മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാട് വിട്ട് ബംഗളൂരുവിലേക്ക് എന്തുകൊണ്ടാണ് വരുന്നതെന്ന് കന്നഡ നടനും സംവിധായകനുമായ പ്രകാശ് ബെലവാഡി.
ബംഗളൂരുവിന്റെ വികസനത്തില്‍ മലയാളികളും വടക്കേ ഇന്ത്യക്കാരും സംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബംഗളൂരു ഒരു മഹത്തായ നഗരമാണെന്നും അതിലേക്ക് പുറത്തുനിന്നുള്ളവരൊന്നും സംഭവന ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു വാസികളും മറ്റുനാടുകളില്‍ നിന്ന് അവിടെയെത്തിയവരും തമ്മിലുള്ള ചർച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബംഗളൂരു നഗരത്തിന്റെ വികസനത്തിന് കാരണം തങ്ങളാണ് സംഭവന നല്‍കിയതെന്ന മറുനാടുകളില്‍ നിന്നുള്ളവരുടെ വാദം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
”തങ്ങള്‍ ജോലിക്കെത്തിയതിന് ശേഷമാണ് ബംഗളൂരു നഗരം മഹത്തരമായതെന്ന് അവകാശപ്പെടുന്ന, ബംഗളൂരുവിന് പുറത്തുനിന്നുള്ള ഒട്ടേറെപ്പേരെ ഞാന്‍ കണ്ടിട്ടുണ്ട്.
എന്നാല്‍, അവര്‍ ബംഗളൂരുവില്‍ എത്തുന്നതിന് മുമ്ബ് തന്നെ അത് മഹത്തായ നഗരമായിരുന്നു. ബംഗളൂരുവിനെ ഇന്നത്തെ രൂപത്തിലാക്കിയെന്ന് കരുതി ഒരു വ്യാമോഹ ലോകത്താണ് അവർ ജീവിക്കുന്നത്.
അവര്‍ നഗരത്തില്‍ നിന്ന് പോയാലും ബംഗളൂരു അപ്പോഴും വികസിച്ചുകൊണ്ടിരിക്കും,” അദ്ദേഹം പറഞ്ഞു.
ബംഗളൂരു നഗരത്തിന്റെ വികസനത്തിന് തങ്ങളാണ് കാരണമെന്ന് ചിന്തിക്കുന്ന വടക്കേ ഇന്ത്യക്കാര്‍ നഗരം വിടാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
”ഉത്തരേന്ത്യക്കാരോട് എന്തുകൊണ്ടാണ് ബംഗളൂരുവിലേക്ക് വന്നതെന്ന് ചോദിക്കുമ്ബോള്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിച്ചതുകൊണ്ടാണെന്ന് അവര്‍ പറയുന്നു.
ആരാണ് അവര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കിയത്? അനാവശ്യമായ അവകാശവാദങ്ങള്‍ നടത്തുന്നതിന് മുൻപ് അവര്‍ ഈ ചോദ്യം സ്വയം ചോദിക്കണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, താന്‍ ബംഗളൂരു വിട്ട് പോകില്ലെന്നും നഗരത്തില്‍ തന്നെ താമസിക്കുമെന്നും നടന്‍ വ്യക്തമാക്കി . ”എന്റെ ഷോകളുമായി ബന്ധപ്പെട്ട് ഞാന്‍ ധാരാളം യാത്ര ചെയ്യാറുണ്ട്.
ഓസ്‌ട്രേലിയയില്‍ വളരെക്കാലം താമസിച്ചിരുന്നു. മറ്റൊരുരാജ്യത്ത് താമസമാരംഭിക്കാന്‍ പദ്ധതിയുണ്ടോയെന്ന് ഒട്ടേറെപ്പേര്‍ എന്നോട് ചോദിച്ചിരുന്നു.
ഞാനൊരിക്കലും ബംഗളൂരു വിടില്ല. ഞാന്‍ ഇവിടെയാണ് വളര്‍ന്നത്. ഈ നഗരം വിട്ട് ഞാനൊരിടത്തേക്കും പോകില്ല,” അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പ്രതിപാദിച്ചു. ”ബംഗളൂരുവില്‍ ഒട്ടേറെ മലയാളികളെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്.
അവര്‍ കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് വിളിക്കുന്നത്. എന്നാല്‍, ദൈവത്തിന്റെ സ്വന്തം നാട് വിട്ട് അവര്‍ ബംഗളൂരുവിലേക്ക് വന്നത് എന്തിനാണ് എന്നതാണ് എന്റെ സംശയം,” പ്രകാശ് കൂട്ടിച്ചേര്‍ത്തു.
നടന്റെ പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ വഴിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ചിലര്‍ താരത്തെ പിന്തുണയ്ക്കുമ്ബോള്‍ മറ്റുചിലര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.