ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനിടെ ജീവൻ നഷ്ടപ്പെട്ട 645 പേരിൽ 68 പേർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്.
കൊടുംചൂടും ഉഷ്ണതരംഗവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൗദി അറേബ്യയിലെ നയതന്ത്ര വിദഗ്ധൻ അറിയിച്ചു.
ഹജ്ജിന്റെ അവസാന ദിവസമായ ഇന്നലെയോടെ മരണം 645 ആയി.
ഇന്നലെ മാത്രം ആറ് ഇന്ത്യൻ പൗരന്മാരാണ് മരണപ്പെട്ടതെന്നും നയതന്ത്ര വിദഗ്ധൻ അറിയിച്ചു.
എത്ര പേർ മരിച്ചെന്ന കൃത്യമായ കണക്ക് ഇനിയും പുറത്തുവരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ ഹജ്ജിനിടെ 550 പേർ മരിച്ചെന്ന് അറബ് നയതന്ത്രജ്ഞർ കണക്കുകൾ പുറത്തുവിട്ടിരുന്നു.
മരിച്ചവരിൽ 323 പേർ ഈജിപ്ത്തുകാരാണ്. 60 പേർ ജോർദാനിയക്കാരാണ്.
ഹജ്ജിനെത്തിയ ഏതാണ്ട് എല്ലാ ഈജിപ്ത് പൗരന്മാരും മരണത്തിന് കീഴടങ്ങിയതായാണ് വിവരം.
ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ, ഇറാഖിന്റെ സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ മേഖലകളിൽ നിന്നുള്ളവരും മരണത്തിന് കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.