻഫ്ലുവൻസറുടെ വീഡിയോ വിവാദത്തിൽ
ബെംഗളൂരു: ബെംഗളൂരുവിൽ താമസിക്കുന്നവരില്‍ അധികവും വടക്കേ ഇന്ത്യക്കാരാണെന്ന പ്രസ്താവനയുമായി ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ. കൊറമംഗലയില്‍ വെച്ച് എടുത്ത വീഡിയോയിലാണ് സുഗന്ധ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. വടക്കേ ഇന്ത്യക്കാർ ബെംഗളൂരു വിട്ട് പോയാല്‍ ഇവിടെ ജീവിക്കാൻ ആരും ഉണ്ടാകില്ല എന്നാണ് ഇൻഫ്‌ളുവൻസർ പറഞ്ഞത്. പിജി റൂമുകളും ക്ലബ്ബുകളും അനാഥമാകും. വടക്കേ ഇന്ത്യക്കാർ പോയാല്‍ ഇവിടെ വാടകയ്ക്ക് നില്‍ക്കാൻ പോലും ആരുമുണ്ടാകില്ല എന്നും യുവതി വീഡിയോയില്‍ കൂട്ടിച്ചേർത്തു. ഇത് വൈറലായതോടെ എതിർപ്പുമായി നിരവധി പേർ രംഗത്തെത്തി. നഗരത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അനാദരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് യുവതി നടത്തിയത്…
Read Moreമലയാളി യുവതി അത്തപ്പൂക്കളം ചവിട്ടിമെതിച്ചെന്ന സംഭവത്തിൽ ട്വിസ്റ്റ്
ബെംഗളൂരു: അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ആ വീഡിയോയുടെ സത്യാവസ്ഥ എന്ന രീതിയിൽ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു കാര്യം ആണ്. മലയാളികളായ രണ്ട് യുവതികളെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അശ്ലീലം പറഞ്ഞതോടെയാണ് അവര്‍ പ്രകോപിതരായതും പൂക്കളം ചവിട്ടി നശിപ്പിച്ചതുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് യുവതി അത് ചവിട്ടിമെതിച്ച് അലങ്കോലമാക്കുന്നതുമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്ലാറ്റിലെ നിയമങ്ങള്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവവുമായി…
Read Moreഭാര്യയ്ക്ക് വിവാഹേതര ബന്ധം, കൊലയ്ക്ക് പിന്നിൽ കാമുകനാണെന്ന് മുൻ ഭർത്താവ്
ബെംഗളൂരു: കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്. ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംശയമുള്ള മൂന്നുപേർ പോലീസിന്റെ നിരീക്ഷണത്തിലാണ് അതില്‍ അഷ്റഫും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിയെക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ പോലീസ് തയാറായില്ല. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ 26-കാരിയുടെ മൃതദേഹം 59 കഷ്ണങ്ങളാക്കിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് മൃതദേഹം കണ്ടെത്തുമ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. ഫ്രിഡ്ജിന് സമീപം ഒരു സ്യൂട്ട്കേസും കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് 30ലധികം എന്നായിരുന്നു പറഞ്ഞത്. നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ്…
Read Moreയുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്
ബെംഗളൂരു: 29കാരിലെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും കമ്മീഷണർ ബി. ദയാനന്ദ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി താമസിക്കുന്ന ഫ്ലാറ്റില്‍ ഫ്രിഡ്ജില്‍ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതി പുറത്തുനിന്നുള്ള ആളാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാൻ കഴിയില്ല. വിവരം പുറത്താകുന്നത് പ്രതിക്ക് സഹായകരമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ സ്വദേശിയാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. 21നാണ് ബെംഗളൂരുവിലെ വിനായക നഗറില്‍…
Read Moreഫ്രിഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ
ബെംഗളൂരു: അപ്പാർട്മെന്റിലെ ഫ്രിഡ്ജില്‍ നിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചു. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ ശരീരഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്മെന്റില്‍നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വിവാഹിതയായ മഹാലക്ഷ്മി, ഭർത്താവും മകളുമായി വേർപെട്ട് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാർട്മെന്റില്‍ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാർബർ ഷോപ്പിലെ ജീവനക്കാരനെ…
Read Moreകുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയിലേയ്ക്ക് എത്തുമെന്ന് സൂചനയാണ് വിപണി നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഗ്രാമിന് 6980 രൂപയാണ് വില ഇന്നത്തെ വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിനാകട്ടേ 55,840 രൂപ എന്ന സർവ്വകാല റെക്കോർഡിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
Read More