ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു.
വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്താണ് മാർക്കറ്റ്. ‘കൃഷ്ണദേവരായ പാലികെ ബസാർ’ എന്ന പേരിലുള്ള മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.
നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മാർക്കറ്റിൽ 79 കടകളാണുള്ളത്. രണ്ട് പ്രവേശനകവാടങ്ങളും രണ്ട് എസ്കലേറ്ററുകളും ഒരു ലിഫ്റ്റുമുണ്ട്.
ആളുകൾക്ക് നടക്കാൻ മൂന്നുമീറ്റർ വീതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമിച്ചത്.
ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബെംഗളൂരുവിൽ ഭൂഗർഭ മാർക്കറ്റ് യാഥാർഥ്യമാക്കിയത്.
നേരത്തേ പഴങ്ങളും പച്ചക്കറികളും വിൽപ്പന നടത്തിയിരുന്ന സ്ഥലവും സർവീസ് റോഡുമുള്ള സ്ഥലത്താണ് ഭൂഗർഭ മാർക്കറ്റ് നിർമിച്ചത്.
2017 ഡിസംബറിലാണ് മാർക്കറ്റിന്റെ നിർമാണമാരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ, ബി.ബി.എം.പി. ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.