അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിൽ, കാരണക്കാരൻ അടുത്ത സുഹൃത്ത്!!!

‌ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും.

ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറാറുണ്ട്.

എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകല്‍ച്ചയിലാണെന്നാണ് നിലവിലെ സംസാരം.

അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങള്‍ക്കിടെ ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായി.

അഭിഷേക് ബച്ചൻ‌ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്.

ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു.

ഐശ്വര്യയും മകള്‍ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല.

അഭിഷേകിന്റെ വീ‌ട്ടുകാരുമായി ഐശ്വര്യയ്ക്ക് പ്രശ്നമുണ്ടെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാൻ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്കിടെ ഒരു ഡോക്ടറുടെ പേരും ഇപ്പോള്‍ ഉയർന്ന് വരികയാണ്.

ഐശ്വര്യയുടെ അടുത്ത സുഹൃത്തും സൈക്കാട്രിസ്റ്റുമായ ഡോക്ടർ സിറാക് മാർക്കറിന്റെ പേരാണ് അത്.

ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അടുത്ത സൗഹൃദമാണ് അഭിഷേകുമായുള്ള വേർപിരിയലിന് കാരണമെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്.

ഐശ്വര്യയും സിറാക്കും ഒന്നിച്ചുള്ള ചില ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2016ല്‍ സിറാക്കിന്റെ ‘പാരൻ്റിംഗ് ഇൻ ദ ഏജ് ഓഫ് ആങ്സൈറ്റി’ എന്നൊരു പുസ്തകം പ്രകാശം ചെയ്തിരുന്നു.

അന്ന് ആ ചടങ്ങില്‍ ഐശ്വര്യയും പങ്കെടുത്തിരുന്നു. ഇവിടെ വച്ച്‌ സിറാക്കിനെ ഐശ്വര്യ ചുംബിക്കുന്നുമുണ്ട്. ഈ ഫോട്ടോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

കഴിഞ്ഞ ഇരുപത് വർഷമായി സിറാക് മാർക്കറും ഐശ്വര്യയും തമ്മില്‍ സൗഹൃദത്തിലാണ് എന്നാണ് വിവരം.

എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്നും ചിലർ പറയുന്നുണ്ട്.

അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും പറയുന്നുണ്ട്.

പൊതുവെ പൊതു ജനങ്ങള്‍ക്ക് മുന്നിലെ പ്രതിഛായയില്‍ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുൻ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇത്തരത്തിലുള്ള വ്യക്തിയാണ്. അതിനാല്‍ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഇവർ താല്‍പര്യപ്പെടാറില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകല്‍ച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച്‌ സംസാരിക്കാറില്ല.

അതേസമയം 2016 ലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts