ബെംഗളൂരു: നഗരത്തിലെ പ്രമുഖ കോഫി ഷോപ്പായ തേഡ് വേവിലെ ടോയ്‌ലെറ്റിനുള്ളില്‍ ക്യാമറ ഒളിപ്പിച്ച് ജീവനക്കാരന്‍. കോഫി ഷോപ്പിലെത്തിയ ഒരു യുവതിയാണ് മൊബൈല്‍ ക്യാമറ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പ്രവേശിച്ച ശേഷം ഡസ്റ്റ്ബിന്നിന് ഉള്ളിലാണ് മൊബൈല്‍ ക്യാമറ ഓണാക്കി ഒളിപ്പിച്ചത്. ബിന്നില്‍ ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കി ഒളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. ഡസ്റ്റ്ബിനില്‍ വെച്ച സ്മാര്‍ട് ഫോണ്‍ രണ്ടുമണിക്കൂറോളം വിഡിയോ ചിത്രീകരിച്ചതായും കണ്ടെത്തി. ടോയ്‌ലറ്റ് സീറ്റിന്…
Read MoreDay: 10 August 2024
ബെംഗളുരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പ്രീമിയം തത്കാല്‍ ടിക്കറ്റിന് 10100 രൂപ; വൈറലായി യുവാവിന്റെ പോസ്റ്റ്
ബെംഗളുരു: സാധാരണ നിലയില്‍ അധികം പൈസ ചിലവാകാതെ യാത്ര ചെയ്യാം എന്നുള്ളതാണ് ഇന്ത്യൻ റെയില്‍വെയുടെ ഒരു പ്രധാന ഗുണം. എന്നാല്‍ ബെംഗളുരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പ്രീമിയം തത്കാല്‍ എസി സെക്കൻഡ് ക്ലാസ്സ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയ ആള്‍ ടിക്കറ്റ് ചാർജ് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ്. 10100 രൂപയാണ് സ്റ്റാൻഡേർഡ് സെക്കൻഡ് എസി കോച്ചിൻ്റെ ചാർജായി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയ ആള്‍ ടിക്കറ്റ് ചാർജിൻ്റെ സ്ക്രീൻ ഷോട്ട് സഹിതം റെഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ റെയില്‍വെയുടെ ഈ അമിത നിരക്കിനെക്കുറിച്ചുള്ള…
Read Moreവൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മിൽമ ബൂത്തിന് പൂട്ട് വീണു
കണ്ണൂര്‍: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യസ്ഥാപനം പൂട്ടിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. പ്രദേശത്ത് മഞ്ഞപ്പിത്ത കേസുകള്‍ പടര്‍ന്നതോടെയാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കണ്ണൂര്‍ ടൗണിലുള്‍പ്പെടെ മഞ്ഞപ്പിത്തം,ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗം, കോളറ എന്നിവ വ്യാപകമായതിനെ തുടര്‍ന്നാണ് ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും രാപകല്‍ പരിശോധന നടത്തിയത്. നഗരത്തിലെ മുനീശ്വരന്‍ കോവിലിന് മുന്‍പിലെ സി. സുലോചനയുടെ പേരിലുള്ള മില്‍മ ബൂത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടിച്ചു. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകളില്‍ആരോഗ്യവിഭാഗം പരിശോധന നടത്തി.…
Read Moreവയനാടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി
കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു ദുരന്തബാധിത പ്രദേശങ്ങളായ…
Read Moreഅഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിൽ, കാരണക്കാരൻ അടുത്ത സുഹൃത്ത്!!!
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകല്‍ച്ചയിലാണെന്നാണ് നിലവിലെ സംസാരം. അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങള്‍ക്കിടെ ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായി. അഭിഷേക് ബച്ചൻ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. ഐശ്വര്യയും മകള്‍ ആരാധ്യ ബച്ചനും…
Read Moreബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചുകയറി
ബെംഗളൂരു: നഗരത്തിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചുകയറി. അങ്കമാലി കറുകുറ്റിയാണ് അപകടം. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം.
Read Moreസ്വർണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഒറ്റയടിക്ക് ഇന്നലെ 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
Read Moreചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്
ചെന്നൈ: സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ചിത്രത്തിന്‍റെ ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം. അതേ സമയം സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്.…
Read Moreഫോൺ കോൾ ചോർത്തി നൽകിയ പോലീസുകാരൻ അറസ്റ്റിൽ
ബെംഗളൂരു : ഫോൺസംഭാഷണവിവരങ്ങൾ ബെംഗളൂരുവിലെ മൂന്ന് ഡിറ്റക്ടീവ് ഏജൻസികൾക്ക് അനധികൃതമായി ചോർത്തിനൽകിയ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. കോലാർ ജില്ലാ പോലീസ് സേനയിലെ മുനിരത്ന, ആന്ധ്രാപ്രദേശ് സ്വദേശി നാഗേശ്വർ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ (സി.ഐ.ഡി.) ജോലിചെയ്തിരുന്ന സമയത്താണ് മുനിരത്ന ഫോൺസംഭാഷണങ്ങൾ ചോർത്തിയിരുന്നത്. കേസന്വേഷണവേളകളിൽസംഭാഷണവിവരങ്ങൾ ലഭിക്കാൻ മുനിരത്ന തന്റെ സ്ഥാനം ദുരുപയോഗംചെയ്തെന്നും വിവരങ്ങൾ നാഗേശ്വർ റെഡ്ഡി വഴിയാണ് ഡിറ്റക്ടീവ് ഏജൻസികൾക്ക് നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഈ വർഷം മേയിൽ സെൻട്രൽക്രൈംബ്രാഞ്ച് (സി.സി.ബി.) അന്വേഷണത്തിൽ ചോർത്തിനൽകിയ 43 ഫോൺസംഭാഷണ വിവരങ്ങൾ കണ്ടെത്തിയിരുന്നു. വിശ്വാസവഞ്ചനയെക്കുറിച്ചുള്ള…
Read Moreബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു
ഇടുക്കി :ആറാം മൈലിൽ ബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു. യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സംശയം. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം സംഭവിച്ചത്. ബസ്സിറങ്ങിയ യുവാവ് കലുങ്കിൽ ഇരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞ് ഇയാളെ കാണാതായി. തുടര്‍ന്ന് നാട്ടുകാർ തിരച്ചിൽ നടത്തി. കലുങ്കിൽ നിന്ന് 20 മുതൽ 25 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഇയാൾ വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More