തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതി തീവ്ര ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്യുന്നു. തെക്കൻ രാജസ്ഥാൻ ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ചു ഓഗസ്റ്റ് 29 ഓടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലില്‍ എത്തിച്ചേരാൻ സാധ്യത. ശക്തികൂടിയ…
Read MoreMonth: August 2024
യുവാവിന്റെ മരണം; സഹോദരൻ അറസ്റ്റിൽ
ബെംഗളൂരു : കലബുറഗി ചിറ്റാപുരിൽ രണ്ടുമാസം മുൻപ് നടന്ന ദുരൂഹമരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. കമന്ന ദൊഡ്ഡ മൻമന്തയെ(35)യാണ് ജൂലായ് അഞ്ചിന് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽനിന്ന് വീണതാണെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. എന്നാൽ, പിന്നീട് കമന്നയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെത്തുടർന്ന് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയപ്പോളാണ് അപകടമരണമല്ലെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. വസ്തുതർക്കമാണ് കൊലയ്ക്കു കാരണമെന്ന് കണ്ടെത്തി സഹോദരൻ സുരേഷ്…
Read Moreവയനാടിനായി ബിരിയാണി ചലഞ്ചുമായി ‘കല’
ബെംഗളൂരു : വയനാട് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെൽഫെയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 29 നു നടത്താനിരുന്ന കലയുടെ ഓണോത്സവം നവംബർ മാസം 3ലേക്ക് മാറ്റിയതായും ഭാരവാഹികൾ അറിയിച്ചു.
Read Moreകലബുറഗിക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു
ബെംഗളൂരു : എസ്.എം.വി.ടി. ബെംഗളൂരു-കലബുറഗി പ്രത്യേക തീവണ്ടി (06589/90) സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സർവീസ് നടത്തും. രാത്രി 9.15-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാവിലെ 7.40-ന് കലബുറഗിയിൽ എത്തിച്ചേരും. തിരിച്ച് കലബുറഗിയിൽനിന്ന് രാവിലെ 9.35-ന് പുറപ്പെട്ട് രാത്രി എട്ടിന് ബെംഗളൂരുവിലെത്തും.
Read Moreശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നിറവിൽ കോഴിക്കോട് നഗരം
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടന്നു. മേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭാ യാത്രകളിൽ കുട്ടികൾ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച് അണിനിരന്നു. ഗുരുവായൂരും ആറന്മുളയും അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമി ആഘോഷിച്ചു. കണ്ണന്റെ പിറന്നാൾ ആഘോഷത്തിൽ ഗുരുവായൂരിലേക്ക് ജനസാഗരമെത്തി. ഞായറാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തർക്ക് ദർശനത്തിന് ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിഭവസമൃദ്ധമായ പിറന്നാൾ സദ്യയിൽ 42000 പേരാണ് പങ്കെടുത്തത്. സ്വർണക്കോലം എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ 2 നേരം കാഴ്ചശീവേലിയും രാത്രി വിളക്ക് എഴുന്നള്ളിപ്പും…
Read Moreസംസ്ഥാനത്ത് വീണ്ടും ഭൂമി കൈമാറ്റ ആരോപണം
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ഭൂമികൈമാറ്റ ആരോപണമുയർത്തി ബി.ജെ.പി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചത് അനധികൃതമായാണെന്നാണ് ആരോപണം. ഖാർഗെയുടെ മകൻ രാഹുല്‍ ഖാർഗെ നേതൃത്വം നല്കുന്ന സിദ്ധാർഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ സ്ഥലം കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. രാജ്യസഭാ എം.പി. ലഹർസിങ് സിറോയ ആരോപണവുമായി രംഗത്തെത്തിയത്. ബെംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി…
Read Moreഅമ്മ സംഘടനയെ തള്ളി നടൻ പൃഥ്വിരാജ്
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യെ രൂക്ഷമായി വിമർശിച്ച് നടൻ പൃഥ്വിരാജ്. താരസംഘടനയ്ക്ക് പരാതികള്‍ പരിശോധിക്കുന്നതില്‍ തെറ്റുപറ്റി. അതില്‍ സംശയമൊന്നുമില്ല. ആരോപണ വിധേയര്‍ മാറിനിന്ന് അന്വേഷണം നേരിടണം. ഹേമ കമ്മിഷൻ റിപ്പാർട്ടില്‍ പഴുതടച്ച അന്വേഷണം വേണം. ഇരകളുടെ പേരുകളാണ് രാജ്യത്തെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതില്‍ നിയമപ്രശ്നങ്ങളൊന്നുമില്ല. അതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പരാതികള്‍ ഉയരുമ്പോള്‍ അവ കൃത്യമായി അന്വേഷിക്കപ്പെടണം. ആരോപണ വിധേയർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കണം. അതുപോലെ തന്നെ വ്യാജ ആരോപണമാണെന്ന് തെളിഞ്ഞാല്‍ അവർക്കും ശിക്ഷ…
Read Moreനടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന നൽകി; 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: ആരാധകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്കിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. വിഷയം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ അന്വേഷണത്തിന് നിർദ്ദേശം നല്‍കിയെന്നും ജയില്‍ അധികൃതർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെ നടപടിയെടുത്തെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വിവാദങ്ങളുടെ പശ്ചാത്തത്തില്‍ ദർശനെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്കി. ജയിലില്‍ നേരിട്ട് എത്തി അന്വേഷണം…
Read Moreമാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഇല്ല; കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടി സിഡബ്ല്യൂ സി സംരക്ഷണയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തല്ക്കാലം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ (സി ഡബ്ല്യൂ സി) സംരക്ഷണയില്‍ തുടരും. മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താല്പര്യമില്ലെന്നും സി ഡബ്ല്യൂ സിയില്‍ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടതായി ചെയർപേഴ്സണ്‍ ഷാനിബ ബീഗം അറിയിച്ചു. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനാലുമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പറഞ്ഞതായും ഷാനിബ ബീഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സംസാരിച്ചു. ട്രെയിനില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങിക്കൊടുത്തു. അത് കഴിച്ച് കിടന്ന് ഉറങ്ങുമ്പോഴാണ് വിശാഖപട്ടണത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയ്ക്ക്…
Read Moreനടൻ ദർശന്റെ ജയിൽ ചിത്രങ്ങൾ വൈറൽ ആയതിനു പിന്നാലെ വീഡിയോ കോൾ ദൃശ്യങ്ങളും പുറത്ത്
ബെംഗളൂരു: രേണുകാസ്വാമി(33) വധക്കേസില്‍ പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്ശന് ബെംഗളൂരു ജയിലില്‍ വിഐപി പരിഗണനയെന്ന് സൂചന. കഴിഞ്ഞദിവസം താരം പുല്‍ത്തകിടിയില്‍ കസേരയിട്ടിരുന്ന് മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന് വീഡിയോകോള്‍ ചെയ്ത ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്. മഞ്ഞ ടീ-ഷര്‍ട്ട് ധരിച്ച ഒരാള്‍ വീഡിയോ കോളില്‍ മറ്റൊരാളുമായി സംസാരിക്കുന്നതും പിന്നീട് ദര്‍ശനുമായി ആശയവിനിമയം നടത്തുന്നതും കാണാം. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താരം കര്‍ട്ടനുകളുള്ള, നല്ല വെളിച്ചമുള്ള മുറിയിലാണ് ഇരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ…
Read More