ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്‌ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം. ഹെഗ്‌ഡെയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Read More

ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: വയനാട് ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ വൻ രാസ ലഹരി വേട്ട. 54.39 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബെംഗളൂരില്‍ നിന്നും സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളാണ് പിടിയിലായത്. കണ്ണൂർ മാട്ടൂല്‍ സ്വദേശികളായ നിയാസ് ടി.വി (വയസ്സ് 30), മുഹമ്മദ് അമ്രാസ് ഇ (വയസ്സ് 24) എന്നിവരെയാണ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലുള്ള സംഘവും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇന്‍റലിജൻസ് സംഘവും ചേർന്ന് പിടികൂടിയത്. ഇവരെത്തിയ കാറിന്‍റെ ഹാന്‍റ്റെസ്റ്റിന് താഴെയും ഒരാളുടെ പോക്കറ്റിലും…

Read More

ടൂറിസം നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാനം; ഇ പാസ് കർണാടകയിലേക്ക് 

ബെംഗളൂരു: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക സംസ്ഥാനത്തും ഉടൻ വന്നേക്കും. സംസ്ഥാനത്തെ വനങ്ങളിലും പർവതപ്രദേശങ്ങളിലുമാണ് കർണാടക സർക്കാർ സഞ്ചാരികളെ നിയന്ത്രിക്കാൻ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. കർണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും. ഇതിനായി ടൂറിസം നയങ്ങളില്‍ മാറ്റംവരുത്താനും സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും…

Read More

കൊലപാതകത്തിന് മുമ്പ് രേണുക സ്വാമിയെ കാറിൽ കടത്തി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് 

ബെംഗളൂരു: നടൻ ദര്‍ശന്റെ അറസ്റ്റിന് കാരണമായ കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചിത്രദുര്‍ഗയിലെ ഒരു ടോള്‍ പ്ലാസയില്‍ നിന്നുള്ള വീഡിയോയില്‍ ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊല്ലപ്പെട്ട രേണുകസ്വാമിയെ കയറ്റിക്കൊണ്ടുപോകുന്ന വെളുത്ത കാറിന്റെ ദൃശ്യങ്ങള്‍ കാണാം. രേണുകസ്വാമിയും നടനും തമ്മില്‍ കൂടിക്കാഴ്ച നടത്താനെന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആദ്യം ഓട്ടോറിക്ഷയില്‍ കയറ്റിയ രേണുകസ്വാമിയെ പിന്നീട് കാറിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 11ന് രേണുകസ്വാമിയെ കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയില്‍ തള്ളിയ കേസിലാണ് ദര്‍ശനും പവിത്ര ഗൗഡയും അറസ്റ്റിലായത്. നായ്ക്കള്‍ മൃതദേഹം തിന്നുന്നതായി ഒരു ഭക്ഷണ…

Read More

പാട്ടു പാടുന്നതിനിടെ ‘തെറി’; വീണ്ടും വിവാദത്തിൽ കുടുങ്ങി ശ്രീനാഥ് ഭാസി 

ആവേശം എന്ന ചിത്രത്തിലെ മോനേ ജാഡ, പച്ചയായ ജാഡ എന്ന പാട്ട് സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിച്ച്‌ നടൻ ശ്രീനാഥ് ഭാസി. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിൻ ശ്യാം സംഗീതമൊരുക്കി ശ്രീനാഥ് ഭാസി ആലപിച്ച ഗാനമാണിത്. പാട്ടിനിടയില്‍ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ശ്രീനാഥ് ഭാസി പരിപാടി അവതരിപ്പിച്ച വേദിയേതാണെന്ന വിവരം വ്യക്തമല്ല. ട്രോള്‍ പേജുകളിലടക്കം വീഡിയോ വൈറലാണിപ്പോള്‍.

Read More

നടൻ ദർശനെതിരെ മറ്റൊരു കേസ് കൂടി 

darshan

ബെംഗളൂരു: നിരോധിത വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപക്കെതിരെ കേസെടുത്തു. സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി അംബാസഡറാണ് ദര്‍ശന്‍. രേണുകസ്വാമി കൊലക്കേസില്‍ അറസ്റ്റില്‍ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുത്തോടിയിലെയും ഭദ്ര റിസര്‍വ് പ്രദേശത്തെ വനമേഖലയിലും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച്‌ പരിസ്ഥിതി ലോല സ്ഥലങ്ങളില്‍ പ്രവേശിച്ച്‌ ദര്‍ശന്‍ വനം ജീവനക്കാര്‍ക്കൊപ്പം മാംസം കഴിച്ചുവെന്നാണ് കേസ്. നിലവില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. ദര്‍ശന്‍ ഇത്തരത്തില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി കടന്ന് വനപാലകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സമൂഹ…

Read More

സാങ്കേതിക തകരാർ; പർപ്പിൾ ലൈൻ സർവീസ് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഒന്നരമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ട്രിനിറ്റി മെട്രോ സ്റ്റേഷനിൽവെച്ച് മെട്രോയ്ക്ക് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്നാണ് രാവിലെ 9.58-ന് സർവീസ് തടസ്സപ്പെട്ടത്. തിരക്കേറിയ സമയമായിരുന്നതിനാൽ ഒട്ടേറെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. രാവിലെ 11.30-ന് സർവീസ് പുനരാരംഭിച്ചതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.

Read More

ജന്മദിന പാർട്ടിക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാന: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് സഹപാഠികള്‍ക്കെതിരെ പോലീസ് കേസ്‌. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം നടന്നത്. ഏഴുമാസം മുമ്പാണ് വിദ്യാർഥിനിയുടെ ജന്മദിനത്തില്‍ സഹപാഠികളായ നാലുവിദ്യാർഥികള്‍ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രതികള്‍ 19 വയസിനും 20 വയസിനും ഇടയിലുള്ളവരാണെന്ന് ജിന്‍ഡ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലില്‍ വെച്ച്‌ 17 വയസുകാരിയെ നാല് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ് പിതാവ്…

Read More

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ 

ലഖ്നൗ: യുവതിയെ ശ്മശാനത്തിലെത്തിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്. തന്റെ രണ്ടര വര്‍ഷത്തെ സമ്പാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. മൊഹല്ല ഖിര്‍ഖാനിയിലെ ശ്മശാനത്തിലാണ് സംഭവം. ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്. പുറത്തുവന്ന ഒരു വീഡിയോയില്‍ പശ്ചാത്താപമൊന്നുമില്ലാതെ സംസാരിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്. വഞ്ചനയ്ക്കുള്ള അര്‍ഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്നുണ്ട്. സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും…

Read More

ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: കളരിക്കല്‍(ഷെര്‍ഷ) തെക്കയില്‍ ഷാജിത്ത് (43) ബെംഗളൂരുവിൽ നിര്യാതനായി. ബെംഗളൂരുവിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. ഭാര്യ: നിമിഷ. മക്കള്‍: ഇഷാന്‍, നിഷാന്‍. അച്ഛന്‍: മാധവന്‍(റിട്ട. അധ്യാപകന്‍ കൊയിലാണ്ടി ബോയ്‌സ്), അമ്മ: സൂര്യ കുമാരി(റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍, കൊയിലാണ്ടി). സഹോദരന്‍: ഷെര്‍ലിന്‍ (അധ്യാപകന്‍, ചുള്ളിപ്പാറ എ എം എല്‍ പി മലപ്പുറം). ശവസംസ്‌കാരം ശനി രാവിലെ 8 മണിക്ക് വീട്ടു വളപ്പില്‍.

Read More
Click Here to Follow Us