ചെന്നൈ: നിർത്തിയിട്ട കാറിനുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയില്‍. സേലത്താണ് സംഭവം. വ്യവസായിയായ മണികണ്ഠൻ, ഭാര്യ നിത്യ ,മകള്‍ നികേദ്യ ,അമ്മ സരോജ ,മകൻ എന്നിവരാണ് മരിച്ചത്. ബിസിനസ്സിലുണ്ടായ തകർച്ചയെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കി എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായി കാർ വഴിയരികില്‍ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വാഹനത്തിന്റെ വാതില്‍ തകർത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃത ദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Read MoreMonth: September 2024
ഉഡുപ്പിയിൽ തടാകത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ യെഡ്‌തരെ ഗ്രാമത്തിലെ തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് സ്‌കൂള്‍ വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു. മരിച്ചവർ പ്രദേശവാസികളാണെന്നാണ് സൂചന. ചൊവ്വാഴ്ച സ്‌കൂള്‍ പരീക്ഷ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ബൈന്ദൂർ ഗവണ്‍മെൻ്റ് ഹൈസ്‌കൂള്‍ വിദ്യാർത്ഥികളായിരുന്നു. പോലീസും ഫയർഫോഴ്‌സും ചേർന്ന് ചൊവ്വാഴ്ച രാത്രി തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.
Read Moreഅർജുന്റെ ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു; ബോട്ടിലേക്ക് മാറ്റി
തിരുവനന്തപുരം: അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി…
Read Moreനഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ പിടിയിൽ
ബെംഗളൂരു: നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് വെച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് കുടുങ്ങിയത്. ഡ്രോണുകളും സിസിടിവി ദൃശ്യങ്ങളുമാണ് പുലിയെ പിടികൂടാന്‍ സഹായിച്ചത്. ഒരു പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തുകയും അവിടെ കെണി സ്ഥാപിച്ചുമാണ് പുലിയെ പിടികൂടിയത്.
Read Moreഅർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹമുണ്ടെന്ന് സൂചന
ബെംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. ഉള്ളിൽ ഒരു മൃതദേഹം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അർജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു.
Read Moreസ്വർണവില കുതിക്കുന്നു
കൊച്ചി: സ്വർണ വില കുതിക്കുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്,ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോള്‍മാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും…
Read Moreകൗതുകക്കാഴ്ച്ച അപകടമാകാം; ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കൽ വിലക്കി; വനംവകുപ്പ്
ബെംഗളൂരു : മൈസൂരു ദസറയ്ക്ക് എഴുന്നള്ളിക്കാനെത്തിച്ച ആനകൾക്കൊപ്പം സെൽഫിയെടുക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും വിലക്കി കർണാടക വനംവകുപ്പ്. ഇതുസംബന്ധിച്ച് വനംവകുപ്പുമന്ത്രി ഈശ്വർ ഖൻഡ്രെ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. ദസറയ്ക്ക് എഴുന്നള്ളിക്കാനുള്ള ആനകൾ മൈസൂരു കൊട്ടാരത്തിലാണ് പരിശീലനവും മറ്റുമായി കഴിയുന്നത്. 14 ആനകളെയാണ് വിവിധ ആനക്യാമ്പുകളിൽനിന്ന് കൊട്ടാരനഗരിയിലെത്തിച്ചിരിക്കുന്നത്. കൊട്ടാരത്തിലെത്തുന്ന സന്ദർശകർക്ക് ഇവ കൗതുകക്കാഴ്ചയാണ്. പലരും ഇവയ്ക്കൊപ്പംനിന്ന് സെൽഫിയെടുക്കുകയും ചിത്രങ്ങളും വീഡിയോകളും പകർത്തുകയും പതിവാണ്. കഴിഞ്ഞദിവസം രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടി. ഇതിൽ ഒരാന രണ്ടാമത്തേതിനെ കൊട്ടാരഗേറ്റിനു പുറത്തേക്ക് ഓടിക്കുകയും ചെയ്തു. ഇത് വലിയ പരിഭ്രാന്തി പരത്തി.…
Read Moreഇടവേള ബാബു അറസ്റ്റില്‍
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ട് വിട്ടയക്കും. ഇന്നലെ മുകേഷിനെ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും,…
Read Moreതിരുപ്പതി ലഡുവിന്റെ അറിയാകഥകൾ
വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല. എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ…
Read Moreഹൈക്കോടതിയിലെ തിരിച്ചടി; സിദ്ധരാമയ്യ അഭിമുകീകരിക്കേണ്ടത് പുതിയ വെല്ലുവിളികൾ
ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ കുറ്റവിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി ഹൈക്കോടതി ശരിവെച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികൾ. സിദ്ധരാമയ്യക്കെതിരായി ബി.ജെ.പി.യും ജെ.ഡി.എസും നടത്തുന്ന പ്രതിഷേധങ്ങൾക്കും രാജിയാവശ്യത്തിനും വരുംദിവസങ്ങളിൽ മൂർച്ച കൂടും. മുഖ്യമന്ത്രിയുടെ സ്ഥാനമാറ്റത്തിന് കോൺഗ്രസിനകത്തുനിന്നുയരുന്ന ആവശ്യത്തിനും ശക്തികൂടും. മുന്നോട്ടുള്ള പോക്കിന് നിയമ നടപടികളുടെ പിൻബലം അനിവാര്യമാകും. നിയമവിദഗ്ധരുമായും പാർട്ടിനേതാക്കളുമായും ആലോചിച്ച് തുടർ നടപടികൾക്ക് രൂപം നൽകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലും ലോകായുക്തയിലും ‘മുഡ’ ആരോപണത്തിൽ സിദ്ധരാമയ്യക്കെതിരായ ഹർജികൾ നിലവിലുണ്ട്. ഇതിലെ നടപടികൾ തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്…
Read More