എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മികച്ച നടൻ ആരെന്ന് അറിയുന്നതിനായിരുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം ‘കാന്താര’യിലൂടെ ഋഷഭ് ഷെട്ടിയാണ് മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയത്. 37 വർഷങ്ങള്‍ക്ക് ശേഷം കന്നഡ മണ്ണിലേയ്‌ക്ക് ദേശീയ പുരസ്കാരം തിരികെ കൊണ്ടുവന്നിരിക്കുകയാണ് നടൻ. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ എത്ര പുകഴ്‌ത്തിയാലും മതിവരില്ല. എന്തുകൊണ്ടും ദേശീയ പുരസ്കാരത്തിന് താരം അർഹനുമാണ്. ഒരുപക്ഷേ മറ്റാർക്കും ഋഷഭ് ഷെട്ടിയോളം കാന്താരയിലെ കഥാപാത്രത്തെ അത്രത്തോളം ചെയ്ത്…
Read MoreDay: 17 August 2024
കർണാടക ചർച്ച് ഓഫ് ഗോഡ് ഹെഡ്ക്വാർട്ടേഴ്സ് സമർപ്പണശുശ്രൂഷ നടത്തി
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൊത്തന്നൂർ ചിക്കഗുബ്ബിയിൽ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമർപ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് നിർവഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, ഗവേണിംങ് ബോർഡ് സെക്രട്ടറി റവ.ഏബനേസർ സെൽവരാജ് എന്നിവർ ഓഫീസ് സെക്ഷനുകളുടെ സമർപ്പണ പ്രാർഥന നടത്തി. 2016 മുതൽ കർണാടക ചർച്ച് ഗോഡ് ഓവർസിയർ ആയി പ്രവർത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റർ എം കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേർന്ന് ശിലാഫലകവും യാത്രയയപ്പും നൽകി.…
Read Moreബെംഗളൂരുവിൽ നിന്നും കാണാതായ ടെക്കി യുവാവ് നോയ്ഡയിൽ; ഭാര്യയുടെ പീഡനം മൂലം ഇറങ്ങി പോയതെന്ന് വെളിപ്പെടുത്തൽ
ബെംഗളൂരു:10 ദിവസം മുമ്പ് കാണാതായ ടെക്കി യുവാവിനെ ഒടുവില്‍ നോയിഡയിലെ ഒരു മാളില്‍ നിന്നും വ്യാഴാഴ്ച കണ്ടെത്തി. റിപ്പോർട്ടുകള്‍ പ്രകാരം ആഗസ്ത് നാലിനാണ് ഇയാളെ കാണാതാവുന്നത്. ഒരു മാളില്‍ നിന്നും സിനിമ കണ്ട് പുറത്തിറങ്ങുന്നതിനിടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. യുവാവിനെ കാണാതായതോടെ ഇയാളുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് വലിയ വൈറലായി മാറിയിരുന്നു. പോലീസ് തന്റെ ഭർത്താവിനെ കണ്ടെത്താൻ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് ഇവർ ആരോപിച്ചിരുന്നു. എടിഎമ്മില്‍ നിന്നും പണം പിൻവലിക്കാൻ പോയതിന് പിന്നാലെയാണ് യുവാവിനെ കാണാതായത് എന്നായിരുന്നു ഭാര്യ പറഞ്ഞത്. അതിനാല്‍…
Read Moreഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അപകടത്തിന്റെ നഷ്ടപരിഹാരം തടയാൻ കഴിയില്ലെന്ന് കോടതി
ബെംഗളൂരു: റോഡപകടം സംഭവിച്ചാല്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഹെല്‍മറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സാദത്ത് അലി ഖാൻ എന്നയാള്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് ചില്ലക്കൂർ സുമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016 മാർച്ച് അഞ്ചിന് ബെംഗളൂരു – മൈസൂരു റോഡില്‍ വെച്ച് സാദത്ത് അലി ഖാൻ അപകടത്തില്‍പെട്ടിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ കാറിടിക്കുകയായിരുന്നു. തലയിലടക്കം ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സക്കും…
Read Moreസിദ്ധരാമയ്യക്കെതിരായ നടപടി ബിജെപി ഗൂഢാലോചനയെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ബി.ജെ.പി ഗൂഢാലോചനയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സിദ്ധരാമയ്യക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാടെടുത്തു. തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി കർണാടക യൂണിറ്റിന് കെ.സി വേണുഗോപാല്‍ നിർദേശം നല്‍കി. കേസിനെ നിയമപരമായി നേരിടാനും സിദ്ധരാമയ്യ തീരുമാനിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പറഞ്ഞു. രാജ്ഭവനെ ദുരുപയോഗം ചെയ്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. മൈസൂരു അർബൻ ഡെവലപ്മെന്റ്…
Read Moreയെദ്യൂരപ്പയുടെപേരിൽ നിയമനടപടി തേടി ഗവർണർക്ക് പരാതി
ബെംഗളൂരു : അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെപേരിൽ നിയമനടപടി സ്വീകരിക്കാൻ അനുമതിതേടി ഗവർണർക്ക് പരാതി. വിവരാവകാശ പ്രവർത്തകനായ ടി. നരസിംഹമൂർത്തിയാണ് ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് പരാതിനൽകിയത്. യെദ്യൂരപ്പ ബി.ജെ.പി. സർക്കാരിന്റെ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരുവിലെ ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സെന്റർ ഫോർ എജുക്കേഷണൽ ആൻഡ് സോഷ്യൽ സ്റ്റഡീസിന് 116.16 ഏക്കർ ഭൂമി അനുവദിച്ചതിൽ അഴിമതിനടന്നതായി ആരോപിച്ചാണ് പരാതി. അന്നത്തെ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അവഗണിച്ചാണ് ഭൂമിനൽകിയതെന്ന് പരാതിയിൽ ആരോപിച്ചു. കർണാടക ഇൻഡസ്ട്രിയൽ ഡിവലപ്‌മെന്റ് ബോർഡ് വ്യവസായ ആവശ്യത്തിനായി കർഷകരിൽനിന്ന്…
Read Moreദേശീയ അവാർഡ് അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് സമർപ്പിച്ച് ഋഷഭ് ഷെട്ടി
ദേശീയ അവാർഡ് ലഭിച്ചത് വരലക്ഷമി ഉത്സവത്തിനൊപ്പം ആയതിനാൽ ഏറെ സന്തോഷമെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. മാസ്മരിക പ്രകടനത്തിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ച കാന്താര ചിത്രത്തിനായി തനിക്ക ലഭിച്ച ദേശീയ അവാർഡ് അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് സമർപ്പിച്ച് ഋഷഭ് ഷെട്ടി. തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം അവാർഡ് പുനീതിനൊപ്പം ദൈവിക, ദൈവ നർത്തകർക്കും (ദൈവസേവനത്തിനായി സമർപ്പിക്കപ്പെട്ട നർത്തകർ) സമർപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. ഈ അവാർഡ് പുനീത് രാജ്കുമാറിനും കന്നഡക്കാർക്കും ദൈവനർത്തകർക്കും സമർപ്പിക്കുന്നു എന്നാണ് ഞാൻ ആദ്യം മുതല്‍ പറയുന്നത്. ഹോംബാലെ ഫിലിംസിന്റെ…
Read Moreരാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യവുമായി ബിജെപി നേതാവ്
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം യുകെയിൽ 2003ൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച സ്ഥാപനത്തിന്റെ വാർഷിക റിട്ടേണുകളിൽ രാഹുൽ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വാമിയുടെ ആരോപണം. 2009…
Read Moreആദ്യം ബോംബ് വെച്ചട്ടുണ്ടെന്ന് ഭീഷണി തുടർന്ന് ക്ഷമാപണം; വിമാനത്താവളത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ അല്പനേരത്തിനുശേഷം വീണ്ടും വിളിച്ച് മാപ്പുപറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.30-നാണ് വിമാനത്താവളത്തിലെ റിസപ്ഷൻ ഡെസ്‌ക്കിലേക്ക് ഫോൺ വന്നത്. വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. പിന്നീട് ഏതാനും മിനിറ്റുകൾക്കുശേഷം അയാൾ വീണ്ടും വിളിച്ച് ബോംബ് ഭീഷണി മുഴക്കിയതിന് മാപ്പു പറയുകയായിരുന്നു. മദ്യലഹരിയിലാണ് ആദ്യം ഫോൺവിളിച്ചതെന്നും അതാണ് അങ്ങനെ പറഞ്ഞതെന്നും അറിയിച്ചു. എങ്കിലും ഫോൺവിളിയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ബോംബ് ഭീഷണി അസസ്‌മെന്റ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. തുടർന്ന് പരിശോധനനടത്തി വ്യാജഭീഷണിയാണെന്ന്…
Read Moreആറുദിവസം പിന്നിട്ടിട്ടു; താത്കാലികഗേറ്റ് തുംഗഭദ്ര അണക്കെട്ടിൽ സ്ഥാപിക്കാനായില്ല
ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് ആറുദിവസം പിന്നിട്ടിട്ടും വെള്ളം ഒഴുകിപ്പോകുന്നത് തടയാനായില്ല. താത്കാലികഗേറ്റ് സ്ഥാപിച്ച് പ്രശ്നപരിഹാരമുണ്ടാക്കാനുള്ള ശ്രമവും ഫലംകണ്ടില്ല. കൂടുതൽ വെള്ളം അണക്കെട്ടിൽനിന്ന് നദിയിലൂടെ ഒഴുകിപ്പോവുകയാണ്. വ്യാഴാഴ്ച 1.10 ലക്ഷം ക്യുസെക്സ് വെള്ളം ഒഴുകിപ്പോയി. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 77.12 ടി.എം.സി. അടിയായി മാറി. പരമാവധി ജലനിരപ്പ് 105.78 ടി.എം.സി. അടിയാണ്. ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം വെള്ളിയാഴ്ചയും തുടർന്നെങ്കിലും വിജയത്തിലെത്തിയില്ല. നദിയിലേക്ക് കൂടുതൽ അളവിൽ വെള്ളമൊഴുകിയെത്തുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ദേശീയ ദുരന്തനിവാരണ സേനയെ അണക്കെട്ട് പരിസരത്ത് നിയോഗിച്ചിട്ടുണ്ട്. കാർഷികമേഖലയിലെ…
Read More