കിഡ്നി സ്റ്റോൺ, അഥവാ മൂത്രത്തിൽ കല്ല്: രോഗ കാരണങ്ങളും, പ്രധാന ലക്ഷണങ്ങളും

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട ഒന്നല്ലയിത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച്‌ മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു.

കിഡ്‌നി സ്‌റ്റോണിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ചുവടെ

വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് പുറകിലോ വശത്തോ ഉള്ള വേദനയാണ്. അതായത് വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ഈ വേദന അസഹനീയവും നിങ്ങളുടെ വയറിലേയ്ക്കും ഞരമ്ബുകളിലേയ്ക്കും വ്യാപിക്കാനും സാധ്യതയുണ്ട്.

മൂത്രമൊഴിക്കുമ്ബോള്‍ തോന്നുന്ന വേദനയും ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

മൂത്രത്തില്‍ രക്തം കാണുന്നത് വൃക്കയില്‍ കല്ലുള്ളവരിലെ ഒരു സാധാരണ ലക്ഷണമാണ്. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കില്‍ തവിട്ട് നിറത്തിലാകാം കാണപ്പെടുക.

അടിക്കടിയുള്ള മൂത്രമൊഴിക്കലും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം.

വൃക്കയിലെ കല്ലുകള്‍ മൂത്രത്തില്‍ ദുർഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം.

അടിവയറ്റില്‍ തോന്നുന്ന വേദനയും മൂത്രത്തിലെ കല്ലിന്‍റെ ലക്ഷണമാണ്.

കാലുകളില്‍ വീക്കം, നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.

ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം.

കടുത്ത പനിയും ക്ഷീണവും ഉറക്കമില്ലായ്മയും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

(ശ്രദ്ധിക്കുക:  ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us