സാമ്പത്തിക ബുദ്ധിമുട്ട്; നഗരത്തിൽ വെള്ളത്തിനും നിരക്ക് ഉയർത്താൻ സാധ്യത

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ധനവില വർധനയ്ക്ക്‌ പിന്നാലെ ബെംഗളൂരുവിൽ വെള്ളത്തിനും നിരക്ക് കൂട്ടാനൊരുങ്ങി സർക്കാർ.

വെള്ളത്തിനുള്ള പ്രതിമാസ നിരക്കിൽ വർധനയ്ക്ക്‌ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച സൂചന നൽകി.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരാമർശിച്ചാണ് വെള്ളത്തിന് വില കൂട്ടുമെന്ന സൂചന ബെംഗളൂരു നഗര വികസന ചുമതല കൂടിയുള്ള മന്ത്രി ശിവകുമാർ നൽകിയത്.

  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്

കഴിഞ്ഞ പത്തുവർഷമായി ബെംഗളൂരുവിൽ വെള്ളത്തിനുള്ള നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ ബി.ഡബ്ല്യു.എസ്.എസ്.ബി. വലിയ നഷ്ടം നേരിടുകയാണെന്നും ശിവകുമാർ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടു കാരണം ബി.ഡബ്ല്യു.എസ്.എസ്.ബി.ക്ക് പുതിയ പദ്ധതികൾ ആരംഭിക്കാനാകുന്നില്ല. പുതിയ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ബി.ഡബ്ല്യു.എസ്.എസ്.ബി.ക്ക് വായ്പ നൽകാൻ ബാങ്കുകളൊന്നും മുന്നോട്ട് വരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts