ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21 ന്

ബെംഗളൂരു: ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത ജോലികൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൻറെ പല ഭാഗങ്ങളിലും ഉള്ള മലയാളി സമൂഹത്തിന് ധിഷണാ ബോധം നൽകാനായി ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ വച്ച് നടക്കും.

സ്വന്തം ജീവിത മൂല്യങ്ങളും സദാചാര മര്യാദകളും കാത്തുസൂക്ഷിക്കണമെന്ന് ശാഠ്യമുള്ളവർക്ക് പോലും കാലിടറി പോകുന്ന അനവധി അവസരങ്ങൾ ഉള്ള നഗര ജീവിതത്തിൽ തനിച്ചും, കുടുംബത്തോടെയും ജീവിക്കുന്ന, ജന്മനാട്ടിലേക്കും ജോലിസ്ഥലത്തേക്കും ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടിവരുന്ന ഒരു ചെറു പ്രവാസിയാണ് ബെംഗളൂരു മലയാളികൾ.

ഇൻ്റർനെറ്റിലൂടെ ഒഴുകിവരുന്ന ലിബറലിസത്തിൻ്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ കഴിയാത്ത പുതിയ കാലത്ത്, വെർച്വൽ വേൾഡിൽ കാണുന്നതെല്ലാം അനുഭവിക്കാൻ മാടിവിളിക്കുന്ന മെട്രോപൊളിറ്റൻ സിറ്റികളിലെ ജീവിത ചുറ്റുപാടിൽ ജീവിക്കുന്നവർക്ക് കൃത്യമായ കുടുംബ ജീവിത കാഴ്ചപ്പാട് പകർന്ന് നൽകൽ അനിവാര്യമാണ്.

താളം തെറ്റുന്ന കുടുംബ ബജറ്റും നാട്ടിലേക്ക് ഓടിയടുക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സും ചിലവേറിയ ജീവിത സാഹചര്യവും ചെറിയ വരുമാനവും വലിയ ടെൻഷനുമായി ജീവിക്കുന്നവർക്ക് മാർഗ്ഗദർശനങ്ങൾ നൽകാൻ മലയാളി ഫാമിലി കോൺഫറൻസിന് സാധിക്കും.

ജൂലൈ 21 ഞായറാഴ്ച പാലസ് ഗ്രൗണ്ട്, നാലപ്പാട് പവലിയനിൽ വെച്ച് നടക്കുന്ന ഫാമിലി കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി എൻ അബ്ദുൾ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.

കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിർദ്ദേശിച്ചുകൊണ്ട് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ് സംസാരിക്കും.

സംതൃപ്ത കുടുംബം സാധ്യമാണ് എന്ന വിഷയത്തിൽ പ്രമുഖ ഫാമിലി കൗൺസലറും പീസ് റേഡിയോ സിഇഒയുമായ പ്രൊഫസർ ഹാരിസ് ബിൻ സലീം വിഷയം അവതരിപ്പിക്കും.

പ്രമുഖ പ്രഭാഷകനും, യുഎഇ ഷാർജ ഇസ്ലാഹി സെൻറർ പ്രസിഡൻ്റു മായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും. ബിഡിഎ  ചെയർമാൻ എൻ എ ഹാരിസ് എംഎൽഎ  മുഖ്യാതിഥി ആയിരിക്കുമെന്ന് വിസ്ഡം ബെംഗളൂരു ചാപ്റ്റർ പ്രസിഡണ്ട് ഹബീബ് കെ. എം,, സെക്രട്ടറി ഹാരിസ് ബന്നൂർ, ട്രഷറർ ശഹീർ സി.പി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us