ബെംഗളൂരു വിമാനത്താവളത്തിൽ യുവാവിനെ കുത്തിക്കൊന്നു 

death murder

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. രമേഷും രാമകൃഷ്ണയും തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്. ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെർമിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Read More

ബൈക്ക് സ്റ്റണ്ട് കലാശിച്ചത് ദുരന്തത്തിൽ

ബെംഗളൂരു: മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്. സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്. ഒരു മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് ഉള്‍പ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡില്‍ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന അപകടസാധ്യതയുള്ള വീലി ( ബൈക്കിന്റെ…

Read More

ഹോസ്റ്റൽ മുറിയിൽ 20 കാരി തൂങ്ങി മരിച്ചനിലയിൽ 

കാസർക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് സ്വദേശി സ്മൃതിയാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സ്മൃതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, സ്മൃതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ സഹോദരിയും അച്ഛനും രംഗത്തെത്തി. കാസര്‍കോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് ട്രെയിനിയായിരുന്നു സ്മൃതി. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. ആന്റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇന്‍ജക്ഷന്‍ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട്…

Read More

ഓണപരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച്‌ 12ന് അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

Read More

പൃഥ്വിരാജിനെതിരെ തുറന്നടിച്ച് നടൻ ധർമ്മജൻ 

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോള്‍ഗാട്ടി. പൃഥ്വിരാജിനെ കുറിച്ച്‌ വല്ലതും പറഞ്ഞാല്‍ പച്ചക്ക് പറയേണ്ടി വരുമെന്നും അമ്മ വിളിക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ തുറന്നടിച്ചു. ഞാൻ വല്ലതും പറഞ്ഞു കഴിഞ്ഞാല്‍ പച്ചക്ക് പറയേണ്ടിവരും. വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡണ്ടായി വരണം. അദ്ദേഹം വളരെ…

Read More

ട്രാഫിക് നിയമം ലംഘിച്ചു; യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് സേന ഉദ്യോഗസ്ഥൻ 

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരു വണ്‍വേ റോഡിലേക്ക് തെറ്റായ ദിശയില്‍ ഒരു സ്‌കൂട്ടര്‍ വരുന്നതും അത് കാരണം ഒരു കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ട് നിര്‍ത്തേണ്ടി വരുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് കടന്നു പോകുന്നതിനായി കാര്‍ അരികിലേക്ക് മാറ്റണമെന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ തന്നെ അപ്പുറത്തെ റോഡിലെ വാഹനത്തിലുണ്ടായിരുന്ന ഒരു സേന ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ നിന്നിറങ്ങി വരികയും നിയമം ലംഘിച്ചതിന് ഇയാളെ ശകാരിക്കുകയും ചെയ്യുന്നത് കാണാം. ശകാരത്തിനൊപ്പം സ്‌കൂട്ടര്‍ യാത്രക്കാരന്റെ…

Read More

വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി 

മലപ്പുറം: വിവാഹ ദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിൻ വാതില്‍ തുറന്നിരുന്നില്ല. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ദുബായിലാണ് ജിബിൻ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ്…

Read More

നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി 

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. ഷൂട്ടിംഗ് സെറ്റില്‍വെച്ച്‌ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയില്‍ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തല്‍ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്ബോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു…

Read More

വനിതാ ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കും

ബെംഗളൂരു : വനിതാ ഡോക്ടർമാരുടെ സുരക്ഷസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനിടെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഹോസ്റ്റലുകളിലും സുരക്ഷ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. ഇവിടങ്ങളിൽ കൂടുതൽ സി.സി.ടി.വി. ക്യാമറകൾ, തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കുകയും പരിശീലനംലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ-നൈപുണ്യവികസന മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സുരക്ഷസംബന്ധിച്ച് ഉദ്യോഗസ്ഥരുമായി യോഗംചേർന്ന ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കൊൽക്കത്തയിൽ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ സ്ഥാപനങ്ങളിലുടനീളം സുരക്ഷ…

Read More

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് 4 കർണാടക സ്വദേശികൾ മരിച്ചു 

മസ്കറ്റ് : ഒമാനിലെ ഹൈമ വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ നാല് ഇന്ത്യക്കാർ മരിച്ചതായി സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാരപരിക്കേറ്റു. കർണാടക റായ്ച്ചൂരു ദേവദുർഗ സ്വദേശികളായ അദിശേഷ് ബാസവരാജ്, പവൻകുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ച്‌ മറിഞ്ഞ് കത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അദിശേഷ് നിസ്വയിലാണ് ജോലിചെയ്യുന്നത്. ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍. കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവർ സഞ്ചരിച്ചിരുന്ന കാറും പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങള്‍ ഹൈമ ആശുപത്രി…

Read More
Click Here to Follow Us