കൊച്ചി: മലയാളത്തിലെ മുന്‍നിര നായകനായ ജയസൂര്യയ്‌ക്കെതിരേയും ലൈംഗിക ആരോപണം ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. കഴിഞ്ഞദിവസം തന്നെ ജയസൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ടോയ്‌ലറ്റില്‍ പോയി മടങ്ങിവരുമ്പോള്‍ കയറിപ്പിടിച്ചെന്ന രീതിയിലായിരുന്നു ആരോപണം. നടി മിനു മുനീര്‍ ജയസൂര്യയ്ക്കും ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ക്കുമെതിരെ പരസ്യമായി ആരോപണവുമായെത്തിയതോടെ ചിത്രം തെളിഞ്ഞു. ജയസൂര്യ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചെന്നാണ് മിനുവിന്റെ തുറന്നുപറച്ചില്‍. ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ നിരസിച്ചതോടെ പിന്നീട് ശല്യമുണ്ടായില്ലെന്നും മിനു വെളിപ്പെടുത്തി. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍…
Read MoreMonth: August 2024
കുടകിൽ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
ബെംഗളൂരു: കുടക് ഗുഡ്ഡെഹൊസൂർ ദേശീയപാതയില്‍ ഞായറാഴ്ച ടാങ്കറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന തൊഴിലാളി സുണ്ടികൊപ്പയിലെ കെ. രാജുവാണ് (37) മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ ഹൊസകോട്ട സ്വദേശി സി. ജബ്ബാറിനെ (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുശാല്‍ നഗറില്‍ നിന്ന് സുണ്ടികൊപ്പയിലേക്ക് വരുകയായിരുന്ന ലോറിയും എതിരെ പോയ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് .
Read Moreനവവധു ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ
ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ലജ്നത്ത് വാർഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക്…
Read Moreവാഴത്തോട്ടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗുട്ടവാടി വില്ലേജിലെ വാഴത്തോട്ടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗുട്ടവാടി വില്ലേജ് സ്വദേശിനി ശശികല (38) ആണ് മരിച്ചത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം പുറത്തുവന്നതിന് പിന്നാലെ, വാഴത്തോട്ടത്തിന്റെ ഉടമ നഞ്ചുണ്ടപ്പ എന്ന സിദ്ധലിംഗപ്പ ഒളിവിലാണ്. നഞ്ചൻഗുഡ് ഡിവൈ.എസ്.പി രഘു, എസ്.ഐമാരായ ലക്ഷ്മികാന്ത് കോലി, ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.
Read Moreഇൻഷുറൻസ് തുക തട്ടാൻ അപരനെ കൊന്നു; ഭർത്താവ് പിടിയിൽ, ഭാര്യ ഒളിവിൽ
ബെംഗളൂരു: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രൂപസാദൃശ്യമുള്ളയാളെ കൊന്ന് അപകടത്തില്‍ മരിച്ചതായി വരുത്തിത്തീർത്ത കേസില്‍ രണ്ടുപേർ പിടിയില്‍. ഹാസൻ ജില്ലയില്‍ ഗണ്ഡസിയിലാണ് സംഭവം. മുനിസ്വാമി ഗൗഡ എന്നയാളാണ് തന്‍റെ ഭാര്യയുടെയും സുഹൃത്തായ ട്രക്ക് ഡ്രൈവറുടെയും സഹായത്തോടെ സ്വന്തം മരണത്തിന് സിനിമയെ വെല്ലുന്ന തിരക്കഥ തയ്യറാക്കിയത്. സംഭവത്തില്‍ മുനിസ്വാമിയും ട്രക്ക് ഡ്രൈവർ ദേവേന്ദ്ര നായികും അറസ്‌റ്റിലായി. ഗൂഡാലോചനയില്‍ പങ്കാളിയായ മുനിസ്വാമിയുടെ ഭാര്യ ശില്‍പ റാണി ഒളിവിലാണ്. ഓഗസ്‌റ്റ് 13 ന് പുലർച്ചെ 3.15 ന് ഗൊല്ലരഹോസല്ലി ഗേറ്റ് ഏരിയയ്ക്ക് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരാളെ മരിച്ച…
Read Moreമണിയൻ പിള്ള രാജു, മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെയും പീഡന ആരോപണം
കൊച്ചി: പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി നടി മിനു. മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിള്‍, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. 2013ലാണ് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി എന്നും മിനു പറയുന്നു. തനിക്കുണ്ടായ മാനസികാഘാതത്തിനും…
Read Moreവ്യാജ കൂറിയർ തട്ടിപ്പ്; 2 പേർ അറസ്റ്റിൽ
ബെംഗളൂരു : വ്യാജ കൂറിയർ തട്ടിപ്പിലൂടെ 53-കാരനിൽനിന്ന് 1.33 കോടിരൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ഉഡുപ്പി സൈബർ ക്രൈം പോലീസ് ഗുജറാത്തിൽ നിന്ന് അറസ്റ്റുചെയ്തു. സൂറത്ത് സ്വദേശി നവദിഗ മുകേഷ്ബായി ഗണേഷ്ബായി (44), രാജ്‌കോട്ട് സ്വദേശി ധരംജീത് കമലേഷ് ചൗഹാൻ (28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് 13.95 ലക്ഷംരൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ഉഡുപ്പി എസ്.പി. ഡോ. കെ. അരുൺ അറിയിച്ചു. ഫെഡെക്സ് കൂറിയറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഉഡുപ്പി സ്വദേശി അരുൺകുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജൂലായ് 29-നാണ് അരുണിന്…
Read Moreഅധ്യാപകന്റെ കൊലപാതകം; മലയാളിയായ അച്ഛനും മകനും അറസ്റ്റിൽ
ബെംഗളൂരു: റിട്ട.അധ്യാപകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ അച്ഛനും മകനും അറസ്റ്റില്‍. മുള്ളേരിയ ബെള്ളിഗെ ഒടമ്പളെയിലെ ജോത്സ്യന്‍ രാഘവേന്ദ്ര വി. കെദില്ലായ (53), മകന്‍ പൂജാരിയായ മുരളീകൃഷ്ണ (20) എന്നിവരെയാണു ധര്‍മസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്. ധര്‍മസ്ഥല ബൊളാലുവിലെ റിട്ട.അധ്യാപകന്‍ ബാലകൃഷ്ണ വടക്കില്ലായയാണ് (83) കൊല്ലപ്പെട്ടത്. ബാലകൃഷ്ണയുടെ മകള്‍ വിജയലക്ഷ്മിയുടെ ഭര്‍ത്താവാണ് രാഘവേന്ദ്ര. ബാലകൃഷ്ണയുടെ ഭാര്യ ലീല നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. ലീലയുടെ സ്വര്‍ണാഭരണങ്ങളും പിതൃസ്വത്തും വിജയലക്ഷ്മിക്കു നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു വഴിതെളിച്ചതെന്നു പോലീസ് പറഞ്ഞു. ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. പോലീസ്…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ 50 കാരൻ മരിച്ചു
ബെംഗളൂരു : ശിവമോഗയിൽ കാട്ടാനയുടെ ആക്രമണത്തിൽ 50 വയസ്സുകാരൻ മരിച്ചു. ഹൊസുർ അലദേവര സ്വദേശി ഹനുമന്തപ്പയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഹനുമന്തപ്പ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റ് ബെംഗളൂരുവിൽ
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്താണ് മാർക്കറ്റ്. ‘കൃഷ്ണദേവരായ പാലികെ ബസാർ’ എന്ന പേരിലുള്ള മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മാർക്കറ്റിൽ 79 കടകളാണുള്ളത്. രണ്ട് പ്രവേശനകവാടങ്ങളും രണ്ട് എസ്കലേറ്ററുകളും ഒരു ലിഫ്റ്റുമുണ്ട്. ആളുകൾക്ക് നടക്കാൻ മൂന്നുമീറ്റർ വീതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമിച്ചത്. ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബെംഗളൂരുവിൽ ഭൂഗർഭ മാർക്കറ്റ് യാഥാർഥ്യമാക്കിയത്. നേരത്തേ പഴങ്ങളും പച്ചക്കറികളും…
Read More