ബെംഗളൂരു : ലിവ് ഇൻ ടുഗദർ ആയി താമസിച്ചുവന്ന യുവാവ് പങ്കാളിയായ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തി. യുവതിയുടെ മുഖത്തും ഇടതുകണ്ണിനും സാരമായി പരിക്കേറ്റു. വിജയപുര ജില്ലയിലെ മുരണകെരി സ്വദേശി മൗനേഷ് പട്ടാർ (40) ആണ് ആക്രമണം നടത്തിയത്. ഇയാളെ വിജയപുര കലദഗി പോലീസ് അറസ്റ്റുചെയ്തു. മുരണകെരി സ്വദേശിയായ ലക്ഷ്മി ബാഡിഗർക്കാണ് (32) പരിക്കേറ്റത്. ഇവരെ വിജയപുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകൾക്ക് നിസ്സാര പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ഗദ്ദനകേരിയിൽ വാടകവീട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു ഇരുവരും. മൗനേഷും ലക്ഷ്മിയും…
Read MoreMonth: May 2024
‘സ്റ്റാർട്ടപ്പ് സ്ഫിയർ 2024’ ജൂൺ 27 മുതൽ 29 വരെ നടക്കും
ബെംഗളൂരു : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) യുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെയും സംരഭകരുടെയും സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ 27 മുതൽ 29 വരെയാണ് ‘സ്റ്റാർട്ടപ്പ് സ്ഫിയർ 2024’ എന്നപേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സംരംഭകർ, പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനികളുടെ പ്രതിനിധികൾ, സാമ്പത്തികവിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 200 മില്യൺ ഡോളറിന്റെ നിക്ഷേപമെങ്കിലും പരിപാടിയിലൂടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എ.ഐ. പ്രസിഡന്റ് രഞ്ജിത് കുമാർ അഗർവാൾ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് പ്രദർശനങ്ങളും സെമിനാറുകളും നടക്കും.
Read Moreസ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എ.ഐ. നിർമിത നഗ്നചിത്രം: 18 കാരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എ.ഐ. നിർമിത നഗ്നചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിലായി. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. രണ്ടാം വർഷ പി.യു. വിദ്യാർഥി ബാഗലൂർ സ്വദേശി ജീവൻ കുമാർ (18) ആണ് അറസ്റ്റിലായവരിൽ ഒരാൾ. ജീവൻ കുമാറാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്തതെന്നാണ് വിവരം. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് അറസ്റ്റിലായ രണ്ടു പേർ. ഇതിൽ ഒരാൾ പെൺകുട്ടിയുടെ അതേ ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും ആൺകുട്ടിയുടെ…
Read Moreഇന്ത്യമുന്നണി അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷ; പ്രതിമാസം 8,500 രൂപ ലഭിക്കാൻ പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറക്കാൻ തിരക്കുകൂട്ടി സ്ത്രീകൾ
ബെംഗളൂരു : ഇന്ത്യമുന്നണി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച് ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളുടെ വൻ തിരക്ക്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ 8,500 രൂപ വീതം മാസംതോറും ലഭിക്കാനാണ് ഇവർ അക്കൗണ്ട് തുറക്കാനെത്തുന്നത്. ഏതാനും ദിവസമായി പോസ്റ്റോഫീസുകൾക്കുമുമ്പിൽ സ്ത്രീകളുടെ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. അതിരാവിലെതന്നെ വന്ന് ക്യൂവിൽ ഇടംപിടിക്കുകയാണ് സ്ത്രീകൾ. ശിവാജിനഗർ, ചാമരാജ്‌പേട്ട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള പോസ്റ്റോഫീസുകളിലാണ് തിരക്ക്. ചില കോൺഗ്രസ് എം.എൽ.എ.മാർ പ്രചരിപ്പിച്ച അഭ്യൂഹത്തിന്റെ പുറത്താണ് സ്ത്രീകൾ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാൻ എത്തുന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പുഫലം വരുന്ന ജൂൺ നാലുമുതൽ അക്കൗണ്ടിലേക്കു…
Read Moreഅനധികൃതമായി സംസ്ഥാനത്ത് കൈയേറിയ 2,602 ഏക്കർ വനഭൂമി തിരിച്ചുപിടിച്ചു;
ബെംഗളൂരു : സംസ്ഥാനത്ത് അനധികൃതമായി കൈയേറിയ 2,602 ഏക്കർ വനഭൂമി തിരിച്ചുപിടിച്ചതായി വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഖന്ദ്രെ പറഞ്ഞു. സംസ്ഥാനത്ത് രണ്ടുലക്ഷം ഏക്കറോളം വനം അനധികൃതമായി കൈയേറിയിട്ടുണ്ട്. ഈ സ്ഥലങ്ങളെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. മൂന്ന് ഏക്കറിൽ താഴെമാത്രം കൃഷിഭൂമിയുള്ള പാവപ്പെട്ട കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. കൂടുതൽസ്ഥലം കൈയേറിയവർക്കെതിരേയായിരിക്കും നടപടിയുണ്ടാവുക. 2602 ഏക്കർ സ്ഥലം തിരിച്ചുപിടിച്ചപ്പോൾ 371 കേസുകൾ രജിസ്റ്റർചെയ്തു. 1,500 കോടി രൂപ വിലവരുന്ന സ്ഥലമാണ് തിരിച്ചുപിടിച്ചതെന്നും മന്ത്രി പറഞ്ഞു. കോലാർ ജില്ലയിൽ 1392.41 ഏക്കർ വനഭൂമിയാണ് ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചത്. അതേസമയം, പശ്ചിമഘട്ട മലനിരകളോടുചേർന്നുള്ള…
Read Moreഅറസ്റ്റ് ഉറപ്പ്; പ്രജ്വൽ രേവണ്ണ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി,ശനിയാഴ്ച വാദം കേൾക്കും
ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ പ്രജ്വല്‍ രേവണ്ണ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടെന്നും ശനിയാഴ്ച വാദം കേള്‍ക്കാമെന്നും അറിയിച്ചാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ ഹർജി പരിഗണിച്ചത്. ഹർജിയില്‍ മറുപടി നല്‍കാൻ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചു. ഹർജി വേഗത്തില്‍ തീർപ്പാക്കണമെന്നു പ്രജ്വലിന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല.
Read More10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: ഓമശ്ശേരിയില്‍ പത്ത് വയസ്സുകാരൻ കുളത്തില്‍ മുങ്ങിമരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് (10) ആണ് മരിച്ചത്. വീടിനടുത്ത കുളത്തില്‍ മീൻ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം. ഇന്നലെ വൈകിട്ടോടെ പുറത്തുപോയ വിദ്യാർത്ഥിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് ആറുമണിയോടെയാണ് കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Moreഅടുത്ത ദിവസങ്ങളിൽ നഗരത്തിൽ ജലവിതരണം തടസ്സപ്പെടും
ബെംഗളൂരു: നഗരത്തിൽ ജൂൺ ആദ്യം തന്നെ ജലവിതരണം തടസ്സപ്പെടും. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ബെംഗളൂരുവിലെ ജലവിതരണത്തിൽ വ്യത്യാസമുണ്ടാകുമെന്ന് ബിഡബ്ല്യുഎസ്എസ്ബി പ്രസ്താവനയിൽ അറിയിച്ചു. കാവേരി അഞ്ചാം ഘട്ട പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂൺ 4, 5 തീയതികളിൽ നഗരത്തിൽ ജലവിതരണം ഉണ്ടാകില്ല. കാവേരി അഞ്ചാം ഘട്ട പദ്ധതികളുടെ നടത്തിപ്പിനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ജലവിതരണം നിർത്തിവെക്കും. ഇക്കാരണത്താൽ കാവേരി 1, 2, 3 ഘട്ട യൂണിറ്റുകളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അതായത് 12 മണിക്കൂർ ജലവിതരണം…
Read Moreമലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ത്ത് ചാക്കോ – ലില്ലി ദമ്പതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെ മരണപ്പെട്ടുകയായിരുന്നു. മാനന്തവാടിയിലെ സ്വകാര്യ കോളേജില്‍ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇൻ്റേർണല്‍ഷിപ്പിന്റെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയത്.
Read Moreഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിംഗ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
സേലം: ഹോസ്റ്റലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സേലത്ത് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പന്നൂര്‍ എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ടത്. പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ കോളേജിലെത്തി പരിശോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ജ്ജലീകരണം ബാധിച്ചതായി കണ്ടെത്തി. 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
Read More