യുവാവിന്റെ മരണം; സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗി ചിറ്റാപുരിൽ രണ്ടുമാസം മുൻപ്‌ നടന്ന ദുരൂഹമരണം കൊലപാതകമാണെന്ന് കണ്ടെത്തി.

സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു.

കമന്ന ദൊഡ്ഡ മൻമന്തയെ(35)യാണ് ജൂലായ് അഞ്ചിന് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

ടെറസിൽനിന്ന് വീണതാണെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. എന്നാൽ, പിന്നീട് കമന്നയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെത്തുടർന്ന് പോലീസിൽ പരാതി നൽകി.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയപ്പോളാണ് അപകടമരണമല്ലെന്ന് സ്ഥിരീകരിച്ചത്.

ഇതേത്തുടർന്ന് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

വസ്തുതർക്കമാണ് കൊലയ്ക്കു കാരണമെന്ന് കണ്ടെത്തി സഹോദരൻ സുരേഷ് ദൊഡ്ഡ മൻമന്തയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us