ലഹരി പാർട്ടി; നടി ഹേമയ്ക്ക് ജാമ്യം അനുവദിച്ചു 

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഇലക്‌ട്രോണിക് സിറ്റിയിലെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത തെലുങ്ക് നടി ഹേമയ്ക്ക് ജാമ്യം. സോപാധിക ജാമ്യം ആണ് അനുവദിച്ചത്. പിറന്നാൾ ആഘോഷത്തിൻ്റെ പേരിൽ ഇലക്ട്രോണിക് സിറ്റിയിൽ മെയ് 19 ന് രാത്രി ഫാം ഹൗസിൽ ‘സൺസെറ്റ് ടു സൺറൈസ് പാർട്ടി’ എന്ന പേരിൽ റേവ് പാർട്ടി സംഘടിപ്പിച്ചു. സിസിബിയുടെ നാർക്കോട്ടിക് കൺട്രോൾ യൂണിറ്റാണ് റേവ് പാർട്ടിയിൽ റെയ്ഡ് നടത്തിയത്. കോടിക്കണക്കിന് രൂപ. വിലപിടിപ്പുള്ള മയക്കുമരുന്ന് കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ പാർട്ടിയിൽ പങ്കെടുത്ത…

Read More

മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദര്‍ശനും പവിത്രയും 

ബെംഗളൂരു: കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപയും കാമുകിയും നടിയുമായ പവിത്ര ഗൗഡയും. ഇരുവരും പലവട്ടം മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പോലീസുകാര്‍ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡര്‍ ഇവരോട് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. 10 ദിവസത്തേക്കാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ ചോദിച്ചിരുന്നത്. ജൂണ്‍ 17 വരെ കസ്റ്റഡി തുടരും. അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി, ദര്‍ശന്റെ കടുത്ത ആരാധകനാണെന്നും പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമാണ്…

Read More

മംഗളൂരുവിൽ നിന്ന് അബുദാബിയിലേക്ക് പ്രതിദിന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 

ബെംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനങ്ങളുടെ പ്രവർത്തനം ജൂലൈ 22 മുതല്‍ പ്രതിദിന ഫ്ലൈറ്റായി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. നിലവില്‍ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളില്‍ യുഎഇയുടെ തലസ്ഥാന നഗരത്തിലേക്ക് ആഴ്ചയില്‍ 4 വിമാന സർവീസ് കമ്പനി നടത്തുന്നുണ്ട്. അബുദാബിയിലെ പ്രവർത്തനങ്ങള്‍ക്കായി എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനും എയർ ഇന്ത്യ എക്സ്പ്രസ് റൂട്ടിംഗ് എയർക്രാഫ്റ്റുകള്‍ എന്നിവയ്‌ക്കൊപ്പം ബെംഗളൂരുവിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകളുടെ എണ്ണം 8-ലേക്ക് വർധിക്കാനും ഇത് കാരണമാകും. നിലവില്‍, ഇൻഡിഗോ (4), എയർ ഇന്ത്യ എക്സ്പ്രസ് (1) എന്നിവ…

Read More

ജി വേണുഗോപാൽ അന്തരിച്ചുവെന്ന് വ്യാജവാർത്ത

ഗായകൻ ജി. വേണുഗോപാലിന്റെ പേരില്‍ വ്യാജ വാർത്ത. ഗായകൻ അന്തരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജ വാർത്ത പ്രചരിച്ചത്. ഗായകൻ വേണുഗോപാലിന്റെ സുഹൃത്തുക്കള്‍ കൂടിയായ ഗായരായ ചിത്ര, റിമി ടോമി, സംഗീത സംവിധായകൻ ശരത്, നടൻ മോഹൻലാല്‍ എന്നിവർ ദുഃഖത്തോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഈ വാർത്ത പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. വ്യാജവാർത്തകള്‍ പ്രചരിച്ചതോടെ ഗായകന് കോളുകളുടെ പ്രവാഹമാണെന്നാണ് വിവരങ്ങള്‍.

Read More

നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു 

ഉത്തര്‍പ്രദേശ്: ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച്‌ ഇവര്‍ കത്തിക്കുകയും ചെയ്തു. ബിജ്‌നോറിലെ ജലാല്‍പൂര്‍ സ്വദേശിയായ കപില്‍ എന്നയാളാണ് സ്വന്തം ഭാര്യയുടെ ക്രൂരകൃത്യം പോലീസില്‍ അറിയിച്ചത്. കപില്‍ പാടത്ത് പണിക്കായി പോയ സമയമാണ് ഇയാളുടെ ഭാര്യ ആദേശ് ദേവി സ്വന്തം മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ശരീരം പകുതിയിലേറെ കത്തിക്കരിഞ്ഞിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി യുപി പോലീസ് അറിയിച്ചു.

Read More

രേണുകസ്വാമി വധക്കേസിൽ വഴിത്തിരിവ്; രക്ഷപ്പെടാൻ ദർശൻ 30 ലക്ഷം നൽകിയതായി പോലീസ് കണ്ടെത്തി 

ബെംഗളൂരു :രേണുകസ്വാമി വധക്കേസിൽ വഴിത്തിരിവ്. നടൻ ദർശൻ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ നിന്ന് രക്ഷപ്പെടാൻ 30 ലക്ഷം രൂപ നൽകിയതായി കണ്ടെത്തൽ. കുറ്റം ഏറ്റെടുക്കാൻ കരാർ നൽകിയെന്നാണ് അറിയുന്നത്. രേണുകസ്വാമി വധക്കേസ് അന്വേഷണത്തിനിടെ പോലീസ് ആണ് വിവരങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രദോഷ് എന്ന വ്യക്തിക്ക് 30 ലക്ഷം നൽകുകയും ചിലരെ പ്രതിയാക്കി ചിത്രീകരിക്കാനും നിർദേശിക്കുകയായിരുന്നു. പ്രതികൾ എന്നാ വ്യാജേന പോലീസിൽ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെ നടൻ ദർശനും നടി പവിത്ര ഗൗഡയും രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു. കൂടാതെ,അറസ്റ്റ്, കോടതി ചെലവുകൾ, ജാമ്യം, സമൻസ്…

Read More

മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി സാമന്ത

മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി സാമന്ത. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി എത്തുന്നത്. അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ഇരുവരും സ്ക്രീൻ പങ്കിട്ടതോടെ ഒരു സിനിമയ്‌ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതിനിടയാണ് സിനിമ പ്രേമികള്‍ക്ക് ആവേശമാകുന്ന വാർത്ത പുറത്തുവരുന്നത്. ഈ മാസം 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചെന്നൈയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ ജൂണ്‍ 20- ഓടെ മമ്മൂട്ടി ജോയിൻ ചെയ്യും. സാമന്തയുടെ മലയാള അരങ്ങേറ്റം എന്നതിലുപരി ഗൗതം വാസുദേവൻ…

Read More

ഡേറ്റിങിലാണ്… വിവാഹം പിന്നീട്; പ്രണയം വെളിപ്പെടുത്തി മമ്ത 

തെന്നിന്ത്യൻ നടിയും ഗായികയുമായ മംമ്ത മോഹൻദാസ് ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങളുടെ തെരക്കിലാണ്. വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഹാരാജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി വിവിധ അഭിമുഖങ്ങള്‍ നല്‍കുന്നുമുണ്ട്. ഇങ്ങനെ നല്‍കിയ അഭിമുഖത്തില്‍ അവർ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. താൻ ഒരാളുമായി ഡേറ്റിംഗിലാണെന്നും അത് നല്ല രീതിയില്‍ പോകുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ജീവിതം എന്തോക്കെയാണ് കരുതിവച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാമെന്നും അവർ പറഞ്ഞു. വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാെന്നും അവർ പങ്കുവച്ചില്ല. നേരത്തെ ലോസ്‌ഏഞ്ചല്‍സില്‍ വച്ച്‌…

Read More

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ 11 മലയാളികളും

കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ കൊല്ലം സ്വദേശിയും. കൊല്ലം ഒയൂർ സ്വദേശിയെ ആണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 52-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. മരണം 49 ആയി. തീപിടിത്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പതിനാറുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്താനിൽ നിന്നും ഈജിപ്തിൽ നിന്നുള്ള ഒരാളും ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടും. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം…

Read More

രേണുകസ്വാമി കൊലക്കേസ്‌; കൊലപാതകത്തിന് ഉപയോഗിച്ച കാറുകൾ പിടിച്ചെടുത്തു, ഒരു ജീപ്പ് നടൻ ദർശന്റേതാണെന്ന് പോലീസ് 

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയെയും ഭാര്യ പവിത്ര ഗൗഡയെയും പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ കൊലപാതകത്തിന് ഉപയോഗിച്ച കാറുകള്‍ പിടിച്ചെടുത്തു. ഇതില്‍ ഒരു ജീപ്പ് ദര്‍ശന്റേതാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, കുറ്റകൃത്യം നടന്ന രംഗം പുനഃസൃഷ്ടിക്കുന്നതിനായി പോലീസ് പ്രതികളെ സ്ഥലത്തെത്തിച്ചു. 12 പേരെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ചോദ്യം ചെയ്തിരുന്നു. ചലഞ്ചിംഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനും കേസില്‍ മുഖ്യപ്രതിയാണ്. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9 ന് കണ്ടെത്തിയിരുന്നു. പിന്നീട് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.

Read More
Click Here to Follow Us