നടൻ ദർശന്റെ ഭാര്യയും മകനും ജയിലിൽ എത്തി 

ബെംഗളൂരു: ഭാര്യയെയും മകനെയും കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍. ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോല്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. ദര്‍ശനെ കാണാന്‍ പതിനഞ്ചുകാരനായ മകനും ഭാര്യ വിജയലക്ഷ്മിയും ജയിലില്‍ എത്തിയിരുന്നു. ദര്‍ശന്‍ ഇവര്‍ക്ക് മുന്നില്‍ വെച്ച്‌ പൊട്ടിക്കരയുകയായിരുന്നു. നടനും സുഹൃത്തുമായ വിനോദ് പ്രഭാകറും ദര്‍ശനെ ജയിലില്‍ കാണാനെത്തിയിരുന്നു. അതേസമയം ദര്‍ശനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഭാര്യ വിജയലക്ഷ്മി മടങ്ങിയത്.

Read More

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന കേസ്

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണ വീഡിയോ കോളില്‍ റെക്കോര്‍ഡ് ചെയ്ത ഇരയുടെ ചിത്രങ്ങള്‍ പങ്കുവച്ചെന്ന കുറ്റമാണ് മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡ, കിരണ്‍, ശരത് എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രജ്വലിന്റെ മൂത്ത സഹോദരന്‍ സൂരജ് രേവണ്ണയെ പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

30 കിലോ ചന്ദനവുമായി യുവാവ് പിടിയിൽ 

ബെംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍. ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (30)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നുള്ള ബസില്‍ കടത്തികൊണ്ടുവന്ന ചന്ദനം പിടിച്ചെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദ്, പ്രിവന്റീവ് ഓഫിസര്‍ ശ്രീകാന്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമര്‍ജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കെ സി വേണുഗോപാല്‍. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോ ടൈം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു. നാളെ രാവിലെ പുതിയ സ്പീക്കറെ അറിയിക്കും. അതിന് ശേഷമാകും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ…

Read More

സംസ്ഥാനത്ത് മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം വീണ്ടും 

ബെംഗളൂരു: മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം കർണാടക മന്ത്രസഭയില്‍ വീണ്ടുമുയരുന്നു. നിലവില്‍ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്. അദ്ദേഹം വൊക്കലിഗ സമുദായാംഗമാണ്. വീരശൈവ-ലിംഗായത്, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് കൂടി ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ചില മന്ത്രിമാർ ഉയർത്തുന്ന ആവശ്യം. ഹൈക്കമാൻഡാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം. ശിവകുമാറിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് ഒരുവിഭാഗം ഉന്നയിക്കുന്ന ആരോപണം. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം ശിവകുമാറിന് നല്‍കാമെന്നാണ് സർക്കാർ രൂപീകരണ വേളയില്‍ കോണ്‍ഗ്രസിനകത്തെ ധാരണ. ഇതിന് തടയിടാൻ സിദ്ധരാമയ്യ…

Read More

എംവി നികേഷ് കുമാർ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് 

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് എഡിറ്ററായ അദ്ദേഹം ഇന്നുമുതല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ വീണ്ടും മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. നികേഷ് കുമാറിനെ സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. 2016 -ല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് നികേഷ് നിയമസഭയിലേയ്ക്ക് മല്‍സരിച്ചിരുന്നെങ്കിലും കെ.എം ഷാജിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും അദ്ദേഹം മാധ്യമ…

Read More

പിഴത്തുക ഉയർത്തി; പോക്സോ കേസിലെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി പത്തുവർഷമായി കുറച്ചു

ബെംഗളൂരു : പോക്സോകേസിലെ പ്രതിക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കർണാടക ഹൈക്കോടതി പത്തുവർഷമായി കുറച്ചു. പരമാവധി ശിക്ഷ ചുമത്തുമ്പോൾ മതിയായ കാരണങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്. അതേസമയം, പിഴത്തുക 5,000 രൂപയിൽനിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്. ചിക്കമഗളൂരു സ്വദേശിയായ 27-കാരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ, സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. 2016 ജൂണിലാണ് അയൽവാസിയായ പെൺകുട്ടിയെ പ്രതി സൗഹൃദംനടിച്ച് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് 2016 ഡിസംബറിൽ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി.…

Read More

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ സി.പി. യോഗേശ്വർ എൻ.ഡി.എ. സ്ഥാനാർഥിയായേക്കും

ബെംഗളൂരു : ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ മുൻമന്ത്രി സി.പി. യോഗേശ്വർ എൻ.ഡി.എ. സ്ഥാനാർഥിയായേക്കും. ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് ഇതിന്റെ സൂചനനൽകിയത്. നിലവിൽ ജെ.ഡി.എസിന്റെ മണ്ഡലമാണ് ചന്നപട്ടണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുമാരസ്വാമിയാണ് വിജയിച്ചത്. അദ്ദേഹം മണ്ഡ്യയിൽനിന്ന് ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. യുവജനവിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി മത്സരിച്ചേക്കുമെന്നായിരുന്നു സൂചന. ഇതു തള്ളിക്കളഞ്ഞാണ് യോഗേശ്വർ സ്ഥാനാർഥിയായേക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. അഞ്ചുതവണ ചന്നപട്ടണ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് സി.പി. യോഗേശ്വർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ മത്സരിച്ചെങ്കിലും നിഖിൽ പരാജയപ്പെട്ടിരുന്നു. 2019-ലെ ലോക്‌സഭാ…

Read More

രേണുകാസ്വാമിയുടെ ഭാര്യയ്ക്ക് ജോലി നൽകണം; മുഖ്യമന്ത്രിയെ കണ്ട് മാതാപിതാക്കൾ 

ബെംഗളൂരു: നടിയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ നടന്‍ ദര്‍ശനും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയ രേണുകസ്വാമിയുടെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാതാപിതാക്കള്‍. മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രേണുകസ്വാമിയുടെ മാതാപിതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. മരുമകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിച്ച സിദ്ധരാമയ്യ കുടുംബത്തിന് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പ് നല്‍കി. 33 കാരനായ രേണുകസ്വാമിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ജൂണ്‍ 11 നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ സഹനടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക്…

Read More

സംസ്ഥാനത്ത് പാൽ വിലയിലും വർദ്ധന 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ വിലയില്‍ വർദ്ധന. ഒരു പാക്കറ്റ് പാലിന് രണ്ട് രൂപയാണ് കൂട്ടിയത്. പകരം അര ലിറ്റർ, ഒരു ലിറ്റർ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റർ പാല്‍ അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും വിലവർധന ബാധകമണ്. കർണാടക മില്‍ക്ക് ഫെഡറേഷൻ ചെയർമാൻ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒരു ലിറ്റർ നന്ദിനി പാലിന്‍റെ വില 44 രൂപയായി. നേരത്തെ 42 രൂപയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിനു മുൻപ് സംസ്ഥാനത്ത് പാല്‍ വില വർദ്ധിപ്പിച്ചത്. ഒരു…

Read More
Click Here to Follow Us