പ്രജ്ജ്വൽ വിവാദത്തിൽ സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരേ പോസ്റ്ററുകൾ; പരാതിയുമായി രംഗത്തെത്തി കോൺഗ്രസ്‌

ബെംഗളൂരു : ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിൽ ആക്ഷേപമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരേ ബെംഗളൂരുവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നെന്ന് ആരോപിച്ചാണ് പോസ്റ്ററുകൾ. ശ്രീരാംപുര, രാജാജിനഗർ, തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച പോസ്റ്ററുകൾ കണ്ടത്. ഇതിനെതിരേ കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ പ്രചാരണസമിതി അധ്യക്ഷൻ ജി.പ്രകാശ് സിറ്റി പോലീസ് കമ്മിഷണർ ബി.ദയാനന്ദിന് പരാതി നൽകി. പ്രജ്ജ്വലിന്റെ വീഡിയോ പ്രചരിപ്പിക്കാൻ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉൾപ്പെട്ട ഗൂഢാലോചന നടന്നെന്ന് ബി.ജെ.പി.യും ജെ.ഡി.എസും ആരോപിക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.…

Read More

ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; മലയാളികളായ മൂന്നുപേർ മരിച്ചു

ബെംഗളൂരു: കാസർകോട് ദേശീയ പാതയിൽ മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. തൃശൂർ ഗുരുവായൂർ സ്വദേശികളായ ശ്രീനാഥ്, ശരത് മേനോൻ എന്നിവരാണ് മരിച്ചത്. കാസർകോട് നിന്ന് രോഗിയുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലൻസും മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും പരിക്കേറ്റതായി കണ്ടെത്തി. അപകടത്തിൽ കാർ പൂർണമായും തകർന്നു, കൂട്ടിയിടിച്ചതിനെ തുടർന്ന് ആംബുലൻസ് റോഡിലേക്ക് മറിയുകയായിരുന്നു.

Read More

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന സൈറ്റുകളും ആപ്പുകളും ഏതെന്ന് നോക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ SSLC, THSLC, AHLC ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. ഇത്തവണ 4,27,105 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 7977 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 99.7% ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

Read More

ലിക്വിഡ് നൈട്രജൻ: കോട്ടൺ മിഠായിക്ക് ശേഷം ദ്രവ നൈട്രജൻ ഉപയോഗിക്കുന്നത് കർണാടകയിൽ നിരോധിച്ചു

ബെംഗളൂരു: ഇനി ഭക്ഷ്യവസ്തുക്കളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ചാൽ 10 ലക്ഷം പിഴയും, ജീവപര്യന്തം ശിക്ഷയും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഒരു നുള്ള് ലിക്വിഡ് നൈട്രജൻ ജീവൻ അപകടമാണ്. അങ്ങനെ, കളർ കോട്ടൺ മിഠായി, ഗോബി മഞ്ചൂരിക്ക് ശേഷം സംസ്ഥാനത്ത് ദ്രവ നൈട്രജൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും നിരോധിച്ചു. ചില റെസ്റ്റോറൻ്റുകളിൽ ഭക്ഷണപ്രേമികളെ ആകർഷിക്കാൻ വിവിധ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെ, ഭക്ഷ്യ ഉൽപന്നങ്ങളിൽ ലിക്വിഡ് നൈട്രജൻ്റെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾ അറിഞ്ഞോ അറിയാതെയോ അപകടത്തിൻ്റെ വാതിലിൽ മുട്ടുകയാണ്. സ്മോക്ക് ഐസ്ക്രീം,…

Read More

ആലിപ്പഴ വർഷത്തോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ; ഇന്നും മഴ മുന്നറിയിപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. കനത്ത venalil വെന്തുരുകിയ ഭൂമി ഇതോടെ ചെറുതായി തണുത്തു. കനത്ത മഴയെ തുടർന്ന് റോഡിൽ അരയടിയോളം ഉയരത്തിലാണ് വെള്ളം ഒഴുകിയത്. 41 ഡിഗ്രി സെൽഷ്യസിലെത്തിയ സൂര്യതാപം ജനങ്ങളെ ആകെ താഴ്ത്തിയിരുന്നു. എന്നാലിപ്പോൾ പെയ്ത മഴയിൽ ജനങ്ങളും കർഷകരും സന്തോഷത്തിലാണ്. പലരും ആലിപ്പഴം കയ്യിൽ പിടിച്ച് ആനന്ദിക്കുകയാണ്.. ഹാസൻ ജില്ലയിൽ പലയിടത്തും കനത്ത മഴയാണ് പെയ്തത്. ഹാസൻ, ഹൊലെനരസിപൂർ, അരസീക്കരെ ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടായി . അരസിക്കരെയിൽ ആലിപ്പഴത്തോടൊപ്പമാണ് മഴ…

Read More

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഉടൻ; പ്രധാനപ്പെട്ട വിവരങ്ങൾ ഇതാ

ബെംഗളൂരു: 2023-24 എസ്എസ്എൽസി പരീക്ഷാ എഴുതിയ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം വൈകിയെങ്കിലും സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പും ചൊവ്വാഴ്ച അവസാനിച്ചതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ ഫലം പുറത്തുവരാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന് സംസ്ഥാനത്ത് നടക്കും. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായതിനാൽ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് വാലുവേഷൻ ബോർഡ് (കെഎസ്ഇഎബി) മെയ് 9, 10 തീയതികളിൽ ഫലം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. കർണാടക ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷ നടത്തുന്ന…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ; രേഖപ്പെടുത്തിയത് 66.05 വോട്ടിംഗ് ശതമാനം 

  ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ നടന്നു , വോട്ടർമാർ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 5 മണി വരെ 66.05 ശതമാനം വോട്ടിംഗ് (വോട്ടർ പോളിങ്) നടന്നു. 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 വരെ തുടരുന്നു. രാവിലെ ആദ്യ രണ്ട് മണിക്കൂറിൽ അതായത് 9 മണി വരെ 9.45% പോളിങ് രേഖപ്പെടുത്തി. അതിനുശേഷം 11 മണി വരെ 24.48 ശതമാനവും ഉച്ചയ്ക്ക് ഒരു മണി വരെ 41.59 ശതമാനവും…

Read More

എംഡിഎംഎ പിടികൂടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ 

ബെംഗളൂരു: എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസില്‍ യു. ഷഹലിനെയാണ് (23) നാർകോട്ടിക് സെല്‍ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പെക്ടർ എം.ടി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ജാസറിന് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ നല്‍കിയതും ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണമിടപാടുകള്‍ നടത്തിയതും ലഹരി വസ്തുക്കള്‍ കൊണ്ടുവരാൻ സൗകര്യമൊരിക്കിയതും ഷഹലായിരുന്നു.

Read More

എക്സിൽ വിദ്വേഷ വീഡിയോ; ഉടൻ നീക്കം ചെയ്യാൻ ഇലക്ഷൻ കമ്മിഷന്റെ നിർദേശം 

ബെംഗളൂരു: സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപിയുടെ എക്സ് പേജിൽ പങ്കുവച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദേശം നല്‍കി. കോണ്‍ഗ്രസ് പരാതി നല്‍കി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലില്‍ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട വിവാദ ദൃശ്യം പങ്ക് വെച്ചതിന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര,…

Read More

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് സിബിഐ ക്ക് കൈമാറണമെന്ന് ആവശ്യം

prajwal

ബെംഗളൂരു: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്‌.ഡി. രേവണ്ണയുക്കുമെതിരായ ലൈംഗികാതിക്രമക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യം. പ്രജ്വലിന്റെ പിതാവ് രേവണ്ണയുടെ സഹോദരനുമായ എച്ച്‌.ഡി. കുമാരസ്വാമിയാണ് കേസ് സി.ബിഐ അന്വേഷിക്കമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐടി അന്വേഷണത്തെയും കുമാരസ്വാമി വിമര്‍ശിച്ചു. ഇത് പ്രത്യേക അന്വേഷണ സംഘമല്ല, ഇത് സിദ്ധരാമയ്യ അന്വേഷണ സംഘവും ശിവകുമാര്‍ അന്വേഷണ സംഘവുമാണ്. സത്യം പുറത്തുവരണം. കുമാരസ്വാമിയെ നിങ്ങള്‍ക്ക് ജയിക്കാനാവില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 26ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ഏപ്രില്‍ 26ന് നാഗലക്ഷ്മി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.…

Read More
Click Here to Follow Us